എല്ലാ വര്‍ഷവും ലക്ഷക്കണക്കിന് ആളുകളാണ് ഇന്ത്യയിലെ ഏറ്റവും അഭിമാനകരമായ സേവനങ്ങളിലൊന്നായ സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നത്. എന്നാൽ, അവരില്‍ ചിലര്‍ മാത്രമേ വിജയം കൈവരിക്കാറുള്ളൂ. സിവില്‍ സര്‍വീസ് പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും യുപിഎസിയുടെ സൈറ്റില്‍ ലഭ്യമാണ്.
മൂന്ന് ഘട്ടങ്ങളിലായി നടത്തുന്ന സിവില്‍ സര്‍വീസ് പരീക്ഷ രാജ്യത്തെ ഏറ്റവും കഠിനമായ പരീക്ഷയാണെന്നതില്‍ തര്‍ക്കമില്ല. മൂന്ന് ഘട്ടങ്ങളും പൂര്‍ത്തിയാക്കിയ ശേഷം, ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ റാങ്ക് അനുസരിച്ച് വ്യത്യസ്ത തസ്തികകളില്‍ നിയമിക്കപ്പെടും.
വിദ്യാര്‍ത്ഥികള്‍ക്ക് സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ നിരവധി കോച്ചിംഗ് സെന്ററുകളുണ്ടെങ്കിലും മികച്ചത് തിരഞ്ഞെടുക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്. ചില വിദ്യാര്‍ത്ഥികള്‍ ഇത്തരത്തില്‍ കോച്ചിംഗിന് പോയി വിദഗ്ധരുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് തയ്യാറെടുക്കുന്നു. ചിലർ സ്വയം പഠനത്തിലൂടെയും തയ്യാറെടുക്കുന്നുണ്ട്. 2022ലെ സിവില്‍ സര്‍വീസ് പരീക്ഷയിൽ വിജയിക്കാൻ, ഈ ഒരുക്കങ്ങള്‍ നിങ്ങളെ സഹായിച്ചേക്കും. യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയില്‍ മൂന്ന് ഘട്ടങ്ങളാണുള്ളത് പ്രിലിമിനറി, മെയിന്‍, ഇന്റര്‍വ്യൂ. ഈ പരീക്ഷ എഴുതുന്ന ഉദ്യോഗാര്‍ത്ഥികള്‍ ആദ്യം പ്രിലിമിനറി പരീക്ഷ വിജയിക്കേണ്ടതുണ്ട്.
യുപിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനുള്ള ചില എളുപ്പവഴികള്‍
പരീക്ഷ പാസാകാന്‍ ഒരു വ്യക്തിക്ക് നിശ്ചയദാര്‍ഢ്യവും സമര്‍പ്പണവും ആവശ്യമാണ്. മാനസികമായും ശാരീരികമായും സ്വയം തയ്യാറെടുക്കുക. നിങ്ങള്‍ക്കായി ലക്ഷ്യങ്ങള്‍ സജ്ജമാക്കുക, അവ നേടുന്നതിന് കഠിനാധ്വാനം ചെയ്യാന്‍ തയ്യാറാകുക. സുസ്ഥിരമായ തയ്യാറെടുപ്പാണ് സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അത്യാവശ്യമെന്ന് സിവില്‍ സര്‍വീസസിൽ 16-ാം റാങ്ക് ലഭിച്ച ഐഐടി ഡല്‍ഹി ബിരുദധാരി പറയുന്നു.
സിലബസ് ശരിയായി മനസ്സിലാക്കേണ്ടത് പ്രധാനമാണ്. പ്രധാനപ്പെട്ട പുസ്തകങ്ങള്‍, വിഷയങ്ങള്‍, അതുമായി ബന്ധപ്പെട്ട മറ്റ് വസ്തുക്കള്‍ എന്നിവ കണ്ടെത്താൻ ഇത് സഹായിക്കും. സമകാലിക കാര്യങ്ങളുമായി നിങ്ങളെത്തന്നെ അപ്റ്റുഡേറ്റായി സൂക്ഷിക്കുക. യുപിഎസ്‌സിയുടെ അന്തിമ കണക്കില്‍ 500 മാര്‍ക്കിന്റെ ഒരു ഐച്ഛിക വിഷയമുണ്ട്. നിങ്ങളുടെ അഭിരുചിക്ക് അനുസരിച്ചാണ് ഇത് തിരഞ്ഞെടുക്കേണ്ടത്.
6 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ എന്‍സിആര്‍ടി പുസ്തകങ്ങള്‍ പരീക്ഷകളില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട മറ്റ് പുസ്തകങ്ങളും വായിക്കുക. എല്ലാ ദിവസവും പഠിക്കുന്ന വിഷങ്ങളുമായി ബന്ധപ്പെട്ട ചെറിയ കുറിപ്പുകള്‍ തയ്യാറാക്കുന്നത് അവസാനഘട്ട പുനരവലോകനത്തിനും സഹായിക്കും. നയതന്ത്ര കഴിവ്, ആശയവിനിമയശേഷി, സമ്മര്‍ദ്ദങ്ങളോടുള്ള പ്രതികരണം തുടങ്ങിയ ഗുണങ്ങളെ അടിസ്ഥാനമാക്കിയാണ് യുപിഎസ്‌സി അഭിമുഖം നടത്തുന്നത്.
വിജയം ഒരിക്കലും ഒരു ഘടകത്തെ മാത്രം ആശ്രയിച്ചല്ല നില്‍ക്കുന്നത്. യു പി എസ് സി എന്ന ബാലികേറാമല മറികടക്കാന്‍ ഒരാള്‍ ഒരു ദിവസം 16-18 മണിക്കൂര്‍ പഠിക്കേണ്ടതുണ്ട് എന്ന മിഥ്യാധാരണയാണ് നാം ആദ്യം തിരുത്തേണ്ടത്. യു പി എസ് സി പരീക്ഷകളുടെ അളവുകോലില്‍ ഒരു ദിവസം ഒരാള്‍ എത്രമാത്രം പഠിക്കുന്നു എന്നതിനേക്കാളും പ്രാധാന്യം എത്ര നേരത്തെ തയ്യാറെടുപ്പ് ആരംഭിക്കുന്നു എന്നതിനാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.