• HOME
  • »
  • NEWS
  • »
  • career
  • »
  • UPSC Recruitment 2022 | 78 ഒഴിവുകളിലേക്ക് യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു; ബിരുദധാരികൾക്ക് അവസരം; അപേക്ഷിക്കേണ്ടത് എങ്ങനെ?

UPSC Recruitment 2022 | 78 ഒഴിവുകളിലേക്ക് യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു; ബിരുദധാരികൾക്ക് അവസരം; അപേക്ഷിക്കേണ്ടത് എങ്ങനെ?

78 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനമാണ് യുപിഎസ്‌സി പുറത്തുവിട്ടിരിക്കുന്നത്.

  • Share this:
    യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (UPSC) വിവിധ വകുപ്പുകള്‍ക്കും മന്ത്രാലയങ്ങള്‍ക്കും കീഴില്‍ ഒഴിവുള്ള തസ്തികകളിലേക്ക് (Job Vacancy) അപേക്ഷ ക്ഷണിച്ചു. 78 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനമാണ് യുപിഎസ്‌സി പുറത്തുവിട്ടിരിക്കുന്നത്.

    താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് യുപിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.upsconline.nic.in വഴി ഓണ്‍ലൈനായി അപേക്ഷിക്കാം (Online Application). ജനുവരി 27 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.

    താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മൈന്‍സ്, ട്രൈബല്‍ അഫയേഴ്സ്, ഹോം അഫയേഴ്സ്, ഹെല്‍ത്ത് ആന്‍ഡ് ഫാമിലി വെല്‍ഫെയര്‍, ഫിഷറീസ് ആനിമല്‍ ഹസ്ബന്‍ഡറി ആന്‍ഡ് ഡയറി, ഫിനാന്‍ഷ്യല്‍, കള്‍ച്ചറല്‍ മന്ത്രാലയങ്ങൾക്ക് കീഴിലുള്ള നിരവധി തസ്തികകളിലേക്ക് അപേക്ഷിക്കാം.

    യുപിഎസ്‌സി റിക്രൂട്ട്‌മെന്റ് 2022: ഒഴിവുകള്‍

    അസിസ്റ്റന്റ് എഡിറ്റര്‍ (ഒറിയ), സെന്‍ട്രല്‍ റഫറന്‍സ് ലൈബ്രറി, സാംസ്‌കാരിക മന്ത്രാലയം - 1 തസ്തിക

    അസിസ്റ്റന്റ് ഡയറക്ടര്‍ (കോസ്റ്റ്), ഓഫീസ് ഓഫ് ചീഫ് അഡ്വൈസര്‍ കോസ്റ്റ്, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എക്‌സ്‌പെന്‍ഡിച്ചര്‍, ധനകാര്യ മന്ത്രാലയം - 16 തസ്തികകള്‍

    എ ക്കണോമിക് ഓഫീസര്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എക്കണോമിക് അഫയേഴ്‌സ്, ധനകാര്യ മന്ത്രാലയം - 4 തസ്തികകള്‍

    അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റല്‍ എന്‍ജിനീയറിങ് ഫോര്‍ ഫിഷറി, ഫിഷറീസ് വകുപ്പ്, ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരോല്‍പാദന മന്ത്രാലയം - 1 തസ്തിക

    മെക്കാനിക്കല്‍ മറൈന്‍ എന്‍ജിനീയര്‍, സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കല്‍ ആന്‍ഡ് എന്‍ജിനീയറിങ് ട്രെയിനിംഗ് (CIFNET) കൊച്ചി, ഫിഷറീസ് വകുപ്പ്, ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരോല്‍പ്പാദന മന്ത്രാലയം - 1 തസ്തിക.

    ലക്ചറര്‍ (ഒക്യുപേഷണല്‍ തെറാപ്പി), ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആൻഡ് റീഹാബിലിറ്റേഷന്‍ (AIIPMR), മുംബൈ, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം - 4 തസ്തികകള്‍

    സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ സയന്റിസ്റ്റ് 'ബി' (ഡോക്യുമെന്റ്സ്), ഫോറന്‍സിക് സയന്‍സ് സര്‍വീസസ് ഡയറക്ടറേറ്റ്, ആഭ്യന്തര മന്ത്രാലയം - 2 തസ്തികകള്‍

    കെമിസ്റ്റ്, ഇന്ത്യന്‍ ബ്യൂറോ ഓഫ് മൈന്‍സ്, ഖനി മന്ത്രാലയം - 5 തസ്തികകള്‍

    ജൂനിയര്‍ മൈനിംഗ് ജിയോളജിസ്റ്റ്, ഇന്ത്യന്‍ ബ്യൂറോ ഓഫ് മൈന്‍സ്, ഖനി മന്ത്രാലയം - 36 തസ്തികകള്‍

    റിസര്‍ച്ച് ഓഫീസര്‍, ട്രൈബല്‍ അഫയേഴ്‌സ് മന്ത്രാലയം - 1 തസ്തിക

    അസിസ്റ്റന്റ് പ്രൊഫസര്‍ (ആയുര്‍വേദം, ബാൽ രോഗ (കൗമര്‍ഭൃത്യ), ആയുഷ് ഡയറക്ടറേറ്റ്, ആരോഗ്യ, കുടുംബക്ഷേമ വകുപ്പ്, ഡല്‍ഹി സർക്കാർ - 1 തസ്തിക

    അസിസ്റ്റന്റ് പ്രൊഫസര്‍ (ആയുര്‍വേദം, കായ ചികിത്സ), ആയുഷ് ഡയറക്ടറേറ്റ്, ആരോഗ്യ, കുടുംബക്ഷേമ വകുപ്പ്, ഡല്‍ഹി സര്‍ക്കാര്‍ - 4 തസ്തിക.

    അസിസ്റ്റന്റ് പ്രൊഫസര്‍ (ആയുര്‍വേദ, ക്രിയാ ശരീര്‍), ആയുഷ് ഡയറക്ടറേറ്റ്, ആരോഗ്യ, കുടുംബക്ഷേമ വകുപ്പ്, ഡല്‍ഹി സര്‍ക്കാര്‍ - 2 തസ്തികകള്‍

    യുപിഎസ്സി റിക്രൂട്ട്മെന്റ് 2022: യോഗ്യതാ മാനദണ്ഡം

    അസിസ്റ്റന്റ് എഡിറ്റര്‍ (ഒറിയ), സെന്‍ട്രല്‍ റഫറന്‍സ് ലൈബ്രറി, സാംസ്‌കാരിക മന്ത്രാലയം - ലൈബ്രേറിയന്‍ഷിപ്പില്‍ ബിരുദമോ ഡിപ്ലോമയോ വേണം. ഒപ്പം 5 വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.

    അസിസ്റ്റന്റ് ഡയറക്ടര്‍ (കോസ്റ്റ്), ഓഫീസ് ഓഫ് ചീഫ് അഡ്വൈസര്‍ കോസ്റ്റ്, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എക്‌സ്‌പെന്‍ഡിച്ചര്‍, ഫിനാന്‍സ് - പ്രസക്തമായ ബിരുദങ്ങളോടൊപ്പം 3 വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.

    എക്കണോമിക് ഓഫീസര്‍, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എക്കണോമിക് അഫയേഴ്സ്, ധനകാര്യ മന്ത്രാലയം - എക്കണോമിക്സ്, അപ്ലൈഡ് എക്കണോമിക്സ്, ബിസിനസ് ഇക്കണോമിക്സ്, ഇക്കണോമെട്രിക്സ് എന്നിവയിലൊന്നിൽ ബിരുദാനന്തര ബിരുദം. ഒപ്പം 2 വര്‍ഷത്തെ പ്രവൃത്തി പരിചയം.

    അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റല്‍ എന്‍ജിനീയറിങ് ഫോര്‍ ഫിഷറി, ഫിഷറീസ് വകുപ്പ്, ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീര വകുപ്പ് മന്ത്രാലയം - ബിരുദവും ബന്ധപ്പെട്ട മേഖലയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും.

    മെക്കാനിക്കല്‍ മറൈന്‍ എഞ്ചിനീയര്‍, സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കല്‍ ആന്‍ഡ് എഞ്ചിനീയറിംഗ് ട്രെയിനിംഗ് (CIFNET) കൊച്ചി, ഫിഷറീസ് വകുപ്പ്, ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീര മന്ത്രാലയം - മെക്കാനിക്കല്‍ എഞ്ചിനീയറിംഗിലോ മറൈന്‍ എഞ്ചിനീയറിംഗിലോ ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗിലോ ബിരുദവും 2 വര്‍ഷത്തെ പ്രവര്ത്തി പരിചയവും ഉണ്ടായിരിക്കണം.

    ലക്ചറര്‍ (ഒക്യുപേഷണല്‍ തെറാപ്പി), ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ & റീഹാബിലിറ്റേഷന്‍ (AIIPMR), മുംബൈ, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം - ഒക്യുപേഷണല്‍ തെറാപ്പിയില്‍ ബിരുദാനന്തര ബിരുദവും 2 വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.

    സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ സയന്റിസ്റ്റ് 'ബി' (ഡോക്യുമെന്റുകള്‍), ഫോറന്‍സിക് സയന്‍സ് സര്‍വീസസ് ഡയറക്ടറേറ്റ്, ആഭ്യന്തര മന്ത്രാലയം - കെമിസ്ട്രി / ഫിസിക്‌സ് / ഫോറന്‍സിക് സയന്‍സ് എന്നിവയിലൊന്നിൽ ബിരുദാനന്തര ബിരുദം. കെമിസ്ട്രിയോ ഫിസിക്സോ ഐച്ഛികമായി എടുത്ത് ബിഎസ്‌സി ബിരുദം. ഒപ്പം 3 വര്‍ഷത്തെ പ്രവൃത്തി പരിചയം.

    കെമിസ്റ്റ്, ഇന്ത്യന്‍ ബ്യൂറോ ഓഫ് മൈന്‍സ്, ഖനി മന്ത്രാലയം - അപേക്ഷകന് കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദവും 3 വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.

    ജൂനിയര്‍ മൈനിംഗ് ജിയോളജിസ്റ്റ്, ഇന്ത്യന്‍ ബ്യൂറോ ഓഫ് മൈന്‍സ്, ഖനി മന്ത്രാലയം - അപ്ലൈഡ് ജിയോളജി അല്ലെങ്കില്‍ ജിയോളജിയില്‍ ബിരുദാനന്തര ബിരുദവും 3 വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.

    റിസര്‍ച്ച് ഓഫീസര്‍, ട്രൈബല്‍ അഫയേഴ്‌സ് മന്ത്രാലയം - സോഷ്യോളജി, മാത്തമാറ്റിക്‌സ്, സോഷ്യല്‍ വര്‍ക്ക്, നരവംശശാസ്ത്രം, സാമ്പത്തിക ശാസ്ത്രം, സ്റ്റാറ്റിസ്റ്റിക്‌സ്, ഭൂമിശാസ്ത്രം എന്നിവയില്‍ ഒന്നിൽ ബിരുദാനന്തര ബിരുദവും 3 വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.

    അസിസ്റ്റന്റ് പ്രൊഫസര്‍ (ആയുര്‍വേദം, ബാൽ രോഗ (കൗമാര്‍ഭൃത്യ), ആയുഷ് ഡയറക്ടറേറ്റ്, ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ഡല്‍ഹി സര്‍ക്കാര്‍ - ബന്ധപ്പെട്ട മേഖലയില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

    അസിസ്റ്റന്റ് പ്രൊഫസര്‍ (ആയുര്‍വേദ, കായ ചികിത്സ), ഡയറക്ടറേറ്റ് ഓഫ് ആയുഷ്, ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ഡല്‍ഹി സര്‍ക്കാർ - ബന്ധപ്പെട്ട മേഖലയില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

    അസിസ്റ്റന്റ് പ്രൊഫസര്‍ (ആയുര്‍വേദ, ക്രിയാ ശരീര്‍), ആയുഷ് ഡയറക്ടറേറ്റ്, ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ഡല്‍ഹി സര്‍ക്കാര്‍ - പ്രസക്തമായ മേഖലയില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

    യുപിഎസ്‌സി റിക്രൂട്ട്മെന്റ് 2022: എങ്ങനെ അപേക്ഷിക്കാം?

    ഘട്ടം 1: യുപിഎസ്സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക (www.upsconline.nic.in).

    ഘട്ടം 2: വിവിധ റിക്രൂട്ട്മെന്റ് പോസ്റ്റുകള്‍ക്കായി 'ഓണ്‍ലൈന്‍ റിക്രൂട്ട്മെന്റ് അപേക്ഷ' (ORA - Online Recruitment Application) എന്ന വിഭാഗത്തിൽ നോക്കുക.

    ഘട്ടം 3: നിങ്ങള്‍ അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന പോസ്റ്റിന് സമീപമുള്ള 'Apply Now' എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.

    ഘട്ടം 4: അടിസ്ഥാന വിവരങ്ങള്‍ പൂരിപ്പിച്ച് സ്വയം രജിസ്റ്റര്‍ ചെയ്യുക.

    ഘട്ടം 5: ആവശ്യമായ രേഖകള്‍ അപ്‌ലോഡ് ചെയ്ത് എല്ലാ വിശദാംശങ്ങളും പൂരിപ്പിക്കുക.

    ഘട്ടം 6: അപേക്ഷാ ഫീസ് അടയ്ക്കുക.

    ഘട്ടം 7: ഭാവിയിലെ ഉപയോഗത്തിനായി അപേക്ഷാ ഫോം സേവ് ചെയ്ത് സൂക്ഷിക്കുക.

    യുപിഎസ്സി റിക്രൂട്ട്‌മെന്റ് 2022: അപേക്ഷാ ഫീസ്

    സംവരണീയരല്ലാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് 25 രൂപയാണ് അപേക്ഷാ ഫീസ്. എസ്സി, എസ്ടി, പിഡബ്ല്യുഡി, വനിതാ ഉദ്യോഗാര്‍ത്ഥികള്‍ തുടങ്ങിയവരെ ഫീസ് അടയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

    RBI | റിസർവ് ബാങ്കിൽ ബിരുദധാരികള്‍ക്ക് അവസരം; പ്രതിവര്‍ഷം 33.60 ലക്ഷം രൂപ വരെ ശമ്പളം

    യുപിഎസ്സി റിക്രൂട്ട്‌മെന്റ് 2022: തിരഞ്ഞെടുപ്പ് പ്രക്രിയ

    അപേക്ഷകള്‍ സമര്‍പ്പിച്ചുകഴിഞ്ഞാല്‍, ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ ഒരു അഭിമുഖത്തിന് ഹാജരാകണം. ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ അഭിമുഖ പരീക്ഷയുടെ ദിവസം എല്ലാ രേഖകളും സഹിതം ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ് ഔട്ടുമായാണ് എത്തേണ്ടത്. ഇന്റര്‍വ്യൂ ഷെഡ്യൂള്‍ മെയില്‍ വഴി അറിയിക്കും.

    Growth in Hiring | 2021 ഡിസംബറിൽ നിയമനങ്ങളിൽ 12% വളർച്ച; ഫ്രഷേഴ്‌സിന് കൂടുതൽ അവസരങ്ങൾ: സർവേ

    അഭിമുഖ പരീക്ഷ മാത്രമോ അല്ലെങ്കിൽ അതിനുശേഷമുള്ള റിക്രൂട്ട്മെന്റ് പരീക്ഷ കൂടിയോ കണക്കിലെടുത്താകും ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുക. അഭിമുഖ പരീക്ഷയുടെ വെയിറ്റേജ് 100 മാര്‍ക്കായിരിക്കും. അതില്‍ അണ്‍ റിസര്‍വ്ഡ്, ഇഡബ്ല്യുഎസ് വിഭാഗക്കാര്‍ കുറഞ്ഞത് 50 മാര്‍ക്കും ഒബിസി ഉദ്യോഗാര്‍ത്ഥികള്‍ 45 മാര്‍ക്കും, എസ്സി, എസ്ടി, പിഡബ്ല്യുബിഡി ഉദ്യോഗാര്‍ത്ഥികള്‍ കുറഞ്ഞത് 40 മാര്‍ക്കും സ്‌കോര്‍ ചെയ്താൽ മാത്രമേ നിയമനത്തിന് പരിഗണിക്കുകയുള്ളൂ.
    Published by:Jayashankar Av
    First published: