ഇന്റർഫേസ് /വാർത്ത /Career / UPSC Recruitment 2020: 204 അസിസ്റ്റന്റ് പ്രൊഫസർ ഉൾപ്പെടെ നിരവധി തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

UPSC Recruitment 2020: 204 അസിസ്റ്റന്റ് പ്രൊഫസർ ഉൾപ്പെടെ നിരവധി തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

UPSC

UPSC

UPSC Recruitment 2020 | ഓൺലൈൻ ആയി അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ എസ് ബി ഐ ബാങ്കിന്റെ നെറ്റ് ബാങ്കിംഗ് സൗകര്യമോ വിസ അല്ലെങ്കിൽ മാസ്റ്റർ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചോ 25 രൂപ അപേക്ഷ ഫീസായി അടയ്ക്കേണ്ടതാണ്.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യു പി എസ് സി) നിരവധി തസ്തികകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് പ്രൊഫസർ ഉൾപ്പെടെയുള്ള തസ്തികകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചത്. യോഗ്യതയുള്ളവർക്ക് യു പി എസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റായ upsc.gov.in എന്ന വൈബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. വിവിധ പോസ്റ്റുകളിലേക്ക് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2020 ഒക്ടോബർ ഒന്നാണ്.

നിർദ്ദിഷ്ട തസ്തികകളിലേക്കുള്ള യോഗ്യതകൾ ഏതൊക്കെയെന്ന് വായിച്ച് മനസിലാക്കിയതിനു ശേഷം വേണം അപേക്ഷ സമർപ്പിക്കാൻ. 2020 സെപ്റ്റംബർ 10 മുതൽ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. 2020 ഒക്ടോബർ ഒന്നാണ് അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാനദിവസം. ഓരോ തസ്തികയിലേക്കും അപേക്ഷിക്കാൻ വേണ്ട വിദ്യാഭ്യാസ യോഗ്യതയും പ്രായപരിധിയും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന വിജ്ഞാപനത്തിലുണ്ട്.

You may also like:ലൈഫ് മിഷൻ തട്ടിപ്പ് കേസ്: മുഖ്യമന്ത്രിയുടെ മകളെ ചോദ്യം ചെയ്യണമെന്ന് കെ.സുരേന്ദ്രൻ [NEWS]സമൂഹമാധ്യമങ്ങളില്‍ അജണ്ട നിശ്ചയിക്കാന്‍ അണികള്‍ക്ക് നിര്‍ദേശവുമായി മുസ്‌ലിം ലീഗും [NEWS] 'സ്വന്തം ജീവൻ രക്ഷിക്കാൻ നോക്കു; പ്രധാനമന്ത്രി മയിലുകളുമായി തിരക്കിലാണ്'; ജനങ്ങളോട് രാഹുൽ ഗാന്ധി [NEWS]

UPSC Recruitment 2020: തിരഞ്ഞെടുപ്പ് പ്രക്രിയ ഇങ്ങനെ

റിക്രൂട്മെന്റ് പരീക്ഷയ്ക്കു ശേഷമുള്ള അഭിമുഖം അല്ലെങ്കിൽ അഭിമുഖത്തിലൂടെയോ ആയിരിക്കും തിരഞ്ഞെടുപ്പ്. അഭിമുഖത്തിന്റെ ആകെ മാർക്ക് 100 ആണ്. സംവരണമുള്ളവർക്ക് ഇളവുകളുണ്ട്.

ഓൺലൈൻ ആയി അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ എസ് ബി ഐ ബാങ്കിന്റെ നെറ്റ് ബാങ്കിംഗ് സൗകര്യമോ വിസ അല്ലെങ്കിൽ മാസ്റ്റർ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചോ 25 രൂപ അപേക്ഷ ഫീസായി അടയ്ക്കേണ്ടതാണ്. എസ് സി, എസ് ടി, പിഎച്ച്, വനിതാ ഉദ്യോഗാർത്ഥികൾക്ക് ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവ് നൽകിയിട്ടുണ്ട്. കൂടുതൽ വിശദാംശങ്ങൾക്ക് യു പി എസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

First published:

Tags: Career, Career Guidance, Upsc, UPSC examination, UPSC result