• HOME
 • »
 • NEWS
 • »
 • career
 • »
 • Upsc | വിവിധ തസ്തികളിലായി 64 ഒഴിവുകള്‍: യു പി എസ് സി വിജ്ഞാപനം പുറത്തിറങ്ങി; നവംബര്‍ 11 വരെ അപേക്ഷിക്കാം

Upsc | വിവിധ തസ്തികളിലായി 64 ഒഴിവുകള്‍: യു പി എസ് സി വിജ്ഞാപനം പുറത്തിറങ്ങി; നവംബര്‍ 11 വരെ അപേക്ഷിക്കാം

നവംബര്‍ 11 ആണ് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി

 • Last Updated :
 • Share this:
  ഇന്ത്യന്‍ ഭരണഘടനയുടെ 315 മുതല്‍ 323 വരെയുള്ള അനുഛേദങ്ങളില്‍ കേന്ദ്ര-സംസ്ഥാന പബ്ലിക് സര്‍വ്വീസ്(upsc) കമ്മീഷനുകളെക്കുറിച്ച് പറയുന്നത്. ഇന്ത്യയിലെ ആദ്യത്തെ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ 1926 ഒക്ടോബര്‍ 1-നാണ് രൂപം കൊണ്ടത്. കേന്ദ്ര സര്‍ക്കാറിന്റെ വിവിധ സര്‍വ്വീസുകളിലേയ്ക്ക് ഉദ്യോഗാര്‍ത്ഥികളെ മത്സരപരീക്ഷകള്‍(competitive exams) മുഖേന പ്രവേശിപ്പിയ്ക്കുകയെന്നതാണ് പ്രധാന ചുമതല.

  നിലവില്‍ വിവിധ തസ്തികളിലായി 64  ഒഴിവുകളിലേക്ക്  യു.പി.എസ്.സി വിജ്ഞാപനം(notifications) പറത്തിറക്കിയിരിക്കുന്നത്‌.കൂടുതല്‍ വിവരങ്ങള്‍ പരിശോധിക്കാം.  സ്ഥാപനം യു.പി.എസ്.സി
  തസ്തികള്‍അസിസ്റ്റന്റ് പ്രൊഫസര്‍, അസിസ്റ്റന്റ് ഡിഫന്‍സ് എസ്റ്റേറ്റ് ഓഫീസര്‍, സീനിയര്‍ സയന്റിഫിക് ഓഫീസര്‍ ഗ്രേഡ്-II, അസിസ്റ്റന്റ് ഡയറക്ടര്‍, മെഡിക്കല്‍ ഓഫീസര്‍
  ആകെ ഒഴിവ്64
  തിരഞ്ഞെടുക്കല്‍ രീതി
   റിക്രൂട്ട്മെന്റ് ടെസ്റ്റ് വഴിയാണ് തിരഞ്ഞെടുപ്പ് നടത്തുക, തുടര്‍ന്ന് ഇന്റര്‍വ്യൂ പ്രക്രിയ നടക്കും.


  പ്രായം

   കുറഞ്ഞത് 30 വയസ്സ് പ്രായമുള്ളവരും 40 വയസ്സില്‍ കൂടാത്തവരുമായിരിക്കണം
   അപേക്ഷിക്കാനുള്ള അവസാന തീയതി 11.11.2021
   വിദ്യാഭ്യാസ യോഗ്യത സര്‍ക്കാര്‍ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന്  ലഭിച്ച ബിഇ/ബിടെക്/ എംഎസ്സി/ മാസ്റ്റര്‍ ബിരുദം ഉണ്ടായിരിക്കണം.മുകളില്‍ സൂചിപ്പിച്ച ജോലികളില്‍ 2 മുതല്‍ 3 വര്‍ഷം വരെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം
  ശമ്പള വിശദാംശങ്ങള്‍ഏഴാമത് പേ കമ്മീഷനെ അടിസ്ഥാനമാക്കിയുള്ള ശമ്പളം ലഭിക്കും.
  അപേക്ഷാ രീതി ഓണ്‍ലൈനായി അപേക്ഷിക്കാം
  അപേക്ഷ ഫീസ് SC / ST - ഫീസ് ഇല്ല മറ്റുള്ളവര്‍ - 25 രൂപ / -

  കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.upsc.gov.in/sites/default/files/Advt-No-15-2021-engl-221021.pdf എന്നതില്‍ ഔദ്യോഗിക അറിയിപ്പ് സന്ദര്‍ശിക്കുക .

  വെബ്സൈറ്റ് വിലാസം https://www.upsc.gov.in/

  Post Office Recruitment 2021 | ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസില്‍ 266 ഒഴിവുകള്‍: ഒക്ടോബര്‍ 29 വരെ അവസരം

  Job Opportunity പത്താം ക്ലാസ് പാസായവർക്ക് ഒരുലക്ഷം രൂപ ശമ്പളം; ജോലി ദക്ഷിണകൊറിയയിൽ ഹൈടെക്ക് കൃഷി


  പത്താം ക്ലാസ് പാസായിട്ടുണ്ടോ? കൃഷിയെ കുറിച്ച് അത്യാവശ്യം ധാരണയുണ്ടെങ്കിൽ ഒരു ലക്ഷം രൂപ ശമ്പളമുള്ള ജോലി നേടാൻ അവസരം. കൃഷി പണിക്ക് ഇത്രയും ശമ്പളമോ എന്ന് ആലോചിച്ച് കണ്ണ് തള്ളേണ്ട. ഈ ജോലി ഇവിടയല്ല, അങ്ങ് ദക്ഷിണകൊറിയയിലാണ് (South Korea). നൂറ് ഒഴിവിലേക്ക് കേരളത്തിൽ നിന്ന് റിക്രൂട്ട്മെന്‍റ് (Recruitment) നടത്തും. വിദേശ ജോലി ലഭിക്കാൻ സഹായം ലഭ്യമാക്കുന്ന സംസ്ഥാന സർക്കാർ ഏജൻസിയായ ഒഡെപെക് മുഖേനയാണു നിയമനം. ദക്ഷിണകൊറിയയിലേക്ക് ഇതാദ്യമായാണ് ഒഡെപെക് മുഖേന റിക്രൂട്ട്മെന്‍റ് നടത്തുന്നത്. കൊറിയൻ സർക്കാരിന്‍റെ ആഭിമുഖ്യത്തിലുള്ള കാർഷിക പദ്ധതിയുടെ ഭാഗമാകാനാണ് തൊഴിലാളികളെ തേടുന്നത്. പ്രധാനമായും സവാള കൃഷിയാണ് ചെയ്യുന്നത്. ആയിരം തൊഴിലാളികളെയാണ് ആവശ്യപ്പെട്ടതെങ്കിലും തുടക്കത്തിൽ 100 പേർക്കാണ് നിയമനം. കൊറിയൻ ചേംബർ ഓഫ് കൊമേഴ്സുമായി ചേർന്നാണു നിയമനം നടത്തുന്നതെന്ന് ഒഡെപെക് വ്യക്തമാക്കുന്നു.

  TCS invites Applications|എംബിഎ ബിരുദധാരിയാണോ? TCSലേക്ക് പുതമുഖക്കാർക്കും അപേക്ഷിക്കാം

  25 മുതൽ 40 വയസ് പ്രായമുള്ളവരെയാണ് ഈ ജോലിക്കായി പരിഗണിക്കുന്നത്. അപേക്ഷകർ പത്താം ക്ലാസ് പാസ് ആയിരിക്കണം. അടിസ്ഥാനപരമായി ഇംഗ്ലിഷ് ഭാഷ കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം. രണ്ട് ഡോസ് കോവിഷീൽഡ് വാക്സീൻ എടുത്തിരിക്കണം. കാർഷിക വൃത്തിയിൽ മുൻ പരിയമുള്ളവർക്കു മുൻഗണന ഉണ്ടാകും. recruit@odepc.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അപേക്ഷ അയയ്ക്കണം.

  അപേക്ഷിക്കാൻ താൽപര്യമുള്ളവർക്കായി ഒഡെപെക് 27നു തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിലും 29ന് എറണാകുളം മുനിസിപ്പൽ ടൗൺ ഹാളിലും സെമിനാർ നടത്തും. തൊഴിൽദാതാവിനെകുറിച്ച് അപേക്ഷകരിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒഡെപെക് സെമിനാർ നടത്തുന്നതെന്ന് മാനേജിങ് ഡയറക്ടർ കെ.എ.അനൂപ് പറഞ്ഞു. കൊറിയയിലെ ജീവിത രീതി, കൃഷി രീതികൾ, ജീവിതച്ചെലവ്, താമസ സൗകര്യം, കറൻസി, സംസ്കാരം, തൊഴിൽ സമയം, തൊഴിൽ നിയമങ്ങൾ തുടങ്ങിയ കാര്യങ്ങളെല്ലാം അപേക്ഷകർക്കു ബോധ്യപ്പെടുന്നതിനാണു സെമിനാറുകൾ സംഘടിപ്പിക്കുന്നത്. കൊറിയൻ സാഹചര്യങ്ങൾ ബോധ്യപ്പെട്ട ശേഷം അപേക്ഷിക്കുന്നവരിൽ നിന്നാണ് യോഗ്യരായ ആളുകളെ തെരഞ്ഞെടുക്കുന്നത്.

  Hindustan Petroleum Recruitment 2021: ഗവേഷക അസ്സോസിയേറ്റുകള്‍ക്ക് അവസരം, ശമ്പളം 85,000 രൂപ വരെ
  Published by:Jayashankar AV
  First published: