• HOME
  • »
  • NEWS
  • »
  • career
  • »
  • UPSC Recruitment 2021: സിവിൽ സർവ്വീസ് പ്രിലിംസ് പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു, ആകെ ഒഴിവുകൾ 822

UPSC Recruitment 2021: സിവിൽ സർവ്വീസ് പ്രിലിംസ് പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു, ആകെ ഒഴിവുകൾ 822

പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്നവർക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ്. ജൂൺ 27 നാണ് പരീക്ഷ.

News18 Malayalam

News18 Malayalam

  • Share this:
ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ്, സിവിൽ സർവ്വീസ് പ്രിലിംസ് പരീക്ഷകൾക്കുള്ള വിജ്ഞാപനം യു പി എസ് സി പുറത്തിറക്കി. വിജ്ഞാപനം പ്രകാരം ഐഎഫ്എസ് ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് സിവിൽ സർവ്വീസ് പ്രിലിംസ് പാസായാൽ മാത്രമേ ഫോറസ്റ്റ് സർവ്വീസ് മെയിൻ പരീക്ഷ എഴുതാൻ സാധിക്കുകയുള്ളൂ. പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്നവർക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ്. ജൂൺ 27 നാണ് പരീക്ഷ. ആകെയുള്ള 822 ഒഴിവുകളിൽ 712 എണ്ണം സിവിൽ സർവ്വീസിനും 110 എണ്ണം ഫോറസ്റ്റ് സർവ്വീസിനും ആണ് ഉള്ളത്.

അപേക്ഷകർക്ക് ആവശ്യമായ യോഗ്യത: യുപിഎസ് സി യുടെ ഐഎഎസ് സിവിൽ സർവ്വീസ് പരീക്ഷക്കായി അംഗീകൃത സർവ്വകലാശാലയിൽ നിന്നും ഉള്ള ബിരുദം ആണ് ആവശ്യം. ഐഎഫ്എസ് പരീക്ഷ എഴുതുന്നവർക്ക് അനിമൽ ഹസ്ബൻഡറി ആൻഡ് വെറ്റിനറി സയൻസ്,ബോട്ടണി, കെമിസട്രി, ജിയോളജി, ഫിസിക്സ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിറ്റിക്സ്, സുവോളജി എന്നിവയിൽ ഏതെങ്കിലും ഒരു വിഷയം ഉൾപ്പെട്ടുള്ള ബിരുദമോ, അഗ്രികൾച്ചർ, ഫോറസ്ട്രി, എഞ്ചിനീയറിംഗ് എന്നിവയിൽ അംഗീകൃത സർവ്വകലാശാലകളിൽ നിന്നുള്ള ബിരുദമോ ആണ് ആവശ്യം.

പ്രായ പരിധി: സിവിൽ സർവ്വീസ് പരീക്ഷക്കും, ഫോറസ്റ്റ് സർവ്വീസ് പരീക്ഷക്കും അപേക്ഷിക്കുന്നവർക്ക് കുറഞ്ഞത് 21 വയസെങ്കിലും ഉണ്ടായിരിക്കണം. അപേക്ഷകരുടെ പ്രായം 32 വയസിൽ കൂടാനും പാടില്ല

തെരഞ്ഞെടുപ്പ് രീതി: ഉദ്യോഗാർത്ഥി സിവിൽ സർവ്വീസ് പ്രിലിംസ് പരീക്ഷയിൽ ആണ് ആദ്യം വിജയിക്കേണ്ടത് . ശേഷം മെയിൻ പരീക്ഷയും ഇതിലെ മാർക്കിൻ്റെ അടിസ്ഥാനത്തിൽ അഭിമുഖവും ഉണ്ടാകും

യു പി എസ്  സി സിവിൽ സർവ്വീസ് പരീക്ഷ 2021 ന് എങ്ങനെ അപേക്ഷിക്കാം

സ്റ്റെപ് 1

പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്നവർ യു പി എസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റായ upsc.gov.in എന്ന വെബസൈറ്റിൽ പ്രവേശിക്കുക

സ്റ്റെപ് 2

വെബ്സൈറ്റ് ഹോംപേജിലെ ‘What’s New’ സെക്ഷനിൽ പോയാൽ Exam Notification എന്നിടത്ത് ഫോറസ്റ്റ് സർവ്വീസിൻ്റയും സിവിൽ സർവ്വീസിൻ്റെയും പ്രിലിംസ് നോട്ടിഫിക്കേഷനുകൾ നിങ്ങൾക്ക് കാണാനാകും

സ്റ്റെപ്പ് 3

നിങ്ങൾ അപേക്ഷിക്കാൻ ഉദ്ദേശിക്കുന്ന പരീക്ഷയുടെ ലിങ്കിൽ ക്ലിക്ക് ചെയ്യുക. രണ്ടു പരീക്ഷക്കും അപേക്ഷിക്കണം എന്നുണ്ടെങ്കിൽ ഏതെങ്കിലും ഒരു ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതിയാകും

സ്റ്റെപ്പ് 4

ലിങ്ക് ക്ലിക്ക് ചെയ്താൽ മറ്റൊരു വിൻഡോ ഓപ്പണാകും പരീക്ഷാ വിജ്ഞാപനവും അപേക്ഷാ ലിങ്കും അതിൽ ഉണ്ടാകും

സ്റ്റെപ്പ് 5

നോട്ടിഫിക്കേഷനിലെ നിർദ്ദേശങ്ങൾ പാലിച്ച് അപേക്ഷ സമർപ്പിക്കുക

അപ്ലിക്കേഷൻ ഫീ: സ്ത്രീകൾ,എസ് സി/എസ് ടി/ഭിന്നശേഷിക്കാർ എന്നിവർ അപേക്ഷിക്കാൻ ഫീസ് നൽകേണ്ടതില്ല. എന്നാൽ മറ്റുള്ളർ 100 രൂപയാണ് ഫീസ് അടക്കേണ്ടത്.

You May Also Like -Explained: ജീവിക്കാൻ ബെസ്റ്റ് ഈ നഗരങ്ങൾ; ഗുജറാത്തിലെ മൂന്ന് നഗരങ്ങൾ സൂചികയിൽ മുൻ നിരയിൽ എത്തിയത് എങ്ങനെ?

പരീക്ഷയുടെ രീതി : പേപ്പർ 1 പേപ്പർ 2 എന്നിവ അടങ്ങിയതാണ് പ്രിലിംസ് പരീക്ഷ. 400 മാർക്കിനുള്ള പരീക്ഷയിൽ ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളും മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളും ഉൾപ്പെട്ടിരിക്കുന്നു ജനറൽ സ്റ്റഡീഡുമായി ബന്ധപ്പെട്ട പേപ്പർ 2 വിൽ ഉദ്യോഗാർത്ഥി കുറഞ്ഞത് 33 ശതമാനം മാർക്ക് യോഗ്യതക്കായി നേടേണ്ടതുണ്ട്
Published by:Anuraj GR
First published: