നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • ബിഎസ്എഫിൽ 65 ഒഴിവുകൾ; സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം

  ബിഎസ്എഫിൽ 65 ഒഴിവുകൾ; സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം

  ബി എസ് എഫിന്‍റെ എയർ വിങിലേക്കുള്ള ഈ ഒഴിവുകളിലേക്ക് സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലായ് 25.

  bsf

  bsf

  • Share this:
   ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ബോർഡർ സെക്യൂരിറ്റി ഫോഴ്സ് 65 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നേരിട്ടുള്ള നിയമനമായിരിക്കും. ബി എസ് എഫിന്‍റെ എയർ വിങിലേക്കുള്ള ഈ ഒഴിവുകളിലേക്ക് സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. അസിസ്റ്റന്റ് എയർക്രാഫ്റ്റ് മെക്കാനിക്ക് (അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ), അസിസ്റ്റന്റ് റേഡിയോ മെക്കാനിക്ക് (അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ), കോൺസ്റ്റബിൾ (സ്റ്റോർമാൻ) എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലായ് 25.

   അസിസ്റ്റന്റ് എയർക്രാഫ്റ്റ് മെക്കാനിക്ക് (അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ) (മെക്കാനിക്കൽ-32, ഏവിയോണിക്സ് (ഇലക്ട്രിക്കൽ/ഇൻസ്ട്രുമെന്റ്/റേഡിയോ/റഡാർ)-17)49:യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ മൂന്ന് വർഷത്തെ ഡിപ്ലോമ. അല്ലെങ്കിൽ ഇന്ത്യൻ എയർഫോഴ്സ് നൽകുന്ന ഗ്രൂപ്പ് ത ഡിപ്ലോമ. രണ്ട് വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന.

   അസിസ്റ്റന്റ് റഡാർ മെക്കാനിക്ക് (അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ) (റേഡിയോ/റഡാർ)-8: യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ മൂന്ന് വർഷത്തെ ഡിപ്ലോമ. അല്ലെങ്കിൽ ഇന്ത്യൻ എയർഫോഴ്സ് നൽകുന്ന ഗ്രൂപ്പ് ത ഡിപ്ലോമ. രണ്ട് വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന.

   കോൺസ്റ്റബിൽ (സ്റ്റോർമാൻ)-8: യോഗ്യത: മെട്രിക്കുലേഷൻ (സയൻസ്) പാസായിരിക്കണം. രണ്ട് വർഷത്തെ പ്രവൃത്തിപരിചയം. കംപ്യൂട്ടർ പരിജ്ഞാനം അല്ലെങ്കിൽ ഏവിയേഷൻ മേഖലയിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. അസിസ്റ്റന്റ് എയർക്രാഫ്റ്റ് മെക്കാനിക്ക്, അസിസ്റ്റന്റ് റേഡിയോ മെക്കാനിക്ക് തസ്തികയിലേക്ക് 28 വയസ്സ്. കോൺസ്റ്റബിൾ തസ്തികയിലേക്ക് 20-25 വയസ്സ്. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.bsf.gov.in എന്ന വെബ്സൈറ്റ് കാണുക.

   ബിരുദധാരികൾക്ക് ഐഎസ്ആർഒയിൽ തൊഴിൽ പരിശീലനം; ഇങ്ങനെ അപേക്ഷിക്കാം

   ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐ എസ് ആർ ഒ) വിവിധ ബി ടെക്, ബി ഇ ട്രെയ്ഡുകളിലേക്കായി തൊഴിൽ പരിശീലനത്തിന് അപേക്ഷകൾ ക്ഷണിച്ചു. ഐ എസ് ആർ ഒയുടെ ബെംഗളൂരുവിലെ ആസ്ഥാനത്തിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താത്പര്യമുള്ള, യോഗ്യരായ ഉദ്യോഗാർത്ഥികൾ ആദ്യം എൻ എ ടി എസ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ഈ റിക്രൂട്ട്മെന്റ് ഡ്രൈവിലേക്കുള്ള അപേക്ഷ ജൂലൈ 22-നകം ഈ-മെയിലിലൂടെ അയയ്ക്കാവുന്നതാണ്.

   "ഉദ്യോഗാർത്ഥികൾ www.mhrdnats.gov.in എന്ന വെബ്‌സൈറ്റിൽ തങ്ങളുടെ പേര് നിർബന്ധമായും രജിസ്റ്റർ ചെയ്തിരിക്കണം. തുടർന്ന് അവരുടെ എൻ എ ടി എസ് എൻറോൾമെൻറ് നമ്പർ ഉൾപ്പെടെ hqapprentice@isro.gov.in എന്ന ഈ-മെയിൽ ഐ ഡിയിലേക്ക് അപേക്ഷ അയയ്ക്കണം", ഔദ്യോഗിക വാർത്താക്കുറിപ്പിൽ ഐ എസ് ആർ ഒ വ്യക്തമാക്കുന്നു.

   ഒരു വർഷത്തെ തൊഴിൽ പരിശീലന പദ്ധതിയിൽ ആകെ 43 ഒഴിവുകളാണ് ഉള്ളത്. ബിരുദ തൊഴിൽ പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 9,000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. സാങ്കേതിക തൊഴിൽ പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 8,000 രൂപയാണ് സ്റ്റൈപ്പന്റായി ലഭിക്കുക.

   ഐ എസ് ആർ ഒ സാങ്കേതിക തൊഴിൽ പരിശീലന റിക്രൂട്ട്മെന്റ്: ആർക്കൊക്കെ അപേക്ഷിക്കാം?
   കുറഞ്ഞത് 60 ശതമാനം മാർക്ക് നേടിയ എഞ്ചിനീയറിങ് ബിരുദധാരികൾക്ക് ബിരുദ തൊഴിൽ പരിശീലനത്തിന് അപേക്ഷിക്കാം. എന്നാൽ, സാങ്കേതിക തൊഴിൽ പരിശീലനത്തിന് അപേക്ഷിക്കുന്നവർക്ക് പ്രസ്തുത ട്രെയ്ഡിൽ കുറഞ്ഞത് 60 മാർക്കോടു കൂടിയ ഡിപ്ലോമ ഡിഗ്രി ആവശ്യമാണ്.

   ഐ എസ് ആർ ഒ തൊഴിൽ പരിശീലന റിക്രൂട്ട്മെന്റ് 2021: എങ്ങനെ അപേക്ഷിക്കാം?
   ഘട്ടം 1: ഉദ്യോഗാർത്ഥികൾ ആദ്യം തങ്ങളുടെ ബിരുദ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഡിപ്ലോമ സർട്ടിഫിക്കറ്റ് സമർപ്പിച്ചുകൊണ്ട് എം എച്ച് ആർ ഡി എൻ എ ടി എസ് പോർട്ടലിൽ എൻറോൾ ചെയ്യണം.
   ഘട്ടം 2: രജിസ്‌ട്രേഷൻ പ്രക്രിയ പൂർത്തിയാക്കിയാൽ നിങ്ങൾക്ക് ഒരു എൻറോൾമെൻറ് നമ്പർ ലഭിക്കും. അപേക്ഷകർ ഈ എൻറോൾമെൻറ് നമ്പർ സൂക്ഷിച്ചു വെച്ച് ഐ എസ് ആർ ഒ തൊഴിൽ പരിശീലനത്തിനുള്ള അപേക്ഷാ ഫോം പൂരിപ്പിക്കുക.
   ഘട്ടം 3: ആവശ്യമായ എല്ലാ വിശദാംശങ്ങളും നൽകിയ ശേഷം ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ട് എടുക്കണം.
   ഘട്ടം 4: അപേക്ഷാ ഫോം പൂരിപ്പിച്ചതിന് ശേഷം അത് സ്കാൻ ചെയ്ത് hqapprentice@isro.gov.in എന്ന ഈ-മെയിൽ വിലാസത്തിൽ അയയ്ക്കുക. മെയിലിന്റെ സബ്ജക്റ്റ് ആയി “Application for the Apprenticeship Category” എന്ന് നൽകുക. ജൂലൈ 22-ന് മുമ്പ് അപേക്ഷ അയയ്ക്കണം.

   ആവശ്യമായ രേഖകൾക്കൊപ്പം പി ഡി എഫ് ഫോർമാറ്റിലാണ് ഈ അപേക്ഷാ ഫോം അയക്കേണ്ടത്. മെറിറ്റ് പ്രകാരം പിന്നീട് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് അടുത്ത നടപടിക്രമങ്ങൾ സംബന്ധിച്ച വിവരങ്ങൾ ഈ-മെയിലിലൂടെ ലഭിക്കും.
   Published by:Anuraj GR
   First published:
   )}