• HOME
  • »
  • NEWS
  • »
  • career
  • »
  • Cooperative Banks | സഹകരണ ബാങ്കുകളില്‍ 320 ഒഴിവുകള്‍; ഇപ്പോള്‍ അപേക്ഷിക്കാം

Cooperative Banks | സഹകരണ ബാങ്കുകളില്‍ 320 ഒഴിവുകള്‍; ഇപ്പോള്‍ അപേക്ഷിക്കാം

അപേക്ഷകള്‍ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കണം

jobs

jobs

  • Last Updated :
  • Share this:
    സംസ്ഥാത്തെ വിവിധ സഹകരണ സംഘം / ബാങ്കുകളിലേക്ക് സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. 320 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

    തസ്തികകള്‍
    അസിസ്റ്റന്റ് സെക്രട്ടറി/ചീഫ് അക്കൗണ്ടന്റ് - 6
    ജൂനിയര്‍ ക്ലര്‍ക്ക്/കാഷ്യര്‍ - 301
    സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ - 3
    സിസ്റ്റം സൂപ്പര്‍വൈസര്‍ - 1
    ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ - 7
    ടൈപ്പിസ്റ്റ് - 2

    യോഗ്യത

    അസിസ്റ്റന്റ് സെക്രട്ടറി/ചീഫ് അക്കൗണ്ടന്റ്
    1. എല്ലാ വിഷയവും ചേര്‍ത്ത് 50 ശതമാനം മാര്‍ക്കില്‍ കുറയാതെ ലഭിച്ച അംഗീകൃത സര്‍വകലാശാല ബിരുദവും സഹകരണ ഹയര്‍ ഡിപ്ലോമ (കേരള സംസ്ഥാന സഹകരണ യൂണിയന്റെ HDC/HDC & BM/ അല്ലങ്കില്‍ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ കോ-ഓപ്പറേറ്റിവ് ട്രെയ്‌നിങ്ങിന്റെ HDC/ HDCM).

    2. സബോര്‍ഡിനേറ്റ് പേഴ്‌സണല്‍ കോ-ഓപ്പറേറ്റിവ് ട്രെയ്‌നിങ്ങ് കോഴ്‌സ് പൂര്‍ത്തിയാക്കിയിരിക്കണം

    3. കേരള കാര്‍ഷിക സര്‍വകലാശാലയില്‍ നിന്ന് BSc/MSc (സഹകരണം ആന്‍ഡ് ബാങ്കിങ്)

    4. കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാല അംഗീകരിച്ചതും സഹകരണം ഐശ്ചികവുമായിട്ടുള്ളതുമായ എല്ലാ വിഷയങ്ങള്‍ക്കും ചേര്‍ത്ത് 50 ശതമാനം മാര്‍ക്കില്‍ കുറയാത്ത B.Com ബിരുദം.

    Also Read- IIT Campus Placement | ഐഐടി വിദ്യാർത്ഥിയ്ക്ക് 2.15 കോടി വാർഷിക പ്രതിഫലമുള്ള ജോലി; ക്യാമ്പസ് പ്ലെയ്സ്മെന്റിന് തുടക്കം

    സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍
    കംപ്യൂട്ടര്‍ സയന്‍സ്/ഐ.ടി/ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ് B.Tech അല്ലെങ്കില്‍ MCA. അല്ലെങ്കില്‍ കംപ്യൂട്ടര്‍ സയന്‍സ്/ IT MSC.
    മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം.

    സിസ്റ്റം സൂപ്പര്‍വൈസര്‍
    ബിരുദവും PGDCയും
    പ്രായം - 1/1/2021ല്‍ 18 വയസ്സ് - 40 വയസ്സ് കവിയാന്‍ പാടില്ല
    വിഗലാംഗര്‍ക്ക് പത്തു വര്‍ഷത്തെ ഇളവും വിധവകള്‍ക്ക് അഞ്ചു വര്‍ഷത്തെ ഇളവും ഉണ്ടായിരിക്കും.

    Also Read - സഹകരണ ബാങ്കുകളില്‍ ജൂനിയര്‍ ക്ലര്‍ക്ക് /കാഷ്യര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ചീഫ് അക്കൗണ്ടന്റ്, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ തസ്തികകളില്‍ ഒഴിവ്

    പരീക്ഷ
    സഹകരണ പരീക്ഷാ ബോര്‍ഡ് നടത്തുന്ന OMR പരീക്ഷ 80 മാര്‍ക്കിനാണ്. ഒരു സംഘം/ ബാങ്കിന്റെ യോഗ്യതാ ലിസ്റ്റില്‍ ഉള്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥിക്ക് പ്രസ്തുത സംഘത്തിന്റെ അഭിമുഖം പരാമാവധി 15 മാര്‍ക്കിനായിരിക്കും. അഭിമുഖത്തിന് മിനിമം മൂന്ന് മാര്‍ക്കാണ് ലഭിക്കുക. ബാക്കി 12 മാര്‍ക്ക് അഭിമുഖത്തിന്റെ പ്രകടനത്തിനാണ്.

    അപേക്ഷ
    വിജ്ഞാപനവും അപേക്ഷയുടെ മാതൃകയും www.cbsekerala.orgയില്‍ ലഭ്യമാണ്. ഓരോ തസ്തികയിലേക്കുമുള്ള അപേക്ഷകള്‍ പ്രത്യേകം കവറുകളിലാക്കി നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കണം.

    അപേക്ഷകള്‍ അയക്കേണ്ട വിലാസം
    സെക്രട്ടറി
    സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ്
    കേരള സംസ്ഥാന സഹകരണ ബാങ്ക് ബില്‍ഡിങ്ങ്
    ഓവര്‍ ബ്രിഡ്ജ്, ജനറല്‍ പോസ്റ്റ് ഓഫീസ്
    തിരുവനന്തപുരം 695001

    അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 29
    Published by:Karthika M
    First published: