നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • career
    • »
    • Hpcl | എച്ച്.പി.സി.എല്ലില്‍ ഒഴിവുകള്‍; 65,000 മുതല്‍ 85,000 രൂപ വരെ മാസ സ്‌റ്റൈപന്റ്: ഒക്ടോബര്‍ 31 വരെ അപേക്ഷിക്കാന്‍ അവസരം

    Hpcl | എച്ച്.പി.സി.എല്ലില്‍ ഒഴിവുകള്‍; 65,000 മുതല്‍ 85,000 രൂപ വരെ മാസ സ്‌റ്റൈപന്റ്: ഒക്ടോബര്‍ 31 വരെ അപേക്ഷിക്കാന്‍ അവസരം

    അപേക്ഷാ  ഒക്ടോബര്‍ 31 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി

    • Share this:
      ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിലെ റിസര്‍ച്ച് അസോസിയേറ്റ് ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചു. ബംഗളൂരിവിലെ എച്ച്.പി ഗ്രീന്‍ ആന്‍ ആന്‍ഡ് ഡി സെന്ററിലായിരിക്കും നിയമനം. ഒരുവര്‍ഷത്തേക്കാണ് നിയമനം. പ്രകടന മികവ് അടിസ്ഥാനമാക്കി 4 വര്‍ഷം വരെ ഇത് നീട്ടി നല്‍കും.അപേക്ഷാ  ഒക്ടോബര്‍ 31 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.























      കമ്പനി ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍
      തസ്തിക റിസര്‍ച്ച് അസോസിയേറ്റ്
      തിരഞ്ഞെടുപ്പ് രീതി സ്‌ക്രീനിങ്ങിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍


      ശമ്പളം

       65,000 രൂപ മുതല്‍ 85,000 രൂപ വരെ മാസ സ്‌റ്റൈപന്റ് ലഭിക്കും
       അപേക്ഷ  ഫോം എച്ച്.പി.സി.എല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്.



      അപേക്ഷ സമര്‍പ്പിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും https://www.hindustanpetroleum.com/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

      IBPS PO Notification 2021 | ഐബിപിഎസ് വിജ്ഞാപനം: 4135 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; നവംബർ 10 വരെ അപേക്ഷിക്കാം

      വിവിധ ബാങ്കുകളില്‍(Bank) പ്രൊബേഷനറി ഓഫീസര്‍, മാനേജ്മെന്റ് ട്രെയിനി എന്നീ തസ്തികകളിലെ 4,135 ഒഴിവുകളിലേക്ക് (Vaccancy) അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള വിജ്ഞാപനം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്‌സണല്‍ സെലക്ഷന്‍ (IBPS) പുറത്തിറക്കി.

      യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഐ ബി പി എസിന്റെ ഔദ്യോഗിക വെബ്സൈറ്റായ ibps.in സന്ദര്‍ശിച്ച് ഒക്ടോബര്‍ 20 മുതല്‍ അപേക്ഷ സമര്‍പ്പിക്കാം. നവംബര്‍ 10 ആണ് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി. ഈ കാലാവധിയ്ക്കുള്ളില്‍ തന്നെ അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്തുകയും അപേക്ഷാ ഫീസ് അടയ്ക്കുകയും വേണം.

      ഡിസംബര്‍ 4 നും 11 നും ഇടയിലായി പ്രാഥമിക പരീക്ഷ ഓണ്‍ലൈന്‍ ആയി നടത്തും. പ്രാഥമിക പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് 2022 ജനുവരിയില്‍ നടക്കുന്ന പ്രധാന പരീക്ഷയ്ക്കുള്ള യോഗ്യത നേടാം. അവസാന ഘട്ടമായ അഭിമുഖ പരീക്ഷ 2022 ഫെബ്രുവരിയ്ക്കും മാര്‍ച്ചിനും ഇടയിലാകും നടക്കുക. അതിനുശേഷം 2022 ഏപ്രിലില്‍ അലോട്ട്‌മെന്റ് ലിസ്റ്റ് പുറത്തിറക്കും.

      ഐ ബി പി എസ് റിക്രൂട്ട്‌മെന്റ് 2021: ഒഴിവ് സംബന്ധിച്ച വിശദാംശങ്ങള്‍

      യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ - 912
      കാനറ ബാങ്ക് - 650
      സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ - 620
      ബാങ്ക് ഓഫ് ഇന്ത്യ - 588
      ബാങ്ക് ഓഫ് മഹാരാഷ്ട്ര - 400
      ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് - 98
      യു സി ഓ ബാങ്ക് - 440
      പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക് - 427

      ഐ ബി പി എസ് റിക്രൂട്ട്‌മെന്റ് 2021: യോഗ്യതാ മാനദണ്ഡം

      ഉദ്യോഗാര്‍ത്ഥികള്‍ ബിരുദം പൂര്‍ത്തിയാക്കിയിരിക്കണം. പ്രായപരിധി 20 നും 30 നും ഇടയിലാണ്. ഉദ്യോഗാര്‍ത്ഥികള്‍ 1991 ഒക്ടോബര്‍ 2 നോ അതിന് ശേഷമോ 2001 ഒക്ടോബര്‍ 1 നോ അതിന് മുമ്പോ ജനിച്ചവരായിരിക്കണം.

      ഐ ബി പി എസ് റിക്രൂട്ട്‌മെന്റ് 2021: ആവശ്യമായ രേഖകള്‍

      1)ഫോട്ടോഗ്രാഫ്
      2)കൈയൊപ്പ്
      3)ഇടതു തള്ളവിരലിന്റെ വിരലടയാളം
      4)കൈപ്പടയില്‍ എഴുതിയ ഡിക്ലറേഷന്‍

      ഐ ബി പി എസ് റിക്രൂട്ട്‌മെന്റ് 2021: എങ്ങനെ അപേക്ഷിക്കാം?

      ഘട്ടം 1: ഐബിപിഎസിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക.
      ഘട്ടം 2: സി ആര്‍ പി പ്രൊബേഷനറി ഓഫീസര്‍/മാനേജ്മെന്റ് ട്രെയിനീ തസ്തികകളിലേക്കുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
      ഘട്ടം 3: ആവശ്യമായ വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യുക.
      ഘട്ടം 4: രേഖകള്‍ അപ്ലോഡ് ചെയ്യുക.
      ഘട്ടം 5: അപേക്ഷാ ഫീസ് ഓണ്‍ലൈനായി അടയ്ക്കുക. തുടര്‍ന്ന് അപേക്ഷാ ഫോം സമര്‍പ്പിക്കുക. ഫോമിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുക.

      ഐ ബി പി എസ് റിക്രൂട്ട്‌മെന്റ് 2021: അപേക്ഷാ ഫീസ്

      സംവരണമില്ലാത്ത വിഭാഗങ്ങള്‍ക്ക് 850 രൂപയാണ് അപേക്ഷാ ഫീസ്. പട്ടികജാതി, പട്ടികവര്‍ഗം, ഭിന്നശേഷി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്കുള്ള അപേക്ഷാ ഫീസ് 175 രൂപയാണ്.

      ഐ ബി പി എസ് റിക്രൂട്ട്‌മെന്റ് 2021: തിരഞ്ഞെടുപ്പ് പ്രക്രിയ

      പ്രാഥമിക പരീക്ഷ, പ്രധാന പരീക്ഷ, അഭിമുഖ പരീക്ഷ എന്നീ ഘട്ടങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്തുക. ഇംഗ്ലീഷ് ഭാഷ, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, റീസണിങ് എബിലിറ്റി എന്നീ വിഭാഗങ്ങളില്‍ നിന്നുള്ള 100 ചോദ്യങ്ങള്‍ അടങ്ങിയതായിരിക്കും പ്രാഥമിക പരീക്ഷ. പരീക്ഷ ഓണ്‍ലൈന്‍ ആയാണ് നടത്തുക. ഓരോ വിഭാഗത്തിലെയും ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതാന്‍ 20 മിനിറ്റ് വീതമാണ് അനുവദിക്കുക.

      പ്രാഥമിക പരീക്ഷയില്‍ വിജയിക്കുന്നവര്‍ പ്രധാന പരീക്ഷയ്ക്കുള്ള യോഗ്യത നേടും. ഈ ഘട്ടത്തില്‍ 155 ചോദ്യങ്ങള്‍ ഉണ്ടാകും. പരമാവധി മാര്‍ക്ക് 200 ആയിരിക്കും. ഇംഗ്ലീഷ് ഭാഷ, ജനറല്‍/എക്കോണമി/ബാങ്കിങ് അവയര്‍നെസ്, ഡാറ്റ അനാലിസിസ് ആന്‍ഡ് ഇന്റര്‍പ്രെട്ടേഷന്‍, റീസണിങ് ആന്‍ഡ് കമ്പ്യൂട്ടര്‍ ആപ്റ്റിറ്റിയൂഡ് എന്നീ നാല് വിഭാഗങ്ങളില്‍ നിന്നുള്ള ചോദ്യങ്ങളാണ് ഉണ്ടാവുക. 3 മണിക്കൂറായിരിക്കും പരീക്ഷയ്ക്ക് അനുവദിക്കുന്ന സമയം. ഇവ കൂടാതെ 25 മാര്‍ക്കിന് ഒരു കത്തും ഉപന്യാസവും എഴുതാനുള്ള ഘട്ടവും ഉണ്ടാകും. 30 മിനിറ്റാണ് ഈ ഘട്ടത്തിന് അനുവദിക്കുന്ന സമയം. പ്രധാന പരീക്ഷയില്‍ ജയിക്കുന്നവര്‍ അഭിമുഖ പരീക്ഷയ്ക്ക് യോഗ്യത നേടും

      Also Read-SBI | എസ്ബിഐയില്‍ പ്രൊബേഷണറി ഓഫീസര്‍; രണ്ടായിരത്തിലധികം ഒഴിവുകള്‍
      Published by:Jayashankar AV
      First published:
      )}