നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • Central Armed Police| സായുധ പൊലീസിൽ 553 ഡോക്ടർമാരെ ആവശ്യമുണ്ട്

  Central Armed Police| സായുധ പൊലീസിൽ 553 ഡോക്ടർമാരെ ആവശ്യമുണ്ട്

  സെൻട്രൽ ആംഡ് പോലീസിൽ ഉൾപ്പെട്ടിരിക്കുന്ന ബി എസ് എഫ്., സി ആർ പി എഫ്, ഐ ടി ബി പി., എസ് എസ് ബി, അസം റൈഫിൾസ് എന്നിവിടങ്ങളിലാണ് നിയമനം. സെപ്റ്റംബർ 13 മുതൽ അപേക്ഷ സ്വീകരിക്കും.

  doctor

  doctor

  • Share this:
   മെഡിക്കൽ ഓഫീസർ സെലക്ഷൻ ബോർഡ് (സി എ പി എഫ്) 553 ഡോക്ടർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡയറക്ടറേറ്റ് ജനറൽ, ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ് ഫോഴ്സാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. സെൻട്രൽ ആംഡ് പോലീസിൽ ഉൾപ്പെട്ടിരിക്കുന്ന ബി എസ് എഫ്., സി ആർ പി എഫ്, ഐ ടി ബി പി., എസ് എസ് ബി, അസം റൈഫിൾസ് എന്നിവിടങ്ങളിലാണ് നിയമനം. സെപ്റ്റംബർ 13 മുതൽ അപേക്ഷ സ്വീകരിക്കും.

   ഒഴിവുകൾ

   സൂപ്പർ സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ (സെക്കൻഡ് കമാൻഡ്)-5 (ഐ ടി ബിപി -5)

   സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ (ഡെപ്യൂട്ടി കമാൻഡന്റ്)-201 (ബി എസ് എഫ്-52, സി ആർ പി എഫ്.-116, എസ് എസ് ബി-18, ഐ ടി ബി പി-11, അസം റൈഫിൾസ്-4)

   മെഡിക്കൽ ഓഫീസർ (അസിസ്റ്റന്റ് കമാൻഡന്റ്)-345 (ബി എസ് എഫ് -85, സി ആർ പി എഫ്-77, എസ് എസ് ബി-51, ഐ ടി ബി പി -101, അസം റൈഫിൾസ്-31)

   ഡെന്റൽ സർജൻ (അസിസ്റ്റന്റ് കമാൻഡന്റ്)-2 (സി ആർ പി എഫ്.-1, അസം റൈഫിൾസ്-1)

   യോഗ്യത

   എം ബി ബി എസ് അല്ലെങ്കിൽ തത്തുല്യം. ബന്ധപ്പെട്ട മേഖലയിൽ സ്പെഷ്യലൈസേഷനും കൗൺസിൽ രജിസ്‌ട്രേഷനും ഉണ്ടായിരിക്കണം. ഡെന്റിസ്റ്റ് തസ്തികയിൽ ബാച്ചിലർ ഓഫ് ഡെന്റൽ സർജറി ബിരുദവും ഡെന്റൽ കൗൺസിൽ ഓഫ് ഇന്ത്യ രജിസ്‌ട്രേഷനുമാണ് യോഗ്യത. ഇന്റേൺഷിപ്പ് പൂർത്തിയാക്കിയിരിക്കണം.

   പ്രായപരിധി: സൂപ്പർ സ്പെഷ്യലിസ്റ്റ്-50 വയസ്സ്, സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസേഴ്‌സ്-40 വയസ്സ്, മെഡിക്കൽ ഓഫീസേഴ്‌സ്-30 വയസ്സ്, ഡെന്റൽ സർജൻ-35 വയസ്സ്.

   വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും recruitment.itbpolice.nic.in കാണുക. അവസാനതീയതി: ഒക്ടോബർ 27.
   Published by:Rajesh V
   First published:
   )}