HOME » NEWS » Career » VACANCY IN CENTRAL MARINE FISHERIES RESEARCH INSTITUTE

Career | കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തില്‍ ഒഴിവ്

യോഗ്യരായവര്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ സ്കാന്‍ ചെയ്ത കോപ്പിയും fradcmfri@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ജൂലായ് 31 മുന്‍പ് അയയ്ക്കുക

News18 Malayalam | news18-malayalam
Updated: July 11, 2021, 2:32 PM IST
Career | കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തില്‍ ഒഴിവ്
cmfri fisheries
  • Share this:
കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തില്‍ (സി.എം.എഫ്.ആര്‍.ഐ) യങ് പ്രൊഫഷണല്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. കരാറടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാകും നിയമനം. കംപ്യൂട്ടർ സയന്‍സ്/ ഐ.ടിയില്‍ റെഗുലര്‍ ബിരുദമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. നെറ്റ്വര്‍ക്ക് അഡ്മിനിസ്ട്രേഷന്‍, ട്രബിള്‍ ഷൂട്ടിംഗ്, വെബ്-ആപ് ഡെവലപ്മെന്റ്, കംപ്യൂട്ടര്‍ മെയിന്റനന്‍സ്-അഡ്മിനിസ്ട്രേഷന്‍ എന്നിവയിലേതിലെങ്കിലും ഒന്നില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം.

25,000 രൂപയാണ് പ്രതിമാസ വേതനം. യോഗ്യരായവര്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ സ്കാന്‍ ചെയ്ത കോപ്പിയും fradcmfri@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ജൂലായ് 31 മുന്‍പ് അയയ്ക്കുക. ഒണ്‍ലൈന്‍ അഭിമുഖം വഴിയാകും തിരഞ്ഞെടുപ്പ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് www.cmfri.org.in സന്ദര്‍ശിക്കുക.

സർക്കാർ ജോലി നേടാൻ പൊതു പ്രവേശന പരീക്ഷ; പദ്ധതി അടുത്ത വർഷം മുതൽ; കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

അടുത്ത വർഷം മുതൽ രാജ്യത്തുടനീളം ഉദ്യോ​ഗാർത്ഥികൾക്കായി പൊതു യോഗ്യതാ പരീക്ഷ - കോമൺ എലിജിബിലിറ്റി ടെസ്റ്റ് (സിഇടി) - രാജ്യത്തുടനീളം നടത്തുമെന്ന് കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ്. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിലാണ് ഇക്കാര്യം നടപ്പാക്കാൻ വൈകുന്നതെന്നും മന്ത്രി പറഞ്ഞു. ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (ഐ‌ എ‌ എസ്) ഉദ്യോഗസ്ഥരുടെ സിവിൽ ലിസ്റ്റ് 2021 ഇ - ബുക്ക് പുറത്തിറക്കിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

റിക്രൂട്മെന്റ് സുഗമമാക്കുന്നതിനാണ് പേഴ്‌സണൽ ആൻഡ് ട്രെയിനിംഗ് മന്ത്രാലയം പൊതു പരീക്ഷ നടപ്പാക്കുന്നത്. യുവാക്കൾക്കും വിദൂര പ്രദേശങ്ങളിൽ ഉള്ളവർക്കും ഇത് ​ഗുണകരമാകുമെന്നും പേഴ്‌സണൽ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.





ഐഡിയാ....! ഭാര്യയിൽ നിന്ന് അകന്ന് നിൽക്കാൻ വ്യാജ കോവിഡ് സർട്ടിഫിക്കറ്റുമായി യുവാവ്

ഗ്രൂപ്പ് ബി, സി (നോൺ ടെക്നിക്കൽ) തസ്തികകളിലേക്ക് ഉദ്യോ​ഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിന് വിവിധ ഏജൻസികളുടെ ബോഡിയാണ് നാഷണൽ റിക്രൂട്ട്മെന്റ് ഏജൻസി. ഈ പരിഷ്കരണത്തിന്റെ പ്രധാന സവിശേഷത ഓരോ ജില്ലയിലും കുറഞ്ഞത് ഒരു പരീക്ഷാകേന്ദ്രമെങ്കിലും ഉണ്ടായിരിക്കുമെന്നതാണ്. ഇത് വിദൂര പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് സഹായകരമാവും.

വിവിധ സാമൂഹിക സാമ്പത്തിക പശ്ചാത്തലമുള്ള എല്ലാ ഉദ്യോ​ഗാർത്ഥികളെയും പരിഗണിക്കുന്ന ചരിത്രപരമായ പരിഷ്‌കരണമാണ് ഇതെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിം​ഗ് പറഞ്ഞു. കേന്ദ്രസർക്കാർ സ്വീകരിച്ച പരിഷ്കാരങ്ങൾ ഉദ്യോ​ഗാർത്ഥികൾക്ക് സർക്കാർ ജോലി കരസ്ഥമാക്കുന്നതിനുള്ള നൂലാമാലകൾ ലഘൂകരിച്ചതായും മന്ത്രി വ്യക്തമാക്കി.

കോവിഡ് വാക്സിൻ എടുത്ത ശേഷം കാഴ്ചശക്തി തിരിച്ചുകിട്ടി; 70 വയസുകാരിയുടെ അവകാശവാദം

കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ സംരംഭത്തിന് സംഭാവന നൽകാനുള്ള പേഴ്സണൽ ആന്റ് ട്രെയിനിങ് മന്ത്രാലയത്തിന്റെ ശ്രമമാണ് ഐ‌ എ‌ എസ് സിവിൽ ലിസ്റ്റ് ഇ-ബുക്ക്. ലഭ്യമായ പ്രൊഫൈലിന്റെ അടിസ്ഥാനത്തിൽ ശരിയായ ഉദ്യോഗസ്ഥനെ കണ്ടെത്തി തിരഞ്ഞെടുക്കുന്നതിന് ലിസ്റ്റ് സഹായിക്കും. പൊതുജനങ്ങൾക്ക് വിവിധ തസ്തികകൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ ഇതിലൂടെ ലഭ്യമാക്കാനാവുമെന്നും മന്ത്രി പറഞ്ഞു.
Published by: Anuraj GR
First published: July 11, 2021, 2:32 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories