Career: റിസർവ് ബാങ്കിൽ 199 ഓഫീസർ ഒഴിവ്

ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി - ഒക്ടോബര്‍ 11

news18
Updated: September 25, 2019, 9:00 AM IST
Career: റിസർവ് ബാങ്കിൽ 199 ഓഫീസർ ഒഴിവ്
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
  • News18
  • Last Updated: September 25, 2019, 9:00 AM IST
  • Share this:
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ വിവിധ ഗ്രേഡ് ബി ഓഫീസര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓഫീസര്‍ (ജനറല്‍), ഓഫീസര്‍ (ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക് ആന്‍ഡ് പോളിസ് റിസേര്‍ച്ച്), ഓഫീസര്‍ (ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ്) തസ്തികകളിലാണ് ഒഴിവുകള്‍. ആകെ 199 ഒഴിവുകളാണുള്ളത്.

യോഗ്യത

ഓഫീസര്‍ (ജനറല്‍): 60 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദം. അപേക്ഷകര്‍ പത്ത്, പന്ത്രണ്ട് ബോര്‍ഡ് പരീക്ഷകളിലും 60 ശതമാനത്തിലേറെ മാര്‍ക്ക് നേടിയിരിക്കണം.
ഓഫീസര്‍ (ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക് ആന്‍ഡ് പോളിസി​ റിസേര്‍ച്ച്): 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ഇക്കണോമിക്‌സ്/ ഇക്കണോമെട്രിക്‌സ്/ ക്വാണ്ടിറ്റേറ്റിവ് ഇക്കണോമിക്‌സ്/ മാത്തമാറ്റികല്‍ ഇക്കണോമിക്‌സ്/ ഫിനാന്‍സ് ബിരുദാനന്തര ബിരുദം. അല്ലെങ്കില്‍55 ശതമാനം മാര്‍ക്കില്‍ കുറയാത്ത പിജിഡിഎം/എംബിഎ ഫിനാന്‍സ്
അല്ലെങ്കില്‍55 ശതമാനം മാര്‍ക്കില്‍ കുറയാത്ത അഗ്രി/ ബിസിനസ്/ ഡെവലപ്‌മെന്റല്‍/ അപ്ലൈഡ് ഇക്കണോമിക്‌സ്

ഓഫീസര്‍ (ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ്): ഐഐടി ഖരഗ്പൂരില്‍ നിന്നുള്ള 55 ശമാനം മാര്‍ക്കില്‍ കുറയാത്ത സ്റ്റാറ്റിസ്റ്റിക്‌സ് / മാത്തമാറ്റിക്കല്‍ സ്റ്റാറ്റിസ്റ്റിക്‌സ് / മാത്തമാറ്റിക്കല്‍ ഇക്കണോമിക്‌സ് / ഇക്കോണോമെട്രിക്‌സ് / സ്റ്റാറ്റിസ്റ്റിക്‌സ് & ഇന്‍ഫോര്‍മാറ്റിക്‌സില്‍ ബിരുദാനന്തര ബിരുദം/ ഐഐടി ബോംബെയില്‍നിന്ന് സ്റ്റാറ്റിസ്റ്റിക്‌സ് & ഇന്‍ഫോര്‍മാറ്റിക്‌സില്‍ ബിരുദാനന്തര ബിരുദം
അല്ലെങ്കില്‍
കുറഞ്ഞത് 55% മാര്‍ക്കോടുകൂടി ഗണിതശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം
അല്ലെങ്കില്‍
എം. സ്റ്റാറ്റ്. എല്ലാ സെമസ്റ്ററുകളിലും / വര്‍ഷങ്ങളിലും ആകെ 55% മാര്‍ക്കോടെ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ബിരുദം.
അല്ലെങ്കില്‍
ഐഎസ്ഐ കൊല്‍ക്കത്ത, ഐഐടി ഖരഗ്പൂര്‍, ഐഐഎം കൊല്‍ക്കത്ത എന്നിവ സംയുക്തമായി വാഗ്ദാനം നല്‍കുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ബിസിനസ് അനലിറ്റിക്‌സ് (പിജിഡിബിഎ) എല്ലാ സെമസ്റ്ററുകളിലും / വര്‍ഷങ്ങളിലും ആകെ 55% മാര്‍ക്കോ തത്തുല്യ ഗ്രേഡോ നേടിയിരിക്കണം.

പ്രായം: 21നും 30നും മധ്യേ. 2019 സെപ്റ്റംബര്‍ ഒന്ന് അടിസ്ഥാനപ്പെടുത്തിയാകും പ്രായം കണക്കാക്കുക.

തെരഞ്ഞെടുപ്പ്: രണ്ട് ഘട്ടമായുള്ള ഓണ്‍ലൈന്‍ പരീക്ഷ, അഭിമുഖം എന്നിവയിലൂടെയാണ് യോഗ്യരായ ഉദ്യോഗാര്‍ഥികളെ കണ്ടെത്തുക. നവംബര്‍ ഒമ്പതിന് ഒന്നാംഘട്ട പരീക്ഷയും ഡിസംബറില്‍ രണ്ടാംഘട്ട പരീക്ഷയും നടക്കും. വിശദമായ സിലബസ് opportunities.rbi.org.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷാ കേന്ദ്രങ്ങൾ- ആദ്യഘട്ട പരീക്ഷയ്ക്ക് കണ്ണൂര്‍, കൊച്ചി, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, പാലക്കാട്, തിരുവനന്തപുരം, കൊല്ലം എന്നിവ കേരളത്തിലെ കേന്ദ്രങ്ങളാവും. രണ്ടാംഘട്ട പരീക്ഷയ്ക്ക് കൊച്ചിയിലും തിരുവനന്തപുരത്തും കേന്ദ്രങ്ങളുണ്ടാകും.

ശമ്പളം: 35,110 രൂപ അടിസ്ഥാന ശമ്പളത്തോടെയാണ് നിയമനം. അലവന്‍സുകള്‍, ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ തുടക്ക ശമ്പളം ഏകദേശം 77,208 രൂപയായിരിക്കും.

അപേക്ഷ: www.rbi.org.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി സെപ്റ്റംബര്‍ 21 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷാര്‍ഥിയുടെ ഫോട്ടോ, ഒപ്പ്, വിരലടയാളം, ഡിക്ലറേഷന്‍ എന്നിവ അപേക്ഷയോടൊപ്പം സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്യണം. വിശദമായ നിര്‍ദേശങ്ങള്‍ വിജ്ഞാപനം വായിച്ച് മനസിലാക്കുക.

ഫീസ്: എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗങ്ങളില്‍ പെടുന്നവര്‍ക്ക് 100 രൂപ. മറ്റെല്ലാവര്‍ക്കും 850 രൂപ.

കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം കാണുക. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി - ഒക്ടോബര്‍ 11.

Also Read- 8000 ബിരുദധാരികൾക്ക് എൽഐസിയിൽ അവസരം‌

First published: September 25, 2019, 9:00 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading