നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • സാഹിത്യ അക്കാദമിയില്‍ നിരവധി അവസരങ്ങള്‍: നവംബര്‍ 1 വരെ അപേക്ഷ സമര്‍പ്പിക്കാം

  സാഹിത്യ അക്കാദമിയില്‍ നിരവധി അവസരങ്ങള്‍: നവംബര്‍ 1 വരെ അപേക്ഷ സമര്‍പ്പിക്കാം

  ഡല്‍ഹി, ബെംഗളൂരു, മുംബൈ കൊല്‍ക്കത്ത തുടങ്ങിയവിടങ്ങളിലുള്ള ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

  • Share this:
   ന്യൂഡല്‍ഹി:സാഹിത്യ അക്കാദമിയില്‍ 17 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു ഡല്‍ഹി, ബെംഗളൂരു, മുംബൈ കൊല്‍ക്കത്ത തുടങ്ങിയവിടങ്ങളിലുള്ള ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.നവംബര്‍ 1 വരെ അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്
   http://sahitya-akademi.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

   തസ്തിക | ഒഴിവുകള്‍

   ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ - 1
   അസിസ്റ്റന്റ് എഡിറ്റര്‍ - 1
   പ്രോഗ്രാം ഓഫീസര്‍ - 2
   അസിസ്റ്റന്റ് ലൈബ്രേറിയന്‍ -1
   സീനിയര്‍ അക്കൗണ്ടന്റ് - 2
   സെയില്‍സ് കം എക്‌സിബിഷന്‍ അസിസ്റ്റന്റ് -1
   ജൂനിയര്‍ ക്ലാര്‍ക്ക് - 3
   മള്‍ട്ടി ടാസ്‌ക്കിങ്ങ് സ്റ്റാഫ് -6

   കേരളത്തിലെ വിദ്യാർഥികൾക്ക് മുഴുവൻ മാർക്ക്; 20 സീറ്റിലേക്ക് 100 പേർ അപേക്ഷ അയച്ച ഡൽഹി യൂണിവേഴ്സിറ്റിയിലെ കോളേജിലെ കണക്ക്

   ഡൽഹി യൂണിവേഴ്സിറ്റിയ്ക്ക് കീഴിലുള്ള ഹിന്ദു കോളേജിലെ പൊളിറ്റിക്കൽ സയൻസിലെ ബിഎ (ഓണേഴ്സ്) പ്രോഗ്രാമിന് തിങ്കളാഴ്ച വൈകുന്നേരം 5 മണി വരെ 100 ലധികം അപേക്ഷകൾ ലഭിച്ചു. തിങ്കളാഴ്ച ഡൽഹി സർവകലാശാലയിൽ അഡ്മിഷൻ ആരംഭിച്ചതിൽ നാല് വിഷയങ്ങളിലായി 100% മാർക്ക് നേടിയ മികച്ച അപേക്ഷകരിൽ ഒരാളൊഴികെ ബാക്കിയെല്ലാവരും കേരളത്തിൽ നിന്നുള്ളവരാണ്.

   ഈ കോഴ്സിൽ കോളേജിൽ 20 ഒന്നാം വർഷ സീറ്റുകൾ ഉണ്ട്. കൂടാതെ കട്ട്ഓഫ് മാനദണ്ഡങ്ങൾ പാലിക്കുന്ന ഒരു വിദ്യാർത്ഥിയെയും ഡൽഹി സർവകലാശാലയ്ക്ക് ഒഴിവാക്കാൻ കഴിയില്ല.

   അഡ്മിഷന്റെ ആദ്യ ദിവസം തന്നെ ഡി യു 2200ലധികം അപേക്ഷകൾ അംഗീകരിച്ചു. ഇതിൽ മുൻനിര കോളേജുകളിൽ കേരള സ്റ്റേറ്റ് ബോർഡിൽ നിന്ന് 100% മാർക്ക് വാങ്ങിയ ധാരാളം അപേക്ഷകരുണ്ടായിരുന്നു.

   ഹിന്ദു കോളേജിലെ ബിഎ (ഓണേഴ്സ്) പൊളിറ്റിക്കൽ സയൻസ് കോഴ്സ് ഈ വർഷം ഡി യു - വിലെ 10 പ്രോഗ്രാമുകളിൽ ഒന്നാണ്. അവിടെ റിസർവ് ചെയ്യാത്ത സീറ്റുകളുടെ ആദ്യ ലിസ്റ്റ് കട്ട്ഓഫ് 100% ആണ്.

   "33 അൺ റിസേർവ്ഡ് വിഭാഗക്കാർ, 62 ഒബിസി അപേക്ഷകർ, 4 എസ്സി അപേക്ഷകർ, 3 ഇഡബ്ല്യുഎസ് അപേക്ഷകർ എന്നിവരിൽ നിന്ന് 100% മാർക്കോട് കൂടിയ അപേക്ഷകൾ ലഭിച്ചു. ഇതിൽ ഒരാൾ ഒഴികെ മറ്റെല്ലാവരും കേരള സ്റ്റേറ്റ് ബോർഡിൽ നിന്നുള്ളവരാണ്. ”കോളേജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിലെ ഒരു ഫാക്കൽറ്റി അംഗം പറഞ്ഞു.

   "ഈ വിദ്യാർത്ഥികളെയെല്ലാം ജനറൽ കട്ട്-ഓഫിൽ പരിഗണിക്കേണ്ടതുണ്ട്. മാത്രവുമല്ല എല്ലാവരേയും പൊതു പ്രവേശനമായി കണക്കാക്കും. കൂടാതെ സംവരണ സീറ്റുകളുടെ എണ്ണം ഇതിന് ആനുപാതികമായി വർദ്ധിപ്പിക്കേണ്ടതുണ്ട്. കാരണം വിദ്യാർത്ഥികളുടെ എണ്ണം ഞങ്ങളുടെ സ്ഥാപനങ്ങളുടെയും ക്ലാസുകളുടെയും ശേഷിക്ക് അപ്പുറത്തേക്ക് നീളുന്നു. ഇത് വിദ്യാർത്ഥി-അധ്യാപക അനുപാതത്തെ ബാധിക്കും” അധ്യാപകൻ കൂട്ടിച്ചേർത്തു.

   പ്രവേശന പ്രക്രിയയിൽ അനുയോജ്യമായ ഫിൽട്ടറുകൾ ഇല്ലാത്തതിനാൽ കോളേജിലെ ഒന്നാം വർഷ പൊളിറ്റിക്കൽ സയൻസ് ക്ലാസിന് ഉണ്ടായേക്കാവുന്ന അസാധാരണമായ ഏകതയിൽ ഈ അധ്യാപകൻ ആശങ്ക പ്രകടിപ്പിച്ചു.

   ഒരു കോഴ്സിനും 100% കട്ട്ഓഫ് നിശ്ചയിക്കേണ്ടതില്ലെന്ന് മിറാൻഡ ഹൗസ് തീരുമാനിച്ചിരുന്നു. പൊളിറ്റിക്കൽ സയൻസിന് ഏറ്റവും ഉയർന്നത് 99.75% ആയിരുന്നു. പക്ഷേ, കേരള ബോർഡിൽ നിന്ന് മികച്ച മാർക്കുകളുള്ള വിദ്യാർത്ഥികളിൽ നിന്ന് കോളേജിന് നിരവധി അപേക്ഷകൾ ലഭിച്ചിട്ടുണ്ട്.

   “ഞങ്ങൾ അപേക്ഷകൾ പരിശോധിച്ച് വരികയാണ്. ഞാൻ ഇതുവരെ 100 ഓളം അപേക്ഷകൾക്ക് അംഗീകാരം നൽകി. ആദ്യ ദിവസം തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചത്. പൊളിറ്റിക്കൽ സയൻസ് പ്രോഗ്രാമിൽ, കേരള ബോർഡിൽ നിന്ന് 100% മാർക്ക് ലഭിച്ച 20 അപേക്ഷകൾ ലഭിച്ചിട്ടുണ്ട് ”പ്രിൻസിപ്പൽ ബിജയലക്ഷ്മി നന്ദ പറഞ്ഞു.

   എസ്‌ജിടിബി ഖൽസ കോളേജ് മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ബി‌കോം പ്രോഗ്രാമിനായി 100 ശതമാനം കട്ട്ഓഫ് ആണ് നൽകിയിരുന്നത്. എന്നാൽ ഈ കോഴ്സിന് ഒന്നാം ദിവസം അപേക്ഷകളൊന്നും ലഭിച്ചിട്ടില്ല.

   പ്രോഗ്രാമിനായി ഞങ്ങൾക്ക് ഇതുവരെ അപേക്ഷകളൊന്നും ലഭിച്ചിട്ടില്ല. പ്രോഗ്രാമിൽ ഞങ്ങൾക്ക് 30 സീറ്റുകൾ മാത്രമേയുള്ളൂ ”പ്രിൻസിപ്പൽ ജസ്വിന്ദർ സിംഗ് പറഞ്ഞു.

   "അടുത്ത പട്ടികയിൽ കട്ട്ഓഫ് കുറച്ചുകൂടി കുറയും. മൊത്തത്തിൽ, ഞങ്ങൾക്ക് ഇന്ന് 110 അപേക്ഷകൾ ലഭിച്ചു, അതിൽ 60 എണ്ണം ഞങ്ങൾ അംഗീകരിച്ചു. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ഞങ്ങൾക്ക് വ്യക്തമായ ചിത്രം ലഭിക്കും, ”സിംഗ് കൂട്ടിച്ചേർത്തു.

   ആദ്യ പട്ടികയിലെ നിരവധി കോഴ്സുകൾക്കായി കോളേജ് ഉയർന്ന കട്ട്ഓഫ് സൂക്ഷിച്ചിട്ടുണ്ട് . ആർട്സ്, കൊമേഴ്സ്, സയൻസ് പ്രോഗ്രാമുകളിൽ 99% അല്ലെങ്കിൽ അതിൽ കൂടുതൽ ആണ് കട്ട് ഓഫ്.

   വൈകുന്നേരം 7 മണിയോടെ, കോളേജുകളിലുടനീളം 30,554 അപേക്ഷകൾ സർവകലാശാലയ്ക്ക് ലഭിച്ചു. എന്നിരുന്നാലും, അതിൽ 2,286 പേർക്ക് മാത്രമാണ് അപ്രൂവൽ ലഭിച്ചത്. 795 അപേക്ഷകർ അവരുടെ ഫീസ് അടച്ചു.
   Published by:Jayashankar AV
   First published: