• HOME
  • »
  • NEWS
  • »
  • career
  • »
  • 'തൊഴിൽ വിവരങ്ങളറിയാൻ വായോ'; വായോ ജോബ് സെന്‍റർ കടവന്ത്രയിൽ

'തൊഴിൽ വിവരങ്ങളറിയാൻ വായോ'; വായോ ജോബ് സെന്‍റർ കടവന്ത്രയിൽ

ബോർഡിൽ വിവിധ ഭാഗങ്ങളിലായി തിരിച്ച തൊഴിലവസരങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്.

News 18

News 18

  • News18
  • Last Updated :
  • Share this:
    കൊച്ചി: തൊഴിൽ അന്വേഷിക്കുന്നവർ കൊച്ചിയിലേക്ക് ധൈര്യമായി വായോ. ഇവിടെ നിങ്ങളെ കാത്ത് ഒരു ജോബ് സെന്‍റർ ഉണ്ട്. വായോ ജോബ് സെന്‍റർ. കൊച്ചി കടവന്ത്രയിൽ മെട്രോ സ്റ്റേഷന് സമീപമാണ് വായോ ജോബ് സെന്‍റർ. തൊഴിൽ അന്വേഷിച്ചെത്തുന്നവർക്ക് സൗജന്യസേവനമാണ് വായോ ജോബ് സെന്‍റർ ഒരുക്കുന്നത്. തൊഴിൽ അവസരങ്ങളെക്കുറിച്ച് ബോർഡിൽ പ്രദർശിപ്പിച്ച് വിവരങ്ങൾ കൈമാറുകയാണ് ചെയ്യുന്നത്.

    രജിസ്ട്രേഷൻ ഫീസില്ല, വിവരങ്ങൾ നൽകണമെന്നില്ല. വായോ ജോബ് സെന്‍ററിൽ എത്തുന്നവർക്ക് തങ്ങൾക്ക് അനുയോജ്യമായ ജോലി അവസരങ്ങളുണ്ടോയെന്ന് സൗജന്യമായി പരിശോധിക്കാവുന്നതാണ്. സിനിമാ നിർമാതാവും സംരംഭകനുമായ ജോളി ജോസഫിന്‍റെ നേതൃത്വത്തിലാണ് ഇത്തരത്തിലൊരു ശ്രമം ഉണ്ടായിരിക്കുന്നത്.

    "ഉദ്യോഗാർഥികൾക്ക് ജോലി കിട്ടട്ടെ ! തൊഴിൽദാതാക്കൾക്കു നല്ലവരെ ലഭിക്കട്ടെ ! എല്ലാവരും നന്നാവട്ടെ... ഞങ്ങളുടെ ഈ എളിയ പരിശ്രമത്തിലേക്ക് , വായോ' എന്നാണ് പുതിയ ജോബ് സെന്‍ററിനെക്കുറിച്ച് ജോളി ജോസഫ് ഫേസ്ബുക്കിൽ കുറിച്ചത്. വായോ ജോബ് സെന്‍ററിലെത്തുന്ന തൊഴിൽ അന്വേഷകന് തനിക്ക് യോജിച്ച തൊഴിൽ അവസരങ്ങളുണ്ടോ എന്ന് അന്വേഷിക്കുകയും തൊഴിൽ ദാതാവിനെ ബന്ധപ്പെടുകയും ചെയ്യാം.

    ബോർഡിൽ വിവിധ ഭാഗങ്ങളിലായി തിരിച്ച തൊഴിലവസരങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ഈ കുറിപ്പിൽ തൊഴിൽ ദാതാവിന്‍റെ പേരും ബന്ധപ്പെടാനുള്ള നമ്പറും എല്ലാമുണ്ട്. തൊഴിലന്വേഷകർക്ക് തൊഴിൽ ദാതാവുമായി ഒരുമിച്ചിരുന്ന് സംസാരിക്കുന്നതിനുള്ള സൗകര്യവും ഓൺലൈൻ അഭിമുഖത്തിനുള്ള സൗകര്യവുമുണ്ട്.

    സ്റ്റാര്‍ട്ടപ് ബിസിനസുകള്‍ക്ക് പ്രതിദിന വാടകയ്ക്ക് നല്‍കുന്ന ഓഫിസ് സൗകര്യവും ജോബ് സെന്‍ററിനോട് ചേര്‍ന്ന് ഒരുക്കിയിട്ടുണ്ട്. ശീതീകരിച്ച പന്ത്രണ്ട് ക്യുബിക്കിളുകളാണ് ഇവിടെയുള്ളത്.
    Published by:Joys Joy
    First published: