• HOME
  • »
  • NEWS
  • »
  • career
  • »
  • Victers Channel Timetable June 4: വിക്ടേഴ്സ് ചാനലിലെ വ്യാഴാഴ്ച ക്ലാസുകളുടെ ടൈംടേബിൾ

Victers Channel Timetable June 4: വിക്ടേഴ്സ് ചാനലിലെ വ്യാഴാഴ്ച ക്ലാസുകളുടെ ടൈംടേബിൾ

Victers channel online classes time table for june 4th|രാവിലെ 8.30 മുതലാണ് ക്ലാസുകൾ ആരംഭിക്കുന്നത്.

News 18

News 18

  • Last Updated :
  • Share this:
    തിരുവനന്തപുരം: വിക്ടേഴ്സ് ചാനലില്‍ ഫസ്റ്റ്ബെൽ എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഓൺലൈൻ അധ്യയന പരിപാടിയുടെ ഭാഗമായി ജൂൺ നാല് വ്യാഴാഴ്ച നടത്തുന്ന ക്ലാസുകളുടെ ടൈംടേബിൾ ചുവടെ. രാവിലെ 8.30 മുതലാണ് ക്ലാസുകൾ ആരംഭിക്കുന്നത്.

    പ്ലസ്ടു വിഭാഗത്തിനാണ് ആദ്യം ക്ലാസുകൾ. 8.30ന് ഹിന്ദി(പുനഃസംപ്രേക്ഷണം രാത്രിഏഴു മണിക്ക്). 9.00 മണിക്ക് മലയാളം(പുനഃസംപ്രേക്ഷണം രാത്രി 07.30ന്).09.30ന് ഫിസിക്സ്(പുനഃസംപ്രേക്ഷണം രാത്രി 08.00 മണിക്ക്). 10.00 മണിക്ക് സോഷ്യോളജി(പുനഃസംപ്രേക്ഷണം രാത്രി 08.30ന്)

    10.30ന് ഒന്നാം ക്ലാസുകാർക്ക് പൊതു വിഷയത്തിൽ ക്ലാസുകൾ നടക്കും.(ഇതിന്റെ പുനഃസംപ്രേക്ഷണം ഞായറാഴ്ചയാണ്). അതിനു ശേഷം പത്താം ക്ലാസിലെ കുട്ടികൾക്കാണ് ക്ലാസുകൾ. 11.00 മണിക്ക് മലയാളം(പുനഃസംപ്രേക്ഷണം വൈകിട്ട് 5.30 ന്)11.30ന് ഭൗതിക ശാസ്ത്രം(പുനഃസംപ്രേക്ഷണം വൈകിട്ട് 6.00 ന്). 12.00ന് ഹിന്ദി(പുനഃസംപ്രേക്ഷണം വൈകിട്ട് 6.30ന്).

    രണ്ടാം ക്ലാസു മുതൽ ഒമ്പതാം ക്ലാസ് വരെയാണ് തുടർന്നുള്ള ക്ലാസുകൾ. ഉച്ചയ്ക്ക് 12.30ന് രണ്ടാം ക്ലാസിന് ഇംഗ്ലീഷ് ക്ലാസുകൾ നടക്കും(പുനഃസംപ്രേക്ഷണം ഞായറാഴ്ച). ഉച്ചയ്ക്ക് ഒരുമണിക്ക് മൂന്നാംക്ലാസ് മലയാളം ക്ലാസ് (പുനഃസംപ്രേക്ഷണം ഞായറാഴ്ച). 01.30ന് നാലാംക്ലാസ് പരിസ്ഥിതി പഠനം(പുനഃസംപ്രേക്ഷണം ഞായറാഴ്ച). 2.00ന് അഞ്ചാംക്ലാസ് ഹിന്ദി(പുനഃസംപ്രേക്ഷണം ഞായറാഴ്ച). 2.30ന് ആറാംക്ലാസ് ഇംഗ്ലീഷ്(പുനഃസംപ്രേക്ഷണം ഞായറാഴ്ച). 3.00ന് ഏഴാം ക്ലാസ് ഗണിത ശാസ്ത്രം(പുനഃസംപ്രേക്ഷണം ഞായറാഴ്ച). 3.30ന് എട്ടാംക്ലാസ് സാമൂഹ്യ ശാസ്ത്രം(പുനഃസംപ്രേക്ഷണം ഞായറാഴ്ച). 4.00ന് എട്ടാംക്ലാസ് ഹിന്ദി(പുനഃസംപ്രേക്ഷണം ഞായറാഴ്ച). 4.30ന് ഒമ്പതാംക്ലാസ് മലയാളം(പുനഃസംപ്രേക്ഷണം ഞായറാഴ്ച). 5.00ന് ഒമ്പതാംക്ലാസ് ഐസിടി(പുനഃസംപ്രേക്ഷണം ഞായറാഴ്ച)

    കൈറ്റ് വിക്ടേഴ്സ് ടെലിവിഷൻ ശൃംഖല വഴിയും ഇന്റർനെറ്റ് വഴിയും ക്ലാസുകൾ ലഭിക്കും. ഏഷ്യാനെറ്റ് ഡിജിറ്റൽ ചാനൽ നമ്പർ 411, ഡെൻ നെറ്റ്വർക്ക് ചാനൽ നമ്പർ 639, കേരള വിഷൻ ചാനൽ നമ്പർ 42, ഡിജി മീഡിയ 149 സിറ്റി ചാനൽ ചാനൽ നമ്പർ 116. ഡിഷ് ടിവി 624, വീഡിയോകോൺ ഡി2എച്ച് 642, സൺ ഡയറക്ട് 240 എന്നിങ്ങനെ ചാനൽ ലഭ്യമാകും.

    ഇന്റർനെറ്റിലൂടെ തത്സമയം കാണുന്നതിന് www.victers.kite.kerala.gov.in,  www.facebook.com/victerseduchannel. പിന്നീട് കാണുന്നതിനായി www.youtube.com/itvicters.
    First published: