• HOME
  • »
  • NEWS
  • »
  • career
  • »
  • Virtual Classrooms | വെർച്വൽ ക്ലാസ് മുറികൾ പ്രീ സ്കൂൾ വിദ്യാർഥികളിൽ വായനാശേഷി വർധിപ്പിക്കും: പഠനം

Virtual Classrooms | വെർച്വൽ ക്ലാസ് മുറികൾ പ്രീ സ്കൂൾ വിദ്യാർഥികളിൽ വായനാശേഷി വർധിപ്പിക്കും: പഠനം

വെർച്വൽ ക്ലാസ്മുറികൾ പ്രീ സ്കൂൾ വിദ്യാർഥികളുടെ വായനാശേഷി വർധിപ്പിക്കുമെന്ന് ഏറ്റവും പുതിയൊരു പഠനം സൂചിപ്പിക്കുന്നു

  • Share this:
    കോവിഡ് കാലത്താണ് വിർച്വൽ ക്ലാസ് മുറികൾ (Virtual Classrooms) ദേശഭേദമന്യേ സജീവമായത്. കുട്ടികൾ‌ പലരും വീടുകളിലിരുന്ന് പഠിക്കാൻ തുടങ്ങിയപ്പോൾ മാതാപിതാക്കളും പതിയെ അധ്യാപകരായി മാറി. സ്കൂളുകളിൽ പോയി, ​ഗുരുമുഖത്തു നിന്നും പാഠങ്ങൾ നേരിട്ട് കേട്ട്, സഹപാഠികളുമായി ഇടപഴകി പഠിക്കുന്നതിന്റെ സുഖവും സന്തോഷവും വിർച്വൽ ക്ലാസ് മുറികൾ നൽകുന്നില്ലെങ്കിലും അതിന് മറ്റു ചില ​ഗുണങ്ങൾ ഉണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

    വെർച്വൽ ക്ലാസ്മുറികൾ പ്രീ സ്കൂൾ വിദ്യാർഥികളുടെ വായനാശേഷി വർധിപ്പിക്കുമെന്ന് ഏറ്റവും പുതിയൊരു പഠനം സൂചിപ്പിക്കുന്നു. ഫ്രണ്ടിയേഴ്സ് ഇൻ ഹ്യൂമൻ ന്യൂറോട്ടിക്സ് (Frontiers in Human Neuroscience) എന്ന ജേണലിലാണ് പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

    ''5 വയസാകും മുൻപേ കുട്ടികൾ വായിക്കാൻ പഠിക്കും. എന്നാൽ, മഹാമാരി കുട്ടികളിലുള്ള ഇത്തരം കഴിവുകൾ ഇല്ലാതാക്കി. ഒന്നിച്ചിരുന്നുള്ള പഠനം പ്രോത്സാഹിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു ഓൺലൈൻ വായനാ ക്യാമ്പ് മികച്ച രീതിയിൽ പ്രവർത്തിക്കുന്നതായി ഞങ്ങൾ കണ്ടെത്തി. ലോകത്ത് എവിടെയിരുന്നും കുട്ടികൾക്ക് ഈ ഓൺലൈൻ ക്യാമ്പിൽ പങ്കെടുക്കാൻ കഴിയും", ഐ ലാബ്സ് (I-LABS) കോ-ഡയറക്ടറും UW സ്പീച്ച് ആൻഡ് ഹിയറിംഗ് സയൻസസ് പ്രൊഫസറുമായ എഴുത്തുകാരി പട്രീഷ്യ കുൽ പറഞ്ഞു. 2020 ൽ അഞ്ച് വയസ് പൂർത്തിയായ 83 കുട്ടികളാണ് ഓൺലൈൻ ക്യാമ്പിൽ പങ്കെടുത്തത്. രണ്ടാഴ്ചത്തേക്കായിരുന്നു പ്രോ​ഗ്രാം സംഘടിപ്പിച്ചത്.

    സ്വരങ്ങളെക്കുറിച്ചുള്ള അവബോധം (Phonological awareness), അക്ഷരങ്ങളും അവയുടെ ഉച്ചാരണവും തുടങ്ങി വായനയുടെ വിവിധ ഘട്ടങ്ങൾ ഉൾ‌ക്കൊള്ളിച്ചാണ് വായനാ ക്യാമ്പ് സംഘടിപ്പിക്കപ്പെട്ടത്.

    മറ്റ് കുട്ടികളുമായി താരതമ്യപ്പെടുത്തുമ്പോൾ ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾ സ്വരങ്ങളെക്കുറിച്ചും അക്ഷരങ്ങളെയും ശബ്ദങ്ങളെയും കുറിച്ചും മികവ് പ്രകടിപ്പിച്ചതായി പഠനം കണ്ടെത്തി. പ്രീ സ്കൂൾ വിദ്യാർഥികൾ എഴുത്തും വായനയും സംബന്ധിച്ച പ്രാഥമിക പാഠങ്ങൽ പഠിക്കാൻ ഈ ക്യാമ്പിൽ പങ്കെടുക്കുന്നത് നല്ലതാണെന്നും ഐ ലാബ്സ് ഗവേഷകർ പറഞ്ഞു. രണ്ടാഴ്ചത്തെ സമ്മർ വായനാ ക്യാമ്പ് സംഘടിപ്പിക്കുമെന്നും അവർ അറിയിച്ചു.

    ക്യാമ്പിന് മുന്നോടിയായി ഹെഡ്ഫോണുകൾ, വർക്ക്ഷീറ്റുകൾ, പുസ്തകങ്ങൾ, കളിപ്പാട്ടങ്ങൾ, പാഠങ്ങളിൽ ഉപയോഗിക്കുന്നതിനുള്ള മറ്റ് രസകരമായ ഇനങ്ങൾ എന്നിവ ഉൾപ്പെടുന്ന ഒരു കിറ്റ് ഗവേഷകർ രക്ഷിതാക്കൾക്ക് അയച്ചിരുന്നു. ഇത്തരം ടൂളുകൾ ഉപയോ​ഗിച്ച് രസകരമായാണ് വിദ്യാർഥികൾ ക്യാമ്പിൽ പങ്കെടുത്തത്. ആറ് കുട്ടികൾ അടങ്ങുന്ന പ്രത്യേകം ക്ലാസ്മുറികളായി ക്യാമ്പിനെ തിരിച്ചിരുന്നു.
    ഓരോ ക്ലാസ്മുറിയിലും പ്രത്യേക പരിശീലനം ലഭിച്ച രണ്ട് പരിശീലകർ വീതവും ഉണ്ടായിരുന്നു.

    Also Read- ഹൈബ്രിഡ് പഠനരീതിയുടെ കാലഘട്ടത്തിൽ ICSE പാഠ്യപദ്ധതി തിരഞ്ഞെടുക്കുന്നതു കൊണ്ടുള്ള നേട്ടങ്ങൾ

    ​ദിവസവും മൂന്ന് മണിക്കൂർ വീതം നീളുന്നതായിരുന്നു ഓരോ സെഷനും. ഓരോ ക്ലാസിലും ചെറിയ പാഠങ്ങളും പ്രവർത്തനങ്ങളുമെല്ലാം ഉണ്ടായിരുന്നു. ഒരു കഥ പറഞ്ഞാണ് ഓരോ സെഷനും അവസാനിച്ചിരുന്നത്. ‌ഓരോ ക്ലാസ്മുറികൾക്കും വേണ്ട പാഠങ്ങളും ഗെയിമുകളും രൂപീകരിക്കാൻ ഒരു ടീച്ചർ ഉണ്ടായിരുന്നു. ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികളിലും വായനാ ശേഷി മെച്ചപ്പെട്ടതായും ജേണലിൽ പറയുന്നു.
    Published by:Anuraj GR
    First published: