• HOME
  • »
  • NEWS
  • »
  • career
  • »
  • VISUALLY IMPAIRED MALAYALEE YOUTH WRITES THE EXAM AGAIN TO IMPROVE HIS RANKIN UPSC CIVIL SERVICES EXAM JS

സിവില്‍ സര്‍വീസില്‍ മൂന്നാം കാറ്റഗറി റാങ്ക്; കാഴ്ച വൈകല്യമുള്ള മലയാളി യുവാവ് റാങ്ക് മെച്ചപ്പെടുത്താന്‍ വീണ്ടും പരീക്ഷ എഴുതുന്നു

കാര്യവട്ടം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷില്‍ നിന്നുള്ള ഒരു ഇംഗ്ലീഷ് സാഹിത്യ വിദ്യാര്‍ത്ഥിയായ ഗോകുല്‍, 2019ലാണ് ആദ്യമായി സിവില്‍ സര്‍വീസ് പരീക്ഷയെഴുതിയത്

കാര്യവട്ടം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷില്‍ നിന്നുള്ള ഒരു ഇംഗ്ലീഷ് സാഹിത്യ വിദ്യാര്‍ത്ഥിയായ ഗോകുല്‍, 2019ലാണ് ആദ്യമായി സിവില്‍ സര്‍വീസ് പരീക്ഷയെഴുതിയത്

കാര്യവട്ടം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷില്‍ നിന്നുള്ള ഒരു ഇംഗ്ലീഷ് സാഹിത്യ വിദ്യാര്‍ത്ഥിയായ ഗോകുല്‍, 2019ലാണ് ആദ്യമായി സിവില്‍ സര്‍വീസ് പരീക്ഷയെഴുതിയത്

  • Share this:
    തിരുവനന്തപുരം: തിരുമല സ്വദേശിയായ ഗോകുല്‍ എസ് എന്ന 23കാരന്‍ കാഴ്ച വൈകല്യമുള്ള ഒരു യുവാവാണ് തന്റെ പരിമിതികളെയെല്ലാം മറികടന്ന് യുപിഎസ്സി സിവില്‍ സര്‍വീസ് പരീക്ഷയില്‍, അഖിലേന്ത്യാ റാങ്ക് പട്ടികയില്‍ 804ാം സ്ഥാനവും, കാറ്റഗറി റാങ്കില്‍ മൂന്നാം സ്ഥാനവും സ്വന്തമാക്കി. ഈ നേട്ടം അഭിമാനകരമാണെങ്കിലും, പരീക്ഷ സ്‌കോറില്‍ തൃപ്തനാവാതെ അടുത്ത യുപിഎസ്സി സിഎസ്ഇ പരീക്ഷക്കായി വീണ്ടും തയ്യാറെടുക്കയാണ് ഗോകുല്‍ എസ്

    കാര്യവട്ടം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷില്‍ നിന്നുള്ള ഒരു ഇംഗ്ലീഷ് സാഹിത്യ വിദ്യാര്‍ത്ഥിയായ ഗോകുല്‍, 2019ലാണ് ആദ്യമായി സിവില്‍ സര്‍വീസ് പരീക്ഷയെഴുതിയത്. ഇപ്പോള്‍, അഖിലേന്ത്യാ റാങ്ക് മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം വീണ്ടും സിവില്‍ സര്‍വീസ് പരീക്ഷ എഴുതാന്‍ തയ്യാറെടുക്കുന്നത്. അതുകൊണ്ട് തന്നെ ഗോകുല്‍ ഇതുവരെ ഔദ്യോഗിക പദവികളിലേക്ക് പ്രവേശനം നടത്തിയിട്ടില്ല. മികച്ച റാങ്ക് നേടിയ ശേഷം, ഒരു ഐഎഎസ് ഉദ്യോഗസ്ഥനാകാനാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. ഐഎഎസ് ആകുകയെന്ന സ്വപ്നമാണ് അദ്ദേഹത്തെ വീണ്ടും കോളേജില്‍ തിരിച്ചെത്തിച്ചിരിക്കുന്നത്.

    ''ഞാന്‍ കോളേജില്‍ ആയിരുന്ന സമയത്ത്, 2018ല്‍ കേരളത്തില്‍ ഉണ്ടായ പ്രളയത്തിന്റെ അനന്തരഫലങ്ങള്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ കൈകാര്യം ചെയ്യുന്നതിന് ഞാന്‍ സാക്ഷിയായിരുന്നു. വയനാട്ടിലേക്ക് ദുരിതാശ്വാസ സാമഗ്രഹികള്‍ കൊണ്ടുപോകാന്‍ തൊഴിലാളികളുടെ ക്ഷാമം നേരിട്ടപ്പോള്‍ യുവ ഐഎഎസ് ഉദ്യോഗസ്ഥര്‍ എങ്ങനെയാണ് അതിന് സന്നദ്ധരായതെന്നും ഒരു വനിതാ ഐഎഎസ് ഉദ്യോഗസ്ഥ 24 മണിക്കൂറും യുവ പരിശീലകരുടെ സംഘത്തോടൊപ്പം പ്രവര്‍ത്തിക്കുകയും പ്രളയദുരിതാശ്വാസം നല്‍കാന്‍ സന്നദ്ധരാവുകയും ചെയ്തത് അറിഞ്ഞിരുന്നു. യോഗ്യതകള്‍ മാറ്റിനിര്‍ത്തിയാല്‍, രാജ്യത്തിനായുള്ള സേവനത്തിനുള്ള സാധ്യതയാണ് സിവില്‍ സര്‍വീസ് ആഗ്രഹിക്കുന്നതിനും ഐഎഎസ് ഉദ്യോഗസ്ഥനാകുന്നതിനും എന്നെ പ്രേരിപ്പിച്ചത്.''

    ''ഞാന്‍ ആദ്യമായി എഴുതിയ 2019ലെ സിവില്‍ സര്‍വീസസ് പരീക്ഷയില്‍ അഖിലേന്ത്യാ റാങ്ക് 804 നേടി. എന്റെ സ്‌കോര്‍ മെച്ചപ്പെടുത്തുന്നതിനും മികച്ച സ്ഥാനം നേടുന്നതിനും ഞാന്‍ വീണ്ടും 2020ല്‍ പരീക്ഷയെഴുതി. ഞാന്‍ എന്റെ ഏറ്റവും മികച്ച ശ്രമങ്ങള്‍ നല്‍കിയ രണ്ടാമത്തെ ശ്രമത്തിന്റെ ഫലങ്ങള്‍ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്,''ഗോകുല്‍ പറഞ്ഞു. തന്റെ രണ്ടാമത്തെ ശ്രമത്തിലാണ് പഠനത്തിനുള്ള ശരിയായ മെറ്റീരിയല്‍ തിരഞ്ഞെടുക്കുന്നതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞതെന്ന് അദ്ദേഹം ന്യൂസ് 18നോട് വെളിപ്പെടുത്തി.

    ''പുസ്തകങ്ങള്‍, പത്രങ്ങള്‍, ഓണ്‍ലൈന്‍ പഠനങ്ങള്‍ ഒക്കെ എന്നെ വലിയ അളവില്‍ സഹായിച്ചു.'' യോഗ്യത നേടിയിട്ടും ഗോകുല്‍ ഇതുവരെയും ഒരു പോസ്റ്റിലും ജോയിന്‍ ചെയ്തിട്ടില്ല. ''2019 ലെ എന്റെ പ്രകടനത്തിന്റെ സമഗ്രമായ വിശകലനത്തിന് ശേഷം എന്റെ രണ്ടാമത്തെ ശ്രമത്തിന്റെ തയ്യാറെടുപ്പ് രീതികള്‍ കൂടുതല്‍ മെച്ചപ്പെട്ടു. എനിക്ക് മെച്ചപ്പെടുത്താന്‍ കഴിയുന്ന മേഖലകള്‍ ഞാന്‍ മനസ്സിലാക്കുകയും അനുയോജ്യമായ ഒരു പഠന പദ്ധതി ആവിഷ്‌കരിക്കുകയും ചെയ്തു,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    പ്രധാനമായും ആത്മാര്‍ത്ഥമായി ഒരു ടൈംടേബിള്‍ പിന്തുടരുക, പഠന ലക്ഷ്യങ്ങള്‍ ഉണ്ടായിരിക്കുക, ശരിയായ മെറ്റീരിയലുകളില്‍ നിന്ന് പഠിക്കുക എന്നീ മൂന്ന് കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടന്ന് ഗോകുല്‍ പറഞ്ഞു. യുപിഎസ്സിയെ പാസാവാന്‍ എല്ലാ ദിവസവും ഒരു ഷെഡ്യൂള്‍ ശ്രദ്ധാപൂര്‍വ്വം പിന്തുടരണം. തീര്‍ച്ചയായും, ഇടവേളകള്‍ ആവശ്യമുണ്ട്, മടുപ്പുണ്ടാകതിരിക്കുകയെന്നത് പ്രധാനമാണ്. പക്ഷേ പതിവായി സൂക്ഷ്മമായ തയ്യാറെടുപ്പുകളും, ഷെഡ്യൂള്‍ കര്‍ശനമായി പാലിക്കുന്നതും അതീവപ്രാധാന്യത്തോടെ ഞാന്‍ ഉറപ്പാക്കാറുണ്ട്.

    മുഴുവന്‍ പാഠ്യപദ്ധതിയും മൊഡ്യൂളുകളായി വിഭജിച്ചിരിക്കുന്നതിനാല്‍, ഒരു 'പഠന ലക്ഷ്യം' നിശ്ചയിക്കുകയും അത് പൂര്‍ത്തീകരിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നത് അഭിലഷണീയര്‍ക്ക് എളുപ്പമാകുമെന്ന് ഗോകുല്‍ കൂട്ടിച്ചേര്‍ക്കുന്നു. ''വിഷയങ്ങളെക്കുറിച്ച് ശക്തമായ ധാരണയുണ്ടാക്കുക എന്നതാണ് അടിസ്ഥാന തത്വം. പ്രിലിമിനറിക്ക് മുമ്പ് വിഷയങ്ങളെ നമ്മള്‍ വരുത്തിയിലാക്കിയാല്‍, ബാക്കിയുള്ള തയ്യാറെടുപ്പ് പ്രക്രിയകള്‍ എളുപ്പമായിരിക്കും. ഉദ്യോഗാര്‍ത്ഥിക്ക് ചിലപ്പോള്‍ വര്‍ത്തമാന കാര്യങ്ങള്‍ ബുദ്ധിമുട്ടായി തോന്നിയേക്കാം, പക്ഷേ മിക്കപ്പോഴും ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നത്, അവര്‍ വിഷയങ്ങളില്‍ പ്രാവീണ്യം നേടിയിട്ടില്ലാത്തതുകൊണ്ടായിരിക്കാം,''ഗോകുല്‍ വ്യക്തമാക്കി.

    പ്രിലിംസ് vs മെയിന്‍സ് പ്രീപറേഷന്‍

    ''പരിചയിച്ച പരീക്ഷകളില്‍ നിന്ന് പ്രിലിമിനറി, മെയിന്‍ പരീക്ഷകള്‍ തികച്ചും വ്യത്യസ്തമാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉചിതമായ തയ്യാറെടുപ്പ് രീതികള്‍ ആവശ്യമാണ്. പ്രിലിമിനികളെ സംബന്ധിച്ചിടത്തോളം, മോഡല്‍ ചോദ്യങ്ങള്‍ പരിഹരിക്കുക എന്നതാണ് പ്രധാനം. തയ്യാറെടുപ്പിന്റെ ഭാഗമായി ഞങ്ങള്‍ക്ക് നിരവധി ചോദ്യപേപ്പറുകളില്‍ പരിശീലിക്കുകയും നിരവധി മോക്ക് ടെസ്റ്റുകള്‍ നടത്തുകയും വേണം,'' ഗോകുല്‍ പറയുന്നു.

    ''പ്രധാന പരീക്ഷകള്‍ക്കുള്ള തയ്യാറെടുപ്പും (മെയിന്‍സ് പ്രിപറേഷന്‍) ഒരുപോലെ കര്‍ശനമാണെങ്കിലും, വിപുലമായ എഴുത്തില്‍ നാം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. മോക്ക് ടെസ്റ്റുകള്‍ക്ക് വളരെ പ്രധാന്യമുണ്ട്. മെയിന്‍സ് പരീക്ഷയില്‍ ആരംഭത്തില്‍ മൊത്തം ഒന്ന് മനസ്സിലാക്കാന്‍ 30 സെക്കന്‍ഡില്‍ കൂടുതല്‍ സമയം എടുക്കരുത്, ശേഷം എഴുതി തുടങ്ങുക. നമ്മള്‍ മുന്നോട്ട് പോകുമ്പോള്‍ നമ്മുടെ ചിന്തകള്‍ രൂപപ്പെടുത്തേണ്ടതുണ്ട്. ഈ പ്രാവീണ്യം നേടാന്‍, ഞങ്ങള്‍ ആദ്യം മുതല്‍ ഉപന്യാസങ്ങള്‍ എഴുതാന്‍ പരിശീലിക്കേണ്ടതുണ്ട്. മറ്റൊരു പ്രധാന ആവശ്യകത ഓപ്ഷണല്‍ പേപ്പറുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ്. ഓപ്ഷണല്‍ പേപ്പറുകളിലെ ഒരു മികച്ച പ്രകടനം ഞങ്ങളുടെ മൊത്തത്തിലുള്ള സ്‌കോറുകള്‍ വര്‍ദ്ധിപ്പിക്കുന്നു,'' ഗോകുല്‍ വിശദീകരിക്കുന്നു.

    അഭിമുഖ പരീക്ഷ

    അഭിമുഖ പരീക്ഷയില്‍, അക്കാദമിക് വിദഗ്ധര്‍ക്ക് താല്‍പ്പര്യമുള്ള മേഖലകളും ചില പ്രായോഗിക വശങ്ങളും ഉള്‍ക്കൊള്ളുന്ന ചോദ്യങ്ങള്‍ വളരെ വ്യത്യസ്തമായിരുന്നുവെന്ന് ഗോകുല്‍ പറയുന്നു. ''ഞാന്‍ പണനയ സമിതിയുടെ ഭാഗമാണെന്ന് സങ്കല്‍പ്പിക്കാനും, റിപ്പോ നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിനോ കുറയ്ക്കുന്നതിനോ ഉള്ള എന്റെ കാഴ്ചപ്പാടിനെക്കുറിച്ച് ദീര്‍ഘമായി സംസാരിക്കാനും എന്നോട് ആവശ്യപ്പെട്ടു. ചില ചോദ്യങ്ങള്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ നിന്നും കാലാവസ്ഥാ വ്യതിയാനത്തില്‍ നിന്നുമുള്ളതായിരുന്നു,'' അദ്ദേഹം പറയുന്നു.

    ''യുപിഎസ്സി സിവില്‍ സര്‍വീസ് പരീക്ഷയുടെ ഫലങ്ങള്‍ പ്രഖ്യാപിച്ചതിന്ശേഷം, ആളുകള്‍ എന്നെ ശ്രദ്ധിക്കാന്‍ തുടങ്ങി, നിരവധി ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ സംശയങ്ങള്‍ പരിഹരിക്കാന്‍ എന്നെ വിളിച്ചു, ഇത് സന്തോഷകരമായ അനുഭവമായിരുന്നു,'' അദ്ദേഹം പറഞ്ഞുനിര്‍ത്തി.

    തിരുവനന്തപുരത്തെ മാര്‍ ഇവാനിയോസ് കോളേജില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദവും പി.ജിയും പൂര്‍ത്തിയാക്കിയതിന് ശേഷം നിലവില്‍ കേരള സര്‍വകലാശാലയിലെ കാര്യവട്ടം കാമ്പസില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ ഗവേഷക വിദ്യാര്‍ത്ഥിയായി പഠനം നടത്തുകയാണ് ഗോകുല്‍. എന്‍.സി.സി ഡയറക്ടറേറ്റില്‍ ഉദ്യോഗസ്ഥനായ സുരേഷ്‌കുമാറിന്റെയും കോട്ടണ്‍ഹില്‍ സ്‌കൂളിലെ ബയോളജി അദ്ധ്യാപികയായ ശോഭയുടെ ഏക മകനാണ്. ന്യൂറോണ്‍ തകരാറുകള്‍ കാരണം ജന്മന തന്നെ ഗോകുലിന് കാഴ്ച ശക്തിയില്ലായിരുന്നു.

    കോച്ചിംഗ് സെന്ററുകളുടെ സഹായമില്ലാതെയായിരുന്നു ഗോകുല്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതി നേടിയത്. അഭിമുഖ പരീക്ഷയ്ക്ക് ഒരു സ്വകാര്യ കോച്ചിംഗ് സെന്ററിലെ അദ്ധ്യാപകര്‍ സഹായം നല്‍കിയിരുന്നു. 2019 സെപ്റ്റംബറില്‍ നടന്ന മെയിന്‍ എഴുത്ത് പരീക്ഷയുടെയും 2020 ഫെബ്രുവരി മുതല്‍ ഓഗസ്റ്റ് വരെ നടന്ന അഭിമുഖ പരീക്ഷയുടെയും ഫലം ഓഗസ്റ്റ് ആദ്യമായിരുന്നു പുറത്തുവന്നത്. അഖിലേന്ത്യാ റാങ്ക് പട്ടികയില്‍ ഗോകുല്‍ ഉള്‍പ്പടെ 60 മലയാളികളായിരുന്നു ഇടം നേടിയത്.
    Published by:Jayashankar AV
    First published:
    )}