• HOME
 • »
 • NEWS
 • »
 • career
 • »
 • Kerala Digital University | കേരള ഡിജിറ്റല്‍ സര്‍വകലാശാലയില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യു; ഇപ്പോള്‍ അപേക്ഷിക്കാം

Kerala Digital University | കേരള ഡിജിറ്റല്‍ സര്‍വകലാശാലയില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യു; ഇപ്പോള്‍ അപേക്ഷിക്കാം

പ്രോജക്ടുകളിലേക്കുള്ള കരാര്‍ നിയമനത്തിനും അപേക്ഷ ക്ഷണിക്കുന്നു

 • Last Updated :
 • Share this:
  കേരള ഡിജിറ്റല്‍ സര്‍വകലാശാലയിലേക്ക് ടെക്‌നിക്കല്‍ അസ്സിസ്റ്റന്റുമാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. കൂടാതെ പ്രോജക്ടുകളിലേക്കുള്ള കരാര്‍ നിയമനത്തിനും അപേക്ഷ ക്ഷണിക്കുന്നു. വിശദ വിവരങ്ങള്‍ക്ക് www.duk.ac.in/careers  സന്ദര്‍ശിക്കുക.

  മഹാമാരി തടസ്സമായില്ല: ഡിജിറ്റല്‍ സര്‍വകലാശാലയിലെ ക്യാമ്പസ് റിക്രൂട്ട്‌മെന്റിന് മികച്ച പ്രതികരണം

  ലോകമെങ്ങുമുള്ള തൊഴിലന്വേഷകര്‍ക്ക് മഹാമാരി വന്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണെങ്കിലും ഡിജിറ്റല്‍ സര്‍വകലാശാലയിലെ ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റ് മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. എം എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് 2019-2021 ബാച്ചിലെ യോഗ്യതയുള്ള 90% വിദ്യാര്‍ഥികളും മുന്‍ നിര ഐ ടി കമ്പനികളില്‍ ജോലി നേടി.  ഇതോടൊപ്പം 2022 ബാച്ചിന്റെ ക്യാമ്പസ് റിക്രൂട്ട്‌മെന്റും ആരംഭിച്ചു കഴിഞ്ഞു. മഷീന്‍ ഇന്റലിജന്‍സ്, ഡാറ്റ അനലിറ്റിക്‌സ്, സൈബര്‍ സെക്യൂരിറ്റി, ജിയോസ്‌പേഷ്യല്‍ അനലിറ്റിക്‌സ് എന്നീ വിഷയങ്ങളിലെ സ്‌പെഷ്യലൈസേഷനാണ് എം എസ് സി കമ്പ്യൂട്ടര്‍ സയന്‍സിലുള്ളത്.

  ഡാറ്റ സയന്റിസ്‌റ്, ഡാറ്റ അനലിസ്റ്റ്, ഡിജിറ്റല്‍ മീഡിയ അനലിസ്റ്റ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്/മെഷീന്‍ ലേണിങ് എഞ്ചിനീയര്‍, അസ്സോസിയേറ്റ് എഞ്ചിനീയര്‍- ജി ഐ എസ്, അസ്സോസിയേറ്റ് സൈബര്‍ സെക്യൂരിറ്റി അനലിസ്റ്റ് എന്നിങ്ങനെ വിദഗ്ദ്ധ തസ്തികകളിലേക്കാണ് വിദ്യാര്‍ഥികളെ തിരഞ്ഞെടുത്തിരിക്കുന്നത്.

  മഷീന്‍ ഇന്റലിജന്‍സ്, ഡാറ്റ അനലിറ്റിക്‌സ്, സൈബര്‍ സെക്യൂരിറ്റി, ജിയോസ്‌പേഷ്യല്‍ അനലിറ്റിക്‌സ് എന്നിങ്ങനെയുള്ള വിഷയങ്ങളില്‍ വൈദഗ്ധ്യം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള അവസരങ്ങള്‍ കൂടുന്നതായാണ് റിക്രൂട്ട്‌മെന്റ് ട്രെന്‍ഡ് സൂചിപ്പിക്കുന്നത്.

  കാറ്റര്‍പില്ലര്‍, ടി സി എസ്, ഡലോയ്റ്റ്, എച് ആന്‍ഡ് ആര്‍ ബ്ലോക്ക്, ഏണ്‍സ്‌റ് ആന്‍ഡ് യങ്, കോഗ്‌നിസന്റ്, പ്രിമേര ടെക്‌നോളജിസ്, എര്‍ത്ത് അനലിറ്റിക്‌സ് ഇന്ത്യ, റിഫ്‌ലക്ഷന്‍സ്, യൂ എസ് ടി ഗ്ലോബല്‍, എ ബി ബി, റ്റെലവേര്‍ജ്, നമ്പര്‍ തിയറി, ഡാറ്റബീറ്റ്.ഐ ഓ, സി ജി ഐ, ബ്ലൂ റിപ്പ്ള്‍സ് ടെക്‌നോളജിസ്, ഐറസ് ഡാറ്റ, മുത്തൂറ്റ് പാപ്പച്ചന്‍ ടെക്‌നോളജിസ്, എല്‍ ഇ എ അസ്സോസിയേറ്റ്‌സ്, സത്യുക്ത് അനലിറ്റിക്‌സ്, 10 എക്‌സ് ഡി എസ്, ക്യൂബസ്‌റ്, കെ പി എം ജി, ജന്‍പ്രോ, ഡെക്‌സ്ലോക്ക്, സ്ട്രാവ ടെക്‌നോളജീസ് എന്നീ സ്ഥാപനങ്ങളാണ് ക്യാമ്പസ് റിക്രൂട്ട്‌മെന്റിനായി ഡിജിറ്റല്‍ സര്‍വകലാശാലയുമായി കൈകോര്‍ത്തത്.

  ക്യാമ്പസ്സില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരുടെ ശരാശരി സി ടി സി പ്രതിവര്‍ഷം നാലര ലക്ഷം രൂപയും ഏറ്റവും ഉയര്‍ന്ന ശമ്പളം പ്രതിവര്‍ഷം 11.6 ലക്ഷവുമാണ്.

  'ക്യാമ്പസ് റിക്രൂട്ട്‌മെന്റ് തുടര്‍ച്ചയായി നടന്നു കൊണ്ടിരിക്കുകയാണ്. കോവിഡ് കാലത്ത് റിക്രൂട്ട്‌മെന്റ് ഓണ്‍ലൈനായാണ് നടന്നതെങ്കിലും, ഹയറിംഗിന് അത് തടസ്സമായില്ല. ഡാറ്റ അനലിസ്റ്റ്, സൈബര്‍ സെക്യൂരിറ്റി അനലിസ്റ്റ് തുടങ്ങിയ തസ്തികയിലേക്കാണ് വിദ്യാര്‍ഥികള്‍ തിരഞ്ഞെടുക്കപ്പെട്ടത്. നൂതന ടെക്‌നോളജികളില്‍ വൈദഗ്ധ്യം നേടിയവര്‍ക്കുള്ള അവസരങ്ങള്‍ ഏറെ കൂടുന്നതായാണ് മനസിലാക്കുന്നത്,' ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ സജി ഗോപിനാഥ് അഭിപ്രായപ്പെട്ടു.

  ക്യാമ്പസ് പ്ലേസ്‌മെന്റ് കൂടാതെ, അവസാന സെമസ്റ്ററില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രശസ്ത ശാസ്ത്ര-ഗവേഷണ സ്ഥാപനങ്ങളില്‍ നടക്കുന്ന പ്രോജക്ടുകളുടെ ഭാഗമാകാനും അതിലൂടെ സ്‌റ്റൈപ്പന്റ് നേടാനും അവസരം ലഭിച്ചു. ഐ എസ് ആര്‍ ഓയുടെ സ്‌പേസ് അപ്ലിക്കേഷന്‍ സെന്റര്‍, ടെറി യൂണിവേഴ്‌സിറ്റി, കേരള സോയില്‍ സര്‍വ്വേ ഡിപ്പാര്‍ട്‌മെന്റ്, NATPAC, NCESS, CWRDM എന്നീ സ്ഥാപനങ്ങളെ കൂടാതെ ഡിജിറ്റല്‍ സര്‍വകലാശാലയുടെ പ്രോജക്ടിലും വിദ്യാര്‍ഥികള്‍ ഭാഗമായി. ഇതിലൂടെ പലര്‍ക്കും തങ്ങളുടെ അവസാന വര്‍ഷ ഫീസിനുള്ള തുക കണ്ടെത്താന്‍ കഴിഞ്ഞു.

  നൂതന വിഷയങ്ങളിലുള്ള കോഴ്‌സുകള്‍ക്കൊപ്പം, വിദ്യാര്‍ഥികളെ റിക്രൂട്ട്‌മെന്റ് ഡ്രൈവ്, ഇന്റര്‍വ്യൂ എന്നിവയ്ക്ക് വേണ്ടി തയ്യാറെടുക്കാന്‍ സോഫ്റ്റ് സ്‌കില്ലുകളുടെ ട്രെയിനിങ് ക്ലാസ്സുകളും ഡിജിറ്റല്‍ സര്‍വകലാശാലയില്‍ നടക്കുന്നുണ്ട്.

  2022 ബാച്ചിലേക്കുള്ള റിക്രൂട്ട്‌മെന്റും ഇതിനകം ആരംഭിച്ചിട്ടുണ്ട്. ടി സി എസ്, ടാറ്റ ലക്‌സി, എച് ആന്‍ഡ് ആര്‍ ബ്ലോക്ക്, ഡാറ്റ ഹബ്, റിഫ്‌ലക്ഷന്‍സ്, ഡാറ്റബീറ്റ്.ഐ ഓ, എസ്രി ഇന്ത്യ, ഫോറന്‍സിക് സൈബര്‍ ടെക്, പ്രിമേര ടെക്‌നോളോജിസ്, ടൈഗര്‍ അനലിറ്റിക്‌സ് എന്നീ കമ്പനികള്‍ റിക്രൂട്ട്‌മെന്റ് ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. പ്രതിമാസം 30000 രൂപ ലഭിക്കുന്ന ഇന്റെര്‍ഷിപ് മുതല്‍ 8.5 ലക്ഷം വാര്‍ഷിക ശമ്പളമുള്ള ജോലി വരെയാണ് ഇത് വരെ വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചിരിക്കുന്ന ഓഫര്‍.
  Published by:Karthika M
  First published: