നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • NCB | നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയിൽ ജോലി ചെയ്യാൻ ആഗ്രഹമുണ്ടോ? എൻസിബിയിൽ ഉദ്യോഗസ്ഥനാകുന്നതിനുള്ള യോഗ്യതകൾ

  NCB | നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയിൽ ജോലി ചെയ്യാൻ ആഗ്രഹമുണ്ടോ? എൻസിബിയിൽ ഉദ്യോഗസ്ഥനാകുന്നതിനുള്ള യോഗ്യതകൾ

  എൻ‌സി‌ബിയുമായി ബന്ധപ്പെട്ട് വന്ന സമീപകാലത്തെ ചില വാർത്തകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിരവധി സ്‌കൂൾ-കോളേജ് വിദ്യാർത്ഥികളാണ് ഏജൻസിയിൽ ചേരാൻ ആഗ്രഹിക്കുന്നത്

  • Share this:
   ചലച്ചിത്രതാരം ഷാരൂഖ് ഖാന്റെShah (Rukh Khan’s son Aryan Khan) മകൻ ആര്യൻ ഖാനെ ക്രൂയിസ് കപ്പൽ പാർട്ടിയിൽ നിന്ന് എൻസിബി(NCB)ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തതിന് ശേഷം നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) വാർത്താ തലക്കെട്ടുകളിൽ ആധിപത്യം സ്ഥാപിച്ചിരുന്നു. നിലവിൽ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നിരവധി താരങ്ങളെ ഇവർ ചോദ്യം ചെയ്യുന്നുണ്ട്.

   എൻ‌സി‌ബിയുമായി ബന്ധപ്പെട്ട് വന്ന സമീപകാലത്തെ ചില വാർത്തകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിരവധി സ്‌കൂൾ-കോളേജ് വിദ്യാർത്ഥികളാണ് ഏജൻസിയിൽ ചേരാൻ ആഗ്രഹിക്കുന്നത്.

   അതുകൊണ്ട് ഈ മയക്കുമരുന്ന് വിരുദ്ധ സംഘടനയുടെ ഭാഗമാകാൻ എന്താണ് വേണ്ടതെന്ന് നമുക്ക് മനസ്സിലാക്കാം.

   മയക്കുമരുന്നുമായി ബന്ധപ്പെട്ട എല്ലാ കേസുകളും എൻസിബിയാണ് അന്വേഷിക്കുന്നത്. രാജ്യത്ത് മയക്കുമരുന്നുകളും മയക്കുമരുന്നു കള്ളക്കടത്തും വിൽപ്പനയും തടയുന്നതിനാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ രൂപീകരിച്ചത്.

   എൻ‌സി‌ബിയുടെ കുറ്റാന്വേഷകർ ആഭ്യന്തര മന്ത്രാലയത്തിന് (എം‌എച്ച്‌എ) നേരിട്ട് റിപ്പോർട്ട് ചെയ്യുകയാണ് പതിവ്.
   എൻസിബിയിൽ നിരവധി പദവികളുണ്ട്. അവയിലേക്ക് വേണ്ട യോഗ്യത, വൈദഗ്ദ്ധ്യം എന്നിവ അടിസ്ഥാനമാക്കി അപേക്ഷിക്കാം. ശിപായി മുതൽ സ്റ്റാഫ് കാർ ഡ്രൈവർ, സർവൈലൻസ് അസിസ്റ്റന്റ് ഡയറക്ടർ തുടങ്ങിനിരവധി തസ്തികകൾ ഉണ്ട്.

   Also Read- Jobs | ഒരു ഒഴിവിലേയ്ക്ക് മത്സരിക്കുന്നത് 75 പേർ; ദേശീയ കരിയർ സർവ്വീസ് പോർട്ടലിൽ തൊഴിൽ അന്വേഷകരുടെ എണ്ണം ഒരു കോടി കടന്നു

   നിലവിൽ എൻസിബിയിൽ നിരവധി ജോലി ഒഴിവുകൾ വന്നിട്ടുണ്ട്. എൻസിബി വാഗ്ദാനം ചെയ്യുന്ന മിക്ക ജോലികളും ഒരു ഓപ്പൺ റിക്രൂട്ട്‌മെന്റ് അറിയിപ്പിലൂടെയാണ് പരസ്യം ചെയ്യുന്നത്. ലഭിച്ച അപേക്ഷകൾ സ്‌ക്രീൻ ചെയ്യുകയും ചില പോസ്റ്റുകൾക്ക്, ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികൾക്കായി ഇൻ്റവ്യൂ നടത്തുകയും ചെയ്യും.

   ഈ സംഘടനയുടെ ആസ്ഥാനം ന്യൂഡൽഹിയാണ്. മുംബൈ, ഇൻഡോർ, കൊൽക്കത്ത, ചെന്നൈ, ലഖ്‌നൗ, ജോധ്പൂർ, ചണ്ഡീഗഡ്, ജമ്മു, അഹമ്മദാബാദ്, ബാംഗ്ലൂർ, ഗുവാഹത്തി, പട്‌ന എന്നിവിടങ്ങളിൽ സോണൽ അല്ലെങ്കിൽ സംസ്ഥാന ആസ്ഥാനങ്ങളും ഇതിന് ഉണ്ട്.

   ആഭ്യന്തര മന്ത്രാലയം നേരിട്ടാണ് ഏജൻസിയിലേക്ക് റിക്രൂട്ട് ചെയ്യുന്നത്. എല്ലാ വർഷവും, മികച്ച ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി എംഎച്ച്എ വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കാറുണ്ട്.

   ഈ തസ്തികയിലേക്ക് യോഗ്യത നേടുന്ന ഉദ്യോഗാർത്ഥികൾ എഴുത്ത് പരീക്ഷയ്ക്കും അഭിമുഖത്തിനും ഹാജരാകണം. എഴുത്തും അഭിമുഖവും വിജയകരമായി പൂർത്തിയാക്കുന്ന ഉദ്യോഗാർത്ഥികളെ ഏജൻസിയിൽ ജോലിക്കായി തിരഞ്ഞെടുക്കും.

   Also Read- Upsc | വിവിധ തസ്തികളിലായി 64 ഒഴിവുകള്‍: യു പി എസ് സി വിജ്ഞാപനം പുറത്തിറങ്ങി; നവംബര്‍ 11 വരെ അപേക്ഷിക്കാം

   ഇന്ത്യൻ പോലീസ് സർവീസ് (IPS), ഇന്ത്യൻ റവന്യൂ സർവീസ്, സെൻട്രൽ ആംഡ് പോലീസ് ഫോഴ്സ് (CAPF) എന്നീ തസ്തികകളിൽ ജോലി ചെയ്യുന്ന ഓഫീസർമാരിൽ നിന്നും MHA അതിന്റെ ഓഫീസർമാരെ തിരഞ്ഞെടുക്കാറുണ്ട്.

   നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ രൂപീകരിച്ചതിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം ഇന്ത്യയിൽ മയക്കുമരുന്നുകളുടെയും മറ്റ് മയക്കുമരുന്ന് ഉൽപന്നങ്ങളുടെയും ഉപഭോഗവും ഉന്മൂലനവും തടയുക എന്നതായിരുന്നു.

   നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ഒരു രഹസ്യാന്വേഷണ ഏജൻസിയാണ്. എൻസിബി അറസ്റ്റ് ചെയ്ത വ്യക്തികളെ 1985-ലെ നിയമവും 1988-ലെ നിയമവും അനുസരിച്ച് നിയമപരമായ അന്വേഷണത്തിനു വിധേയരാക്കും.

   Job Opportunities | ആമസോണ്‍ മുതല്‍ കോഗ്‌നിസന്റ് വരെ; ഐടി ഇതര ജോലികൾക്ക് അപേക്ഷ ക്ഷണിച്ച് മുന്‍നിര കമ്പനികള്‍
   Published by:Jayashankar AV
   First published:
   )}