• HOME
  • »
  • NEWS
  • »
  • career
  • »
  • MBBS | കുറഞ്ഞ ചെലവില്‍ എംബിബിഎസ് പഠിക്കണോ? യുക്രൈൻ മാത്രമല്ല മറ്റ് വിദേശ രാജ്യങ്ങൾ ഇവയാണ്

MBBS | കുറഞ്ഞ ചെലവില്‍ എംബിബിഎസ് പഠിക്കണോ? യുക്രൈൻ മാത്രമല്ല മറ്റ് വിദേശ രാജ്യങ്ങൾ ഇവയാണ്

പല രാജ്യങ്ങളും ഇന്റര്‍നാഷണല്‍ വിദ്യാര്‍ത്ഥികള്‍ക്കായി എംബിബിഎസ് ഡിഗ്രി പ്രോഗ്രാമുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, യുക്രൈനാണ് ഇതില്‍ മുന്‍പന്തിയില്‍ നിന്നിരുന്നത്.

  • Share this:
ലോകത്ത് ഡോക്ടറാകാന്‍ ആഗ്രഹമുള്ള നിരവധി വിദ്യാര്‍ത്ഥികളാണ് ഉള്ളത്. ഇന്ത്യയിലെ 80,000 മെഡിക്കല്‍ കോളേജ് സീറ്റുകള്‍ക്കായി ഓരോ വര്‍ഷവും ശരാശരി 7 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് പ്രവേശന പരീക്ഷയെഴുതുന്നത്. എന്നാൽ 2022ൽ 9,93,069 വിദ്യാര്‍ത്ഥികള്‍ക്ക് നീറ്റ് 2022 പാസാകാന്‍ സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യയിലെ നിരവധി വിദ്യാര്‍ത്ഥികള്‍ വിദേശത്ത് പഠിക്കാനും ആഗ്രഹിക്കുന്നുണ്ട്.

പല രാജ്യങ്ങളും ഇന്റര്‍നാഷണല്‍ വിദ്യാര്‍ത്ഥികള്‍ക്കായി എംബിബിഎസ് ഡിഗ്രി പ്രോഗ്രാമുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, യുക്രൈനാണ് ഇതില്‍ മുന്‍പന്തിയില്‍ നിന്നിരുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍, കുറഞ്ഞ ട്യൂഷന്‍ ഫീസ്, വിദ്യാഭ്യാസ നിലവാരം തുടങ്ങിയവയാണ് യുക്രൈനിലെ കോളേജുകള്‍ വാഗ്ദാനം ചെയ്യുന്നത്. എന്നാൽ വിദേശത്ത് എംബിബിഎസ് പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തെരഞ്ഞെടുക്കാവുന്ന മറ്റ് ചില രാജ്യങ്ങള്‍ കൂടിയുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം.

ഫിലിപ്പീന്‍സ് (PHILIPPINES)

ഇന്ത്യയിലെ എംബിബിഎസ് ഡിഗ്രി പ്രോഗ്രാമിന് തുല്യമായ എംഡി (ഡോക്ടര്‍ ഓഫ് മെഡിസിന്‍) ബിരുദമാണ് ഫിലിപ്പീന്‍സ് വാഗ്ദാനം ചെയ്യുന്നത്. വിദ്യാഭ്യാസ നിലവാരം, പരിശീലനം, ഗവേഷണം എന്നിവയ്ക്ക് പേരുകേട്ടതാണ് ഫിലിപ്പീന്‍സിലെ മെഡിക്കല്‍ സര്‍വകലാശാലകള്‍. അതുകൊണ്ടുതന്നെ എംബിബിഎസ് പഠിക്കാന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഇഷ്ടപ്പെടുന്ന രാജ്യങ്ങളിലൊന്നായി ഫിലിപ്പീന്‍സ് മാറിയിട്ടുണ്ട്.

റഷ്യ (RUSSIA)

റഷ്യയിലെ കോളേജുകളിലെ മികച്ച മെഡിക്കല്‍ വിദ്യാഭ്യാസവും താങ്ങാനാവുന്ന ട്യൂഷന്‍ ഫീസുമാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നത്. എന്‍എംസിക്ക് പുറമെ, ലോകാരോഗ്യ സംഘടനയുടെയും യുനെസ്‌കോയുടെയും അംഗീകാരം ഇവിടുത്തെ മെഡിക്കല്‍ സര്‍വ്വകലാശാലകള്‍ക്ക് ലഭിച്ചിട്ടുണ്ട്. റഷ്യയില്‍ ജീവിതച്ചെലവും വളരെ കുറവാണ്.

കസാക്കിസ്ഥാന്‍ (KAZAKHSTAN)

ഉയര്‍ന്ന നിലവാരമുള്ള സ്‌കൂള്‍ വിദ്യാഭ്യാസ രീതിയാണ് കസക്കിസ്ഥാന്‍ മെഡിക്കല്‍ സര്‍വ്വകലാശാലകള്‍ ആഗോളതലത്തില്‍ പ്രശംസിക്കപ്പെടുന്നതിന്റെ പ്രധാന കാരണം. കസാക്കിസ്ഥാനിലെ എല്ലാ മികച്ച മെഡിക്കല്‍ സര്‍വ്വകലാശാലകള്‍ക്കും WHO, USMLE, IMED, GMC, NMC എന്നിവയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്.

Also read : ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: വ്യാജ ഓഫറുകൾ എങ്ങനെ തിരിച്ചറിയാം? നിർദ്ദേശങ്ങളുമായി കേന്ദ്ര സർക്കാർ

ബംഗ്ലാദേശ് (BANGLADESH)

ബംഗ്ലാദേശിലെ എംബിബിഎസ് പഠനം വിദ്യാര്‍ത്ഥികള്‍ക്ക് നല്ലൊരു ഓപ്ഷനാണ്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ ചെലവില്‍ പഠിക്കാവുന്ന എംബിബിഎസ് പ്രോഗ്രാമുകള്‍ ബംഗ്ലാദേശ് വാഗ്ദാനം ചെയ്യുന്നുണ്ട്. ബംഗ്ലാദേശിലെ എംബിബിഎസിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്ന മികച്ച വിദ്യാര്‍ത്ഥികളെയാണ് അവര്‍ തെരഞ്ഞെടുക്കുന്നത്. ബംഗ്ലാദേശ് മെഡിക്കല്‍ സര്‍വ്വകലാശാലകളുടെ അധ്യാപന നിലവാരം കൊണ്ട് ഇവിടുത്തെ വിജയശതമാനവും കൂടുതലാണ്. ഇത് മറ്റേതൊരു രാജ്യത്തേക്കാളും വളരെ കൂടുതലാണ്. അതായത്. 27-30%.

കിര്‍ഗിസ്ഥാന്‍ (KYRGYSTAN)

മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കിര്‍ഗിസ്ഥാനില്‍ എംബിബിഎസ് പൂര്‍ത്തിയാക്കാന്‍ ചെലവ് കുറവാണ്. അതുകൊണ്ടുതന്നെ, എംബിബിഎസ് പഠിക്കാന്‍ താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികളുടെ പ്രിയപ്പെട്ട രാജ്യമായി ഇവിടം മാറിയിട്ടുണ്ട്. ഇവിടുത്തെ മെഡിക്കല്‍ സര്‍വ്വകലാശാലകള്‍ മൊത്തം സീറ്റുകളുടെ ഏകദേശം 5 ശതമാനം അന്തര്‍ദേശീയ വിദ്യാര്‍ത്ഥികള്‍ക്കായി മാറ്റിവെച്ചിട്ടുണ്ട്.
Published by:Amal Surendran
First published: