കൊച്ചി: അമൃത സര്‍വ്വകലാശാലയുടെ കൊച്ചി കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ നാനോ സയന്‍സസ് ആന്‍ഡ് മോളിക്കുലര്‍ മെഡിസിന്റെ ആഭിമുഖ്യത്തില്‍ 'കോവിഡാനന്തരം: സയന്‍സ് മേഖലയിലെ ഉപരിപഠന - ജോലി സാധ്യതകള്‍' എന്ന വിഷയത്തില്‍ ദേശീയ വെബിനാര്‍ സംഘടിപ്പിക്കുന്നു. ജൂലൈ 11ന്, ഞായറാഴ്ച രാവിലെ 10 മുതല്‍ 11 വരെയാണ് വെബിനാര്‍.
അമൃത വിശ്വവിദ്യാപീഠം ഗവേഷണ വിഭാഗം ഡീനും, അമൃത സെന്റര്‍ ഫോര്‍ നാനോസയന്‍സസ് ആന്‍ഡ് മോളിക്കുലര്‍ മെഡിസിന് ഡയറക്ടറുമായ, ഡോ. ശാന്തികുമാര്‍ വി. നായര്‍ വെബിനാര്‍ നയിക്കും.
Also Read-
JEE Main | ജെ ഇ ഇ മെയിൻ പരീക്ഷകൾ ഈ മാസം 20ന് തുടങ്ങുംഡോ. സോണിയ ബസു (വൈസ് പ്രസിഡന്റ് - ബിസിനസ്, കെറ്റോ), ഡോ. കൃഷ്ണ രാധാകൃഷ്ണന് (മെഡിക്കല്‍ അഫയേഴ്സ് മാനേജര്‍, ഗ്ലാക്സോസ്മിത്ക്ലൈന്‍, സിംഗപ്പൂര്‍), പ്രമുഖ അവതാരക രേഖ മേനോന്, ഡോ. സിസിനി ശശിധരന് (പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ചര്‍, ഓക്സ്ഫോര്‍ഡ് സര്‍വകലാശാല), ഡോ. ചൈതന്യ കൊഡൂരി (ഡയറക്ടര്‍ - ഇന്റര്‍നാഷണല്‍ പബ്ലിക് പോളിസി, യു എസ് ഫാര്‍മകോപ്പിയ), ഡോ. ജോണ്‍ ജോസഫ് (ഫുള്‍ബറൈറ് പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ച് ഫെല്ലോ, ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്കൂള്‍) എന്നിവര്‍ വെബിനാറില്‍ പങ്കെടുക്കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കായിരിക്കും പ്രവേശനം. രജിസ്ട്രേഷന് സൗജന്യമായിരിക്കും. വെബിനാറില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതായിരിക്കും. രജിസ്റ്റര്‍ ചെയ്യേണ്ട ലിങ്ക്:
https:/forms.office.com/r/fpZr1fwqV4Also Read-
എസ്ബിഐ റിക്രൂട്ട്മെന്റ് 2021: അപ്രന്റീസ് തസ്തികയിലെ 6100 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചുദേശീയ വെബിനാറിനോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ ബോധവത്ക്കരണ ഹാഷ്ടാഗ് കാംപയിന് 'സ്റ്റോപ്പ് ഫോളേയിംഗ് ദി ക്രൗഡ്' ശീമാട്ടി ഗ്രൂപ്പ് സി.ഇ.ഒ.യും സംരംഭകയുമായ ബീന കണ്ണന്, പിന്നണി ഗായകന് ജി. വേണുഗോപാല്‍, നടി വിദ്യ ഉണ്ണി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. നിര്‍മ്മാതാവ് പ്രശോഭ് കൃഷ്ണ, നടന്മാരായ ടിനി ടോം, ഗോവിന്ദ് പത്മസൂര്യ, കൈലാഷ് എന്നിവരുള്‍പ്പെടെ സാമൂഹ്യ - സാംസ്കാരിക മേഖലകളിലെ നിരവധിപേര്‍ ഹാഷ്ടാഗ് കാംപയിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. മാതാപിതാക്കളെയും വിദ്യാര്‍ത്ഥികളെയുമാണ് ഈ ഹാഷ്ടാഗ് കാംപയിനിലൂടെ ലക്ഷ്യമാക്കുന്നത്.
Also Read-
കേന്ദ്രീയ വിദ്യാലയം ഒന്നാം ക്ലാസ് പ്രവേശനം; മൂന്നാം അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചുവളരെ പരിമിതമായ പഠന സാധ്യതകളില്‍ ഉന്നം വെച്ച് മാത്രം മുന്നോട്ടു പോകുന്ന സമ്പ്രദായത്തില്‍ നിന്നും വ്യത്യസ്തമായി ചിന്തിക്കുവാനുള്ള സാമൂഹിക അവബോധം മാതാപിതാക്കളിലും കുട്ടികളിലും സൃഷ്ടിക്കുക എന്നതാണ് ഈ ഹാഷ്ടാഗ് കാംപയിനിലൂടെ ലക്ഷ്യമാക്കുന്നതെന്ന് അമൃത സെന്റര്‍ ഫോര്‍ നാനോസയന്‍സസ് ആന്‍ഡ് മോളിക്കുലര്‍ മെഡിസിന് ഡയറക്ടര്‍ ഡോ. ശാന്തികുമാര്‍ വി. നായര്‍ പറഞ്ഞു.
Also Read-
പി.എസ്.സി 28 തസ്തികകളിലേക്ക് വിജ്ഞാപനം ഉടൻ; കെഎഎസ് ഇന്റർവ്യൂ സെപ്റ്റംബർ ഒന്നു മുതൽഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.