• HOME
 • »
 • NEWS
 • »
 • career
 • »
 • Keys to Success | വിദേശ വിദ്യാഭ്യാസത്തിലൂടെ വിജയത്തിലേയ്ക്ക്; ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Keys to Success | വിദേശ വിദ്യാഭ്യാസത്തിലൂടെ വിജയത്തിലേയ്ക്ക്; ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഒരു യു.എസ്. സര്‍വ്വകലാശാലയിലേക്ക് പഠനത്തിനായി അപേക്ഷിക്കുക, സ്കോളർഷിപ്പ് നേടുക, വിസ പ്രക്രിയകള്‍, ഒരു പുതിയ ജീവിതത്തിലേക്ക് തിരിയുക എന്നിവ പലര്‍ക്കും വലിയ കടമ്പകളാണ്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • Share this:
  #പരോമിത പെയിന്‍

  ഒരു യു.എസ്. സര്‍വ്വകലാശാലയിലേക്ക് പഠനത്തിനായി അപേക്ഷിക്കുക, സ്കോളർഷിപ്പ് നേടുക, വിസ പ്രക്രിയകള്‍, ഒരു പുതിയ ജീവിതത്തിലേക്ക് തിരിയുക എന്നിവ പലര്‍ക്കും വലിയ കടമ്പകളാണ്. എന്നാല്‍ കൃത്യമായ ആസൂത്രണവും ഗവേഷണവും ഉണ്ടെങ്കില്‍ അത് നേടിയെടുക്കാൻ സാധിക്കുകയും ചെയ്യും. കൂടാതെ, പൂര്‍വ്വ വിദ്യാര്‍ത്ഥികളുമായുള്ള ബന്ധങ്ങളും കമ്മ്യൂണിറ്റി പിന്തുണയും വിദ്യാര്‍ത്ഥികളെ യു.എസ് യൂണിവേഴ്‌സിറ്റി അനുഭവം പരമാവധി പ്രയോജനപ്പെടുത്താന്‍ സഹായിക്കുന്നു.

  "ഞാന്‍ ആദ്യമായി അന്വേഷിച്ചത് എനിയ്ക്ക് സ്‌പെഷ്യലൈസ് ചെയ്യാൻ താത്പര്യമുള്ള വിഷയങ്ങൾ ലഭ്യമായ സര്‍വകലാശാലകള്‍ അന്വേഷിക്കുക എന്നതായിരുന്നു," അരിസോണയിലെ ടെമ്പെ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പവര്‍ ആന്‍ഡ് എനര്‍ജി സിസ്റ്റത്തില്‍ സ്‌പെഷ്യലൈസേഷനോടെ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ആദിത്യ ശ്രീനിവാസന്‍ പറയുന്നു.

  'പ്രൊഫസര്‍മാര്‍ നിലവില്‍ വര്‍ക്ക് ചെയ്യുന്ന ഗവേഷണ മേഖലകളും പവര്‍ ആന്‍ഡ് എനര്‍ജി ഡൊമെയ്നിനായി വാഗ്ദാനം ചെയ്യുന്ന കോഴ്സുകളും ഞാന്‍ പരിശോധിച്ചു.' പഠന ചെലവ് കാരണം സ്വകാര്യ സര്‍വകലാശാലകള്‍ക്ക് പകരം പൊതു സര്‍വ്വകലാശാലകളെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്തു. സര്‍വകലാശാലയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ അവരുടെ ബിരുദാനന്തര ബിരുദം നേടിയത് എങ്ങനെയെന്നും ഞാന്‍ പരിശോധിച്ചു,'. ചെന്നൈയിലെ ആക്സെഞ്ചറില്‍ ജോലി ചെയ്യുന്ന ആദിത്യ ശ്രീനിവാസന്‍ പറഞ്ഞു.

  സര്‍വകലാശാലകള്‍ ഓഫര്‍ ചെയ്യുന്ന കോഴ്സുകളും ഗവേഷണ സൗകര്യങ്ങളും അടിസ്ഥാനമാക്കിയുള്ള തന്റെ പ്രാഥമിക തിരച്ചിലിനെ തുടര്‍ന്നാണ് ഏഥന്‍സിലെ ജോര്‍ജിയ സര്‍വകലാശാലയില്‍ നിന്ന് ആദിത്യ റാം ശങ്കര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ബിരുദാനന്തര ബിരുദ പ്രവേശനം നേടിയത്. ''അതിനുശേഷം, തൊഴില്‍ അവസരങ്ങള്‍, ട്യൂഷന്‍ ഫീസ്, ജീവിതച്ചെലവ്, കാലാവസ്ഥ, വ്യക്തിഗത ഇഷ്ടം, ജീവിത സാഹചര്യങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കി കോളേജുകളെ തരംതിരിച്ചു. എല്ലാ ഘടകങ്ങളും കണക്കിലെടുക്കുമ്പോള്‍, മൊത്തത്തില്‍ എന്താണ് മികച്ചത് എന്ന് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു.' ശങ്കര്‍ ഇപ്പോള്‍ വെര്‍ജീനിയയിലെ ഒറാക്കിളില്‍ ജോലി ചെയ്യുകയാണ്.

  സാമ്പത്തിക സഹായവും സ്റ്റുഡന്റ് വിസകളും

  പ്രോഗ്രാമിനായുള്ള എല്ലാ അപേക്ഷകളും സമര്‍പ്പിച്ചു കഴിഞ്ഞാല്‍, ഒരു വിദ്യാര്‍ത്ഥിയുടെ പ്രധാന ചുമതല ഫണ്ടിംഗ് കണ്ടെത്തുക എന്നതാണ്. അപേക്ഷകര്‍ ലോണുകള്‍ പോലെയുള്ള ഫണ്ടിംഗ് ഓപ്ഷനുകള്‍ വളരെ നേരത്തെ തന്നെ കണ്ടെത്താന്‍ തുടങ്ങണമെന്ന് ശങ്കറും ആദിത്യ ശ്രീനിവാസനും ശുപാര്‍ശ ചെയ്യുന്നു. "പലിശ നിരക്കുകള്‍ അറിയാന്‍ ഞാന്‍ വിവിധ ബാങ്കുകളെ സമീപിക്കുകയും പേപ്പര്‍വര്‍ക്കുകള്‍ തയ്യാറാക്കുകയും ചെയ്തു. ലോണ്‍ അപ്രൂവലിന് പലപ്പോഴും സമയമെടുക്കാറുണ്ട്. അതിനാല്‍ സമയപരിധിക്കനുസരിച്ച് കാര്യങ്ങള്‍ ഏകീകരിക്കണമെന്നും" അദ്ദേഹം പറയുന്നു.

  കൺഫർമേഷൻ ലെറ്ററുകള്‍ വരുന്നതിന് മുമ്പ് തന്നെ ശങ്കര്‍ ലോണുകളെ കുറിച്ചും സ്‌കോളര്‍ഷിപ്പുകളെ കുറിച്ചും റിസർച്ച് ചെയ്യാന്‍ തുടങ്ങി. എനിക്ക് ആദ്യം വേണ്ടത് വിദ്യാഭ്യാസ വായ്പയായതിനാല്‍ ഞാന്‍ അതിനാണ് മുന്‍ഗണന നല്‍കിയത്. കൂടാതെ, ഞാന്‍ അപേക്ഷിച്ച സര്‍വ്വകലാശാലകളിലെയും മറ്റിടങ്ങളിലെയും സ്‌കോളര്‍ഷിപ്പ് ഓപ്ഷനുകളും നോക്കിയിരുന്നു. ഇത് നോക്കിക്കൊണ്ടിരിക്കുമ്പോഴാണ് റിസള്‍ട്ട് വരാന്‍ തുടങ്ങിയത്.

  ശങ്കറിന് അഡ്മിഷന്‍ ലഭിച്ചതായുള്ള ലെറ്ററുകള്‍ വന്നു. അടുത്തത് വിസയ്ക്ക് അപേക്ഷിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാനുള്ള സമയമാണ്. വിസ പ്രക്രിയയ്ക്കും പേപ്പര്‍വര്‍ക്കുകള്‍ക്കും സമയമെടുക്കും, അത് നമുക്ക് ബുദ്ധിമുട്ടുള്ളതുമായി തോന്നാം, എന്നാല്‍ അവയെ ചെറിയ മൊഡ്യൂളുകളായി തിരിക്കുകയാണെങ്കില്‍, നമുക്ക് സാവധാനം എല്ലാ പൂര്‍ത്തിയാക്കാന്‍ കഴിയും,' ആദിത്യ ശ്രീനിവാസന്‍ പറയുന്നു. അവസാന നിമിഷം തടസ്സങ്ങളൊന്നും ഇല്ലെന്ന് ഉറപ്പാക്കാന്‍ അദ്ദേഹം തന്റെ അപ്പോയിന്റ്‌മെന്റ് വളരെ നേരത്തെ തന്നെ ഷെഡ്യൂള്‍ ചെയ്തിരുന്നു.

  ധനസഹായത്തിനും സ്റ്റുഡന്റ് വിസ നടപടികള്‍ക്കുമൊപ്പം ആദിത്യ തന്റെ പഠനമേഖലയിലെ അടിസ്ഥാനകാര്യങ്ങള്‍ പരിശോധിക്കാന്‍ തുടങ്ങി. 'ഞാന്‍ ഒരു പ്രൈമര്‍ ഡോക്യുമെന്റ് ഉണ്ടാക്കി, അതില്‍ പ്രൊഫസര്‍മാരും നിലവിലെ വിദ്യാര്‍ത്ഥികളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും നിര്‍ദ്ദേശിച്ച വിവിധ പുസ്തകങ്ങളും മുന്‍വ്യവസ്ഥകളും ഞാന്‍ പട്ടികപ്പെടുത്തി. പൂര്‍ത്തിയാക്കിയ ഘട്ടങ്ങളെല്ലാം ടിക്ക് ചെയ്തു. മാസ്റ്റേഴ്‌സ് പ്രോഗ്രാമുമായി വേഗത്തില്‍ പൊരുത്തപ്പെടാനുള്ള ഒരു സുപ്രധാന ഘടകമാണിത്.

  പഠനാനുഭവങ്ങള്‍

  വിദേശ വിദ്യാര്‍ത്ഥികള്‍ ഒരു യു.എസ്. യൂണിവേഴ്സിറ്റി കാമ്പസില്‍ എത്തുമ്പോള്‍ നിരവധി പുതിയ അനുഭവങ്ങളാണ് അവരെ കാത്തിരിക്കുന്നത്. ഏറ്റവും വലിയ വ്യത്യാസം വിദ്യാഭ്യാസ രീതി തന്നെയാണെന്ന് ശങ്കര്‍ പറയുന്നു. അവസാന സെമസ്റ്ററുകളില്‍ കൂടുതല്‍ പ്രയാസമായി മാറുന്ന ഇന്ത്യന്‍ സമ്പ്രദായത്തില്‍ നിന്ന് വ്യത്യസ്തമായി, യുഎസ് വിദ്യാഭ്യാസ സമ്പ്രദായം വിദ്യാര്‍ത്ഥികളെ തുടര്‍ച്ചയായി വിലയിരുത്തുന്നുണ്ടെന്ന് ആദിത്യ ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു. പ്രൊഫസര്‍മാരുടെ ക്ലാസുകള്‍ക്കൊപ്പം ഹോംവര്‍ക്കുകളും പ്രോജക്റ്റുകളും പതിവായി നല്‍കുന്നത് ആദിത്യയ്ക്ക് വളരെ ഇഷ്ടപ്പെട്ടു.

  പ്രൊഫസര്‍മാര്‍ക്കൊപ്പം കൂടിക്കാഴ്ച്ചയ്ക്ക് സമയം നല്‍കുന്നത് യുഎസ് ഉന്നത വിദ്യാഭ്യാസത്തിന്റെ മറ്റൊരു നേട്ടമാണ്. ഈ സമയത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫസര്‍മാരെ കാണാനും അവരുടെ സംശയങ്ങൾക്ക് വ്യക്തതത വരുത്താനും കഴിയും. നിങ്ങളുടെ ആശയങ്ങൾ നിങ്ങള്‍ക്ക് അവരുമായി പങ്കുവെയ്ക്കാമെന്നും ആദിത്യ ശ്രീനിവാസന്‍ പറയുന്നു.

  കാമ്പസ് ജീവിതം

  "കാമ്പസിൽ വൈകുന്നേരങ്ങളില്‍ ഞങ്ങള്‍ ടെന്നീസ്, ക്രിക്കറ്റ് എന്നിവ കളിക്കാറുണ്ടായിരുന്നു," അദ്ദേഹം പറയുന്നു. ജീവിതച്ചെലവുകള്‍ക്കായി, ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സ് ആന്‍ഡ് സ്‌കോളര്‍ സെന്ററില്‍ പാര്‍ട്ട് ടൈം ജോലി ചെയ്തു, അവിടെ നിന്ന് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ധാരാളം സുഹൃത്തുക്കളെ ഉണ്ടാക്കി. ഇപ്പോഴും അവരില്‍ പലരുമായും സൗഹൃദമുണ്ടെന്നും അദ്ദേഹം പറയുന്നു.

  'ഒരു കോളേജ് നഗരമായതുകൊണ്ടുതന്നെ ഏഥന്‍സില്‍ അധികവും വിദ്യാര്‍ത്ഥികളായിരുന്നുവെന്ന് ശങ്കര്‍ പറയുന്നു. സര്‍വകലാശാലയിലെ ഇന്ത്യ അസോസിയേഷനുമായും ശങ്കറിന് ബന്ധമുണ്ടായിരുന്നു.

  ഇന്റേണ്‍ഷിപ്പും ഒ.പി.ടിയും

  ആദിത്യ ശ്രീനിവാസന്‍ തന്റെ ഇന്റേണ്‍ഷിപ്പിനായി കാമ്പസില്‍ തുടരാന്‍ തീരുമാനിച്ചപ്പോള്‍, ഇന്റേണ്‍ഷിപ്പിനും തൊഴില്‍ തേടുന്നതിനുമായി ശങ്കര്‍ യൂണിവേഴ്‌സിറ്റി കരിയര്‍ സെന്റര്‍ നന്നായി ഉപയോഗിച്ചു. ഇന്‍ഡസ്ട്രി ഇന്റേണ്‍ഷിപ്പ് ലഭ്യമല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് കാമ്പസ് ആ വിടവ് നികത്തുകയും ധാരാളം അവസരങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ട്. ഇന്റേണ്‍ഷിപ്പ് ഒരു മുഴുവന്‍ സമയ ജോലിയിലേയ്ക്ക് അവസരങ്ങള്‍ നല്‍കുന്നുവെന്നും ആദിത്യ ശ്രീനിവാസന്‍ പറയുന്നു. ഓപ്ഷണല്‍ പ്രാക്ടിക്കല്‍ ട്രെയിനിംഗ് (OPT), കരിക്കുലര്‍ പ്രാക്ടിക്കല്‍ ട്രെയിനിംഗ് (CPT) തുടങ്ങിയ നിബന്ധനകളെക്കുറിച്ചും അവയുമായി ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ചും നന്നായി അറിഞ്ഞിരിക്കണമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു. യു.എസ് ഇമിഗ്രേഷന്‍ വെബ്സൈറ്റ് അല്ലെങ്കില്‍ യൂണിവേഴ്സിറ്റി ഇമിഗ്രേഷന്‍ പേജുകള്‍ പോലുള്ള ആധികാരിക ഉറവിടങ്ങള്‍ ഇതിനായി ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഒന്നാം സെമസ്റ്റര്‍ മുതല്‍ യൂണിവേഴ്‌സിറ്റി കരിയര്‍ സെന്ററുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ശങ്കര്‍ നിര്‍ദേശിക്കുന്നു.

  കഴിവുകള്‍

  ''ഇതുവരെയുള്ള എന്റെ കരിയര്‍ വളരെ മികച്ച രീതിയില്‍ കെട്ടിപ്പടുക്കുന്നതിന് ഇത് എന്നെ കാര്യമായി സഹായിച്ചിട്ടുണ്ട്. സര്‍വ്വകലാശാലയിലെ പ്രൊഫസര്‍മാരുമായും സഹ വിദ്യാര്‍ത്ഥികളുമായും ഞാന്‍ ഇടപഴകിയതും ഇന്ന് സഹപ്രവര്‍ത്തകരുമായി ഞാന്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതും തമ്മില്‍ ഒരുപാട് സാമ്യങ്ങളുണ്ടെന്നും ശങ്കര്‍ പറയുന്നു. 'കൂടുതല്‍ അനുയോജ്യമായ തീരുമാനങ്ങള്‍ എടുക്കാനും കൂടുതല്‍ ഉത്തരവാദിത്തമുള്ളവരാകാനും സമയം നന്നായി കൈകാര്യം ചെയ്യാനും ഒരു വ്യക്തിയെന്ന നിലയില്‍ വിദേശ വിദ്യാഭ്യാസം എന്നെ സഹായിച്ചു.' ആദിത്യ ശ്രീനിവാസന്‍ അരിസോണ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ടെംപെ കാമ്പസില്‍ നിന്ന് ഒരു ദശാബ്ദത്തിന് മുമ്പാണ് ബിരുദം നേടിയത്. എങ്കിലും തന്റെ പ്രൊഫസര്‍മാര്‍ പഠിപ്പിച്ച ആശയങ്ങള്‍ തന്റെ ദൈനംദിന ജോലികളില്‍ നടപ്പിലാക്കാന്‍ അദ്ദേഹം ശ്രമിക്കുന്നു.

  'യു.എസ്. വിദ്യാഭ്യാസം എന്റെ പ്രൊഫഷണല്‍ ജീവിതത്തില്‍ വലിയ മാറ്റം കൊണ്ടുവന്നു. കോര്‍പ്പറേറ്റ് ലോകത്ത് എന്റെ ക്ലയന്റുകളുടെ ഏത് പ്രശ്‌നത്തിന്റെയും കാരണം കണ്ടെത്താന്‍ ഇത് എന്നെ സഹായിച്ചു,' അദ്ദേഹം പറയുന്നു. നിലവില്‍ എനിക്ക് ഒരു ഐഡന്റിറ്റിയുണ്ട്, എനിക്ക് ലഭിച്ച യുഎസ് വിദ്യാഭ്യാസത്തിനും കോര്‍പ്പറേറ്റ് അനുഭവത്തിനും ഞാന്‍ ഒരുപാട് കടപ്പെട്ടിരിക്കുന്നു.' അദ്ദേഹം പറഞ്ഞു.

  (റെനോയിലെ നെവാഡ സര്‍വകലാശാലയിലെ ഗ്ലോബല്‍ മീഡിയ സ്റ്റഡീസിലെ അസിസ്റ്റന്റ് പ്രൊഫസറാണ് പരോമിത പെയിന്‍)

  Courtesy: SPAN Magazine, U.S. Embassy, New Delhi.
  https://spanmag.com/keys-to-success-planning-and-research/
  Published by:user_57
  First published: