• HOME
 • »
 • NEWS
 • »
 • career
 • »
 • Career Guidance: പെട്ടെന്ന് ജോലി ലഭിക്കണോ? കരിയര്‍ പ്ലാനിംഗ് വേണം

Career Guidance: പെട്ടെന്ന് ജോലി ലഭിക്കണോ? കരിയര്‍ പ്ലാനിംഗ് വേണം

(ഓരോരുത്തരുടെയും അഭിരുചിക്കിണങ്ങിയ കോഴ്‌സ് എങ്ങനെ കണ്ടെത്താം? ഭാവിയില്‍ ഉന്നത തൊഴില്‍ സാധ്യത ഉറപ്പു നല്‍കുന്ന കോഴ്‌സുകള്‍ ഏതെല്ലാം? അവ എവിടെ പഠിക്കണം? കരിയര്‍ വിദഗ്ധന്‍ ജലീഷ് പീറ്റര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍)

ജലീഷ് പീറ്റർ

ജലീഷ് പീറ്റർ

 • News18
 • Last Updated :
 • Share this:
  ' എല്ലാ വിജയികളുടെയും അടിസ്ഥാനം മികച്ചൊരു തുടക്കമാണ്' 'പാബ്ലോ പിക്കാസോ(ലോകപ്രശസ്ത ചിത്രകാരന്‍)

  വിദ്യാര്‍ത്ഥി ജീവിതത്തിലെ വഴിത്തിരിവെന്ന് വിശേഷിപ്പിക്കുന്ന പ്‌ളസ് ടു എന്ന കടമ്പ കഴിഞ്ഞു. ഇനി ഉപരി പഠനത്തിന്റെ അനന്ത സാധ്യതകള്‍ തേടിയുള്ള പ്രയാണമാണ്. എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവരും ഒരു വിഷയത്തിലും എ പ്ലസ് നേടാതെ വിജയിച്ചവരുമുണ്ടാകും. വിജയമാണ് പ്രധാനം. മികച്ച ഗ്രേഡ് മികച്ച മുന്നേറ്റത്തിന് കാരണമാകുമെന്നു മാത്രം. ഏതു തരം വിജയം നേടിയവര്‍ക്കും ഉപരിപഠനത്തിന് നിരവധി മേഖലകളുണ്ട്. പഠനം, ജോലി, ജീവിത നിലാരം എന്നിവക്കനുസൃതമായാണ് ഉപരിപഠനത്തിന് കോഴ്‌സുകള്‍ തെരഞ്ഞെടുക്കേണ്ടത്. അതിനാല്‍ തീരുമാനം സൂക്ഷ്മതയോടും ആസൂത്രണ മികവോടും കൂടിയാകണം. ഏതു മേഖലയിലാണ് തന്റെ അഭിരുചിയും താല്‍പ്പര്യവുമെന്ന് ഒരു വിദ്യാര്‍ത്ഥി ആദ്യം മനസ്സിലാക്കണം.

  പ്‌ളസ് ടു കഴിഞ്ഞുള്ള കോഴ്‌സിനെക്കുറിച്ച് മാത്രം ചിന്തിച്ച് അതു കഴിഞ്ഞാവാം അടുത്തതെന്ന അര്‍ത്ഥ ശൂന്യമായ ആലോചനയല്ല വേണ്ടത്. നമുക്ക് ഒരു ലക്ഷ്യം വേണം. ലക്ഷ്യത്തിലെത്താനുള്ള മാര്‍ഗം കണ്ടൈത്തുകയാണ് യുക്തി. നാം ആരാകണം? എന്താകണം? എന്നു നിര്‍ണയിച്ച് അതിനനുസരിച്ചുള്ള കോഴ്‌സുകളാവണം തെരഞ്ഞെടുക്കേണ്ടതെന്നര്‍ത്ഥം.
  ശേഷിയുള്ളവര്‍ ശേഷിക്കും
  വര്‍ഷങ്ങള്‍ക്കു മുമ്പ് ചാള്‍സ് ഡാര്‍വിന്‍ ആവിഷ്‌കരിച്ച 'ശേഷിയുള്ളവര്‍ ശേഷിക്കും' എന്ന സത്യം ഇന്ന് ഏറ്റവും പ്രാബല്യത്തിലുള്ളത് തൊഴില്‍ രംഗത്താണ്.

  ഒരേ തൊഴിലിനായി സമര്‍ത്ഥര്‍ മത്സരിക്കുമ്പോള്‍ മത്സരം കടുത്തതായിരിക്കുമല്ലോ? ഈ മത്സരത്തില്‍ സാധാരണക്കാര്‍ പിന്തള്ളപ്പെടും. ആസൂത്രിതമായ തയ്യാറെടുപ്പം ചിട്ടയായ പഠനവും ഉത്സാഹശീലവും കൈമുതലായുണ്ടെങ്കില്‍ ഈ ദശകത്തിലെ ആകര്‍ഷകമായ ഏത് തൊഴിലും നിങ്ങള്‍ക്ക് നേടിയെടുക്കാനാകും.
  ലോകം മാറുന്നതിനനുസരിച്ചു മാറുകയാണ് പഠന സാധ്യതകളും. ലോകം കടുത്ത സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും കരകയറിയതോടെ 2011-ലും 2012-ലും തൊഴില്‍ മേഖലകളില്‍ ശ്രദ്ധേയമായ മാറ്റങ്ങള്‍ കണ്ടു തുടങ്ങിയിരുന്നു. 2017-ലും 2018-ലും തൊഴില്‍ മേഖലയില്‍ സ്‌പെഷ്യലിസ്റ്റ് കോഴ്‌സുകള്‍ക്കും തൊഴിലിനുമായിരിക്കും മുന്‍തൂക്കം.

  പ്രവര്‍ത്തന മികവിലൂന്നിയ തൊഴിലുകള്‍ക്കാണ് സാധ്യതയേറുന്നത്. അതിനാല്‍ സ്‌കില്‍ ഓറിയന്റഡ് കോഴ്‌സിന് വന്‍ സാധ്യതകളാണുള്ളത്. ഈ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ-തൊഴില്‍ മേഖലകളില്‍ രാജ്യത്തിനകത്തും പുറത്തുമുള്ള പത്ത് തൊഴില്‍ മേഖലകളക്കുറിച്ചാണിവിടെ വിലയിരുത്തുന്നത്. രാജ്യത്തിനകത്തും വിദേശത്തും കോഴ്‌സുകളും സ്ഥാപനങ്ങളും തിരഞ്ഞെടുക്കുമ്പോള്‍ അംഗീകാരവും തൊഴില്‍ സാധ്യതകളും പ്രത്യേകം വിലയിരുത്തേണ്ടതാണ്.

  ആഗോളതലത്തില്‍ വസ്തുനിഷ്ഠമായി വേര്‍തിരിച്ചെടുത്ത 1,50,000ത്തില്‍പരം ജോലികളുണ്ട്. ഇതില്‍ വളരെ പ്രചാരമുള്ളവ എന്ന് വിശേഷിപ്പിക്കുന്നവ നൂറില്‍ താഴെയേ വരൂ. ഉപരിപഠനത്തിന് ഒരു കോഴ്‌സ് തെരഞ്ഞെടുക്കുകയെന്നാല്‍ ഒരര്‍ത്ഥത്തില്‍ ജോലി തെരഞ്ഞെടുക്കുക തന്നെയാണ്. മാറ്റങ്ങളെയും ഭാവിയിലെ സാധ്യതകളെയും മുന്നില്‍ കണ്ടുവേണം തൊഴില്‍ തെരഞ്ഞെടുക്കാന്‍.

  അറിവിനു വേണ്ടിയുള്ള പഠനം ഇപ്പോള്‍ തൊഴിലിനു വേണ്ടിയുളള പഠനമായി മാറിയിരിക്കുന്നു. അപ്പോള്‍ ഏത് കോഴ്‌സ് പഠിക്കണം എന്നത് വളരെ പ്രധാനമാണ്. പഠിക്കാന്‍ ഒരുങ്ങുമ്പോള്‍ മാത്രമല്ല, പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുമ്പോഴും ഉന്ത തൊഴില്‍ സാധ്യത ഉറപ്പു നല്‍കുന്ന മേഖല ഏതാണെന്നു മനസ്സിലാക്കി തെരഞ്ഞെടുക്കുന്നതിലാണ് മികവ്.

  തുടർന്ന് വായിക്കാൻ ; വേണം കരിയര്‍ പ്ലാനിംഗ്
  First published: