• HOME
  • »
  • NEWS
  • »
  • career
  • »
  • Moonlighting | മൂൺലൈറ്റിംഗ്: 300 ജീവനക്കാരെ പിരിച്ചുവിട്ട് വിപ്രോ; ഇത്തരക്കാർക്ക് കമ്പനിയിൽ ഇടമില്ലെന്ന് ചെയർമാൻ

Moonlighting | മൂൺലൈറ്റിംഗ്: 300 ജീവനക്കാരെ പിരിച്ചുവിട്ട് വിപ്രോ; ഇത്തരക്കാർക്ക് കമ്പനിയിൽ ഇടമില്ലെന്ന് ചെയർമാൻ

ഒരു സ്ഥാപനത്തിൽ മുഴുവൻ സമയ ജോലി ചെയ്യുമ്പോൾ തന്നെ രഹസ്യമായി മറ്റൊരു ജോലി ചെയ്യുന്നതാണ് മൂൺലൈറ്റിങ്ങ്.

  • Last Updated :
  • Share this:
    മൂൺലൈറ്റിംഗ് (Moonlighting) ചെയ്തെന്നു കണ്ടെത്തിയ ജീവനക്കാർക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ച് വിപ്രോ (Wipro). 300 ജീവനക്കാരെയാണ് മൂൺലൈറ്റിങ്ങിന്റെ പേരിൽ കമ്പനി പിരിച്ചുവിട്ടത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇവർ തങ്ങളുടെ പ്രധാന എതിരാളികൾക്കു വേണ്ടി പോലും ജോലി ചെയ്തു വരികയായിരുന്നെന്ന് കമ്പനി കണ്ടെത്തി. ഇത്തരക്കാർക്ക് കമ്പനിയിൽ ഇടമുണ്ടാകില്ലെന്ന് വിപ്രോ ചെയർമാൻ റിഷാദ് പ്രേംജി (Rishad Premji) പറഞ്ഞു.

    ഒരു സ്ഥാപനത്തിൽ മുഴുവൻ സമയ ജോലി ചെയ്യുമ്പോൾ തന്നെ രഹസ്യമായി മറ്റൊരു ജോലി ചെയ്യുന്നതാണ് മൂൺലൈറ്റിങ്ങ്. വിപ്രോയിൽ നിന്നു കൊണ്ട് തങ്ങളുടെ എതിരാളികൾക്കു വേണ്ടി ജോലി ചെയ്തത് തൊഴിൽ നിയമങ്ങളുടെ ലംഘനമാണെന്നും റിഷാദ് പ്രേംജി കൂട്ടിച്ചേർത്തു.

    also read : എന്താണ് ഇംപാക്റ്റ് പ്ലെയർ? ആഭ്യന്തര ക്രിക്കറ്റിലെ ബിസിസിഐയുടെ പുതിയ പരിഷ്കാരം

    എന്താണ് മൂൺലൈറ്റിങ്ങ്?

    ഒരു സ്ഥാപനത്തില്‍ ഫുൾ ടൈം ജോലി ചെയ്തുകൊണ്ട് മറ്റ് പാർട് ടൈം ജോലികള്‍ ഏറ്റെടുത്ത് അധിക വരുമാനം ഉണ്ടാക്കുന്നതിനെയാണ് മൂണ്‍ലൈറ്റിംഗ് എന്നു പറയുന്നത്. ഫുൾ ടൈം ജോലി ചെയ്യുന്ന സ്ഥാപനം അറിഞ്ഞു കൊണ്ടായിരിക്കില്ല ഇങ്ങനെ സംഭവിക്കുന്നത്. ഇത് പലപ്പോഴും തൊഴിൽ നിയമങ്ങൾക്ക് വിരുദ്ധവുമായിരിക്കും. സാധാരണ ജോലി സമയത്തിന് ശേഷം കൂടുതൽ പേരും രാത്രിയിലാകും ഈ അധിക ജോലി ചെയ്യുന്നത്. അങ്ങനെയാണ് 'ചന്ദ്രന്റെ വെളിച്ചത്തില്‍' ചെയ്യുന്ന ജോലി എന്ന അര്‍ത്ഥം വരുന്ന മൂണ്‍ലൈറ്റിംഗ് എന്ന പേര് ലഭിച്ചത്.

    പല കമ്പനികളും മൂൺലൈറ്റിങ്ങിനെതിരെ കർശന നടപടി സ്വീകരിച്ചിട്ടുണ്ട്. ജീവനക്കാരുടെ പ്രവർത്തനക്ഷമതെ ബാധിക്കുമെന്നതിനാലാണ് മൂൺലൈറ്റിങ്ങിനെതിരെ തൊഴിലുമടകൾ കടുത്ത നിലപാട് സ്വീകരിക്കുന്നത്. ഫുൾ ടൈം ആയി ജോലി ചെയ്യുന്ന സ്ഥാപനത്തിലെ കരാർ വ്യവസ്ഥകള്‍ ലംഘിച്ച് മറ്റ് പാർട് ടൈം ജോലികൾ ചെയ്യുമ്പോഴാണ് മൂണ്‍ലൈറ്റിംഗ് ഒരു വഞ്ചനയായി കണക്കുന്നത്. കോവിഡ് കാലത്ത് വർക്ക് ഫ്രം ഹോം വ്യാപകമായതോടെയാണ് ഐടി ജീവനക്കാർക്കിടയിൽ മൂൺലൈറ്റിങ്ങും കൂടുതൽ പ്രചാരം നേടിയത്.

    അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങൾ

    ടിസിഎസിലെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായ എൻ ജി സുബ്രഹ്മണ്യം മൂൺലൈറ്റിങ്ങിനെ എതിർക്കുമ്പോൾ, ജീവനക്കാർക്ക് അധിക വരുമാനം ലഭിക്കുന്ന കാര്യമായതിനാൽ താൻ ഇതിനെ സ്വാ​ഗതം ചെയ്യുന്നു എന്നാണ് ടെക് മഹീന്ദ്ര സിഇഒ സി പി ഗുർനാനി പറയുന്നത്. പക്ഷേ, ഇക്കാര്യം ജീവനക്കാർ തുറന്നു പറയണമെന്നും ഒരു സ്ഥാപനത്തിൽ ഫുൾ ടൈം ജോലി ചെയ്ത് ആ സ്ഥാപനത്തിനു ഹാനികരമാകുന്ന തരത്തിലുള്ള മറ്റു ജോലികൾ ചെയ്യരുതെന്നും ഗുർനാനി കൂട്ടിച്ചേർത്തു.

    ഇൻഫോസിസിന്റെ നിലപാട്

    അടുത്തിടെ, ഐടി ഭീമനായ ഇൻഫോസിസും മൂൺലൈറ്റിങ്ങിനെതിരെ തങ്ങളുടെ ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. കരാര്‍ വ്യവസ്ഥകള്‍ക്കു വിപരീതമായി, മൂണ്‍ലൈറ്റിംഗ് പോലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടാൽ അച്ചടക്ക നടപടി എടുക്കുമെന്നും ജീവനക്കാരെ പിരിച്ചുവിട്ട് കരാര്‍ അവസാനിപ്പിക്കുമെന്നുമാണ് കമ്പനി വ്യക്തമാക്കിയത്. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയിൽ പെട്ടാൽ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാനും കമ്പനി ജീവനക്കാരോട് ആവശ്യപ്പെട്ടിരുന്നു.
    Published by:Amal Surendran
    First published: