• HOME
 • »
 • NEWS
 • »
 • career
 • »
 • Mindset of Job Seekers | തൊഴിലന്വേഷകരുടെ മനോഭാവം എങ്ങനെയായിരിക്കണം?

Mindset of Job Seekers | തൊഴിലന്വേഷകരുടെ മനോഭാവം എങ്ങനെയായിരിക്കണം?

ഇതുവരെ ചെയ്തിട്ടുള്ള കാര്യങ്ങൾ ആവർത്തിക്കുന്നവരെയല്ല, തങ്ങളുടെ കമ്പനിക്ക് പുതിയ സംഭാവനകൾ നൽകുന്നവരെയാണ് അവർക്കാവശ്യം.

 • Last Updated :
 • Share this:
  തൊഴിലന്വേഷകർക്ക് അവർ ലക്ഷ്യം വെയ്ക്കുന്ന കമ്പനികളെക്കുറിച്ചുള്ള വിവരങ്ങൾ അറിയാൻ നിരവധി മാർ​ഗങ്ങളുണ്ട്. അവിടെ ജോലി ചെയ്യുന്നവരെയും മുൻ ജീവനക്കാരെയുമൊക്കെ അവർക്ക് ബന്ധപ്പെടാനാകും. കമ്പനിയെക്കുറിച്ചും അതിന്റെ ഉടമസ്ഥതയെക്കുറിച്ചും അവിടുത്തെ സാഹചര്യങ്ങളെക്കുറിച്ചുമെല്ലാം അവർ പഠിക്കുന്നു.

  എന്നാലിതു മാത്രമല്ല, ഒരു വ്യക്തിയുടെ ചിന്തകളും മനോഭാവങ്ങളുമെല്ലാം അവസരങ്ങൾ ലഭിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നുണ്ട്. എന്താണ് താൻ ലക്ഷ്യം വെയ്ക്കുന്നത് എന്നതിനെക്കുറിച്ചുള്ള തികഞ്ഞ ബോധ്യം തൊഴിലന്വേഷകന് ഉണ്ടായിരിക്കണം. അതിനായി പരിശ്രമിക്കുകയും വേണം. വിവിധ ജോലികൾക്കായും സ്റ്റാർട് അപ്പുകൾക്കായും വ്യവസായ സംരംഭങ്ങൾക്കായും പരിശ്രമിക്കുന്ന തൊഴിലന്വേഷകരുടെ മനോഭാവം എങ്ങനെ ആയിരിക്കണം? അതേക്കുറിച്ച് വിശദമായി മനസിലാക്കാം.

  സ്റ്റാർട്അപ്പുകൾ (Startups)

  നിയമനത്തിന്റെ കാര്യത്തിൽ സ്റ്റാർട്ടപ്പുകൾ വ്യത്യസ്തമായ സമീപനമാണ് സ്വീകരിക്കുന്നത്. ഉദ്യോ​ഗാർഥി കമ്പനിയിൽ എന്തൊക്കെ മാറ്റങ്ങൾ കൊണ്ടുവരും, അവരുടെ പ്രവർത്തനങ്ങൾ മറ്റുള്ളവരിൽ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു, സാങ്കേതികവിദ്യ, മാർക്കറ്റിംഗ്, സെയിൽസ് അല്ലെങ്കിൽ അവർ അഭിമുഖം നടത്തുന്ന മറ്റേതെങ്കിലും ഡിപ്പാർട്ട്‌മെന്റ് തുടങ്ങിയ മേഖലകളിലെ പരിജ്ഞാനം എങ്ങനെയാണ് എന്നിവയെല്ലാം പരിശോധിക്കപ്പെടും. സ്റ്റാർട്ടപ്പുകൾ തന്നെ പല തരമുണ്ട് - പുതിയ സ്റ്റാർട്ടപ്പുകൾ (nascent startups) വളർച്ചാ ഘട്ടത്തിലുള്ള സ്റ്റാർട്ട് അപ്പുകൾ (growth stage), ഹൈപ്പർ ഗ്രോത്ത് (hyper-growth) ഘട്ടത്തിലുള്ള സ്റ്റാർട്ട് അപ്പുകൾ എന്നിവയാണവ.

  പുതിയ സ്റ്റാർട്ടപ്പുകൾ (nascent startups) പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ ആരംഭ ഘട്ടത്തിൽ ഉള്ളതായിരിക്കും. അവർക്കുള്ള ഫണ്ടിംഗും തയ്യാറായിട്ടുണ്ടായിരിക്കും. ടീമിൽ ചേരാൻ ആളുകളെ തിരയുമ്പോൾ തങ്ങളുടെ മുന്നോട്ടുള്ള പോക്കിന് ​ഗുണം ചെയ്യുന്നയാളാണോ അതെന്ന കാര്യം അവർ പരിശോധിക്കും. ഉദ്യോഗാർത്ഥിയുടെ ബിരുദമോ അനുഭവപരിചയോ ഒന്നും നോക്കി ആയിരിക്കില്ല നിയമനം നടക്കുക. മറിച്ച് അഭിരുചിയുടെ അടിസ്ഥാനത്തിലാകും അവരെ തിരഞ്ഞെടുക്കുക. ചില പ്രമുഖ സ്റ്റാർട്ടപ്പുകളുടെ പ്രാരംഭ ഘട്ടത്തിൽ അവർക്കൊപ്പം ചേർന്ന ജീവനക്കാർ പിന്നീട് സംരംഭകരായി മാറിയതു കാണാം. ഉഡാൻ, ക്യൂർഫിറ്റ് തുടങ്ങിയ കമ്പനികൾ സ്ഥാപിച്ചത് ഫ്ലിപ്പ്കാർട്ടിൽ ജോലി ചെയ്തിരുന്നവരാണ്. വിദേശത്തു നിന്നുമുണ്ട് നിരവധി ഉ​ദാഹരണങ്ങൾ. പേപാലിൽ ആദ്യം ഉണ്ടായിരുന്ന ജീവനക്കാരിൽ ചിലരാണ് ലിങ്ക്ഡ്ഇൻ, ടെസ്‌ല, പലന്തിർ, യുട്യൂബ് തുടങ്ങിയ കമ്പനികളും നിരവധി യൂണികോൺ സംരംഭങ്ങളും ആരംഭിച്ചത്.

  സംരംഭങ്ങൾ (Enterprises)

  നിയമനങ്ങൾ സംബന്ധിച്ച് പല സംരംഭങ്ങൾക്കും ഘടനാപരമായ സമീപനമുണ്ട്. അവർ രണ്ട് കാര്യങ്ങൾക്കായി നിയമനം നടത്താറുണ്ട്. ഒരു പുതിയ റോൾ ഏൽപിക്കുക അല്ലെങ്കിൽ നിലവിലുള്ള റോളിലേക്കു തന്നെ തിരഞ്ഞെടുക്കുക. പലപ്പോഴും വലിയ സംരംഭങ്ങൾ സ്റ്റാർട്ടപ്പുകളുമായി മത്സരിക്കാറുണ്ട്. ആമസോൺ, വാൾമാർട്ട്, പേപാൽ, സിസ്‌കോ തുടങ്ങിയ നൂറുകണക്കിന് സംരംഭങ്ങൾക്ക് നിയമന കാര്യത്തിൽ കൃത്യമായ മാനദണ്ഡങ്ങളുണ്ട്. ഏറ്റവും മികച്ചവരെയാണ് അവർ തിരഞ്ഞെടുക്കുക.

  ഇതുവരെ ചെയ്തിട്ടുള്ള കാര്യങ്ങൾ ആവർത്തിക്കുന്നവരെയല്ല, തങ്ങളുടെ കമ്പനിക്ക് പുതിയ സംഭാവനകൾ നൽകുന്നവരെയാണ് അവർക്കാവശ്യം. ഹൈപ്പർഗ്രോത്ത് സ്റ്റേജിലുള്ള കമ്പനികളും ഇതേ സമീപനമാണ് സ്വീകരിക്കുന്നത്. അത്തരം ജോലികളെക്കുറിച്ച് പഠിക്കാൻ നിങ്ങൾ തയ്യാറാകണം.

  ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ട്വിലിയോ, ഗോജെക്ക്, സ്വിഗ്ഗി, പോസ്റ്റ്മാൻ തുടങ്ങിയ പല കമ്പനികളും പേപ്പറിൽ എഴുതി വെച്ചിരിക്കുന്ന അനുഭവ സമ്പത്ത് നോക്കിയല്ല നിയമിക്കുന്നത്. അത്തരം റോളുകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിൽ ഒരു ഉദ്യോ​ഗാർത്ഥിയുടെ മനോഭാവവും പ്രധാന പങ്ക് വഹിക്കുന്നു.

  ഒരു ഉദ്യോഗാർത്ഥി തങ്ങളുടെ അനുഭവസമ്പത്തും വ്യക്തിത്വത്തെയും അടിസ്ഥാനമാക്കിയാണ് ഒരു ജോലിക്ക് അപേക്ഷിക്കുന്നത്. എന്നാൽ റെസ്യൂമേയിൽ എഴുതി വെച്ചിരിക്കുന്ന കാര്യങ്ങൾ മാത്രമാകില്ല നിയമനത്തിന്റെ മാനദണ്ഡം. ഒരു ഉദ്യോഗാർഥിയുടെ വ്യക്തിത്വം, മനോഭാവം, ജോലിയോടുള്ള സമീപനം എന്നിവയെല്ലാം നിയമനത്തെ സ്വാധീനിക്കും.
  Published by:Amal Surendran
  First published: