ഒന്നേകാൽ ലക്ഷത്തിലേറെ വിദ്യാർഥികളുടെ പ്രവേശനം വ്യാജമോ?  വിദ്യാഭ്യാസ വകുപ്പ് എന്തു ചെയ്യും?

വിദ്യാഭ്യാസ വകുപ്പിന് കീഴിലെ കൈറ്റ്  നടത്തിയ പരിശോധനയിലാണ് ചില മാനേജ്മെന്‍റുകൾ നടത്തുന്ന കൃത്രിമത്വത്തിന്‍റെ വ്യാപ്തി വ്യക്തമാകുന്നത്.

News18 Malayalam | news18
Updated: February 11, 2020, 4:04 PM IST
ഒന്നേകാൽ ലക്ഷത്തിലേറെ വിദ്യാർഥികളുടെ പ്രവേശനം വ്യാജമോ?  വിദ്യാഭ്യാസ വകുപ്പ് എന്തു ചെയ്യും?
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: February 11, 2020, 4:04 PM IST
  • Share this:
എയ്ഡഡ് സ്കൂൾ നിയമനങ്ങൾ സർക്കാരിന് അധിക സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നെന്ന ധനവകുപ്പിന്‍റെ കണ്ടെത്തലാണ് വിവാദത്തിന് തിരി കൊളുത്തിയത്. വിരട്ടലൊന്നും വേണ്ടെന്ന മുഖ്യമന്ത്രിയുടെ താക്കീതോടെ സർക്കാരും മാനേജ്മെന്‍റുകളും തുറന്ന പോരിലേക്കെത്തി. അധ്യാപക വിദ്യാർത്ഥി അനുപാതത്തിന് വിരുദ്ധമായി ആയിരക്കണക്കിന് തസ്തികകൾ സൃഷ്ടിച്ചത് ഖജനാവിന് അധിക സാമ്പത്തിക ബാധ്യതയെന്നാണ് സർക്കാർ വാദം. ഇത് സാധൂകരിക്കുന്ന തെളിവുകളാണ് പുറത്തു വരുന്നത്.

സർക്കാർ സ്കൂളുകളിലും വ്യാജ ഐഡിയിൽ പ്രവേശനം

വിദ്യാഭ്യാസ വകുപ്പിന് കീഴിലെ കൈറ്റ്  നടത്തിയ പരിശോധനയിലാണ് ചില മാനേജ്മെന്‍റുകൾ നടത്തുന്ന കൃത്രിമത്വത്തിന്‍റെ വ്യാപ്തി വ്യക്തമാകുന്നത്. സംസ്ഥാനത്ത് സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിലായി 1,38,007 വിദ്യാർത്ഥികളുടെ പ്രവേശനം വ്യാജമെന്ന്  തെളിഞ്ഞു. സമ്പൂർണ സോഫ്റ്റ് വെയർ രേഖപ്പെടുത്തിയ വിദ്യാർഥികളുടെ ആധാറാണ് പരിശോധിച്ചത്. ഇത് യുഐഡി അതോറിറ്റി ഓഫ് ഇന്ത്യ നൽകിയ ഡാറ്റയുമായി താരതമ്യം ചെയ്തപ്പോൾ വിദ്യാഭ്യാസ വകുപ്പ് തന്നെ ഞെട്ടി. ആറാം പ്രവൃത്തി ദിവസം സ്കൂളുകൾ സമർപ്പിച്ച വിദ്യാർത്ഥികളുടെ യുഐഡികളിൽ 46,147 എണ്ണം കൃത്രിമമാണ്. യുഐഡി രേഖപ്പെടുത്താത്ത 1,13,537 വിദ്യാർത്ഥി പ്രവേശനവുമുണ്ട്.​ ഏറ്റവും കൂടുതൽ വ്യാജപ്രവേശനം എയ്ഡഡ് സ്കൂളുകളിൽ - 71, 079. ​സർക്കാർ സ്കൂളുകളിലും ഇത്തരം കൃത്രിമം വ്യാപകം.സർക്കാരിന്‍റെ നീക്കങ്ങൾ ഇങ്ങനെ

എയ്ഡഡ് സ്കൂൾ നിയമനത്തിന് സർക്കാരിന്‍റെ മുൻകൂർ അനുമതിക്കായി കെഇആർ ഭേദഗതി കൊണ്ടുവരാനുള്ള സർക്കാർ നീക്കത്തിനിടെയാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ തന്നെ റിപ്പോർട്ട് പുറത്തു വരുന്നത്. എൽപി സ്കൂളിൽ 30 വിദ്യാർത്ഥികൾക്ക് ഒരു അധ്യാപകൻ, മുകളിലേക്ക് 35 വിദ്യാർത്ഥികൾക്ക് ഒരു അധ്യാപകൻ എന്നതാണ് അനുപാതം. 31 ാമതായി ഒരു കുട്ടി ചേരുമ്പോൾ പുതിയ ഒരു തസ്തിക സൃഷ്ടിക്കുന്ന രീതി അവസാനിപ്പിക്കും. ഇതിന് കെഇആർ ഭേദഗതി ചെയ്യും.

എയ്ഡഡ് സ്കൂൾ അധ്യാപക നിയമനത്തിൽ സർക്കാർ ഇടപെടുമെന്ന് തോമസ് ഐസക്; മന്ത്രിക്കെതിരെ ക്രൈസ്തവ സംഘടനകൾ

നിലവിലെ നിയമന രീതി, പ്രതീക്ഷിക്കുന്ന മാറ്റങ്ങൾ

പൊതു വിദ്യാഭ്യാസവകുപ്പ് കൈറ്റ് മുഖേന തുടങ്ങിയ സമന്വയ എന്ന സോഫ്റ്റ് വെയറിലൂടെയാണ് കേരളത്തിലെ എയ്ഡഡ് വിദ്യാലയങ്ങളിലെ ജീവനക്കാരുടെ നിയമന അംഗീകാര നടപടികൾ. ഒഴിവു വരുന്ന അധ്യാപക തസ്തികയിലേക്ക് മാനേജർമാർ നിയമനം നടത്തും. തുടർന്ന് നിയമന അംഗീകാരത്തിനായി സോഫ്റ്റ് വെയറിലൂടെ അപേക്ഷ സമർപ്പിക്കും. എൽപി സ്കൂൾ നിയമനങ്ങൾക്ക് എഇഒമാരും ഹൈസ്കൂൾ നിയമനങ്ങൾക്ക് ഡി ഇ ഒ മാരും അംഗീകാരം നൽകും. സുതാര്യത ഉറപ്പ് വരുത്താൻ നിയമന അംഗീകാരം നൽകാനുളള അധികാരം പൊതു വിദ്യാഭ്യാസ ഡയറക്ടർക്കോ ഡെപ്യൂട്ടി ഡയറക്ടർക്കോ നൽകും. സർക്കാർ അനുമതിയോടെ മാത്രമേ മാനേജർമാർക്ക് പുതിയ നിയമനങ്ങൾ നടത്താൻ കഴിയൂ എന്ന രീതിയിലേക്ക് മാറ്റാനാണ് ശ്രമം.

തസ്തിക നിർണയമാണ് മറ്റൊരു പ്രശ്നം. സമ്പൂർണ എന്ന സോഫ്റ്റ് വെയറിലൂടെയാണ് ഇപ്പോൾ തസ്തിക നിർണയം. ഈ രീതി അശാസ്ത്രീയമാണെന്നാണ് പരാതി. ആറാം പ്രവർത്തി ദിവസത്തെ തലയെണ്ണൽ കണക്കാണ് ഇപ്പോഴുളളത്. യുഐഡി അടക്കം നിർബന്ധമാക്കി വിദ്യാർത്ഥികളുടെ കൃത്യമായ എണ്ണം എടുക്കാനുളള ശ്രമം ആദ്യഘട്ടത്തിൽ തന്നെ പാളി. വ്യാജ യുഐഡികളിലൂടെ വിദ്യാർത്ഥികളുടെ എണ്ണം പെരുപ്പിച്ച് കാണിക്കുന്ന നിരവധി സംഭവങ്ങൾ തെളിഞ്ഞു. എസ് എസ് എൽ സി രജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ എണ്ണവും മറ്റ് കണക്കുകളുമായി താരതമ്യം ചെയ്ത് കൃത്യത വരുത്താനുളള നീക്കങ്ങൾ ബജറ്റിന്‍റെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസവകുപ്പ് വീണ്ടും ആരംഭിച്ചു. വിദ്യാർത്ഥികളുടെ എണ്ണം പെരുപ്പിച്ച് കാണിക്കുന്നത് ഒഴിവാക്കാൻ സ്കൂളുകളിൽ ബയോമെട്രിക് സംവിധാനം കൊണ്ടു വരുന്നതും പരിഗണനയിലുണ്ട്.

'ഏതോ സ്‌കൂളില്‍ ഒരു കുട്ടി പാമ്പ് കടിയേറ്റ് മരിച്ചതിന്റെ പേരില്‍ എയ്ഡഡ് സ്‌കൂളുകളില്‍ മാളം ഉണ്ടോ എന്ന് അന്വേഷിച്ചു നടക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്': KPA മജീദ്

മാനേജ്മെന്‍റുകളുടെ വാദം

1) സംരക്ഷിത അധ്യാപകരുടെ എണ്ണം സർക്കാർ പെരുപ്പിച്ച് കാട്ടി
2) വിദ്യാഭ്യാസ ചട്ടങ്ങൾ ഭേദഗതി ചെയ്യുന്നത് കോടതിയലക്ഷ്യം, ഹൈക്കോടതി സർക്കാരിന്‍റെ വാദം നേരത്തെ തള്ളിയതാണ്
3) എയ്ഡഡ് മേഖലയിലെ അധ്യാപകരുടെ ശമ്പളം അനാവശ്യ ചിലവല്ല

അനധികൃത നിയമനങ്ങൾ സംബന്ധിച്ച് ആക്ഷേപമുളള സ്കൂളുകൾക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിൽ എതിർപ്പില്ലെന്ന് എയ്ഡഡ് പ്രൈവറ്റ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ  വ്യക്തമാക്കി. സംരക്ഷിത അധ്യാപകരുടെ പുനർവിന്യാസം പൂർത്തിയാക്കണമെന്നും മാനേജ്മെന്‍റുകൾ ആവശ്യപ്പെടുന്നു.

സർക്കാർ മേഖലയിൽ 5995 സ്കൂളുകളും, എയ്ഡഡ് മേഖലയിൽ 8210 സ്കൂളും, അൺ എയ്ഡഡ് മേഖലയിൽ അംഗീകാരമുളള 16028 സ്കൂളുകളുമാണുളളത്. പ്രൈമറിതലം മുതൽ ഹൈസ്കൂൾ തലംവരെ  സർക്കാർ സ്കൂളുകളിൽ 49742 അധ്യാപകരുണ്ട്. എയ്ഡഡ് മേഖലയിൽ 86259 അധ്യാപകർ.
First published: February 11, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading