നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • Wipro | വിപ്രോ കോളേജ് വിദ്യാർത്ഥികൾക്കായി 'ടാലന്റ് ഹണ്ട്' നടത്തുന്നു; വിജയികൾക്ക് മികച്ച ശമ്പളത്തോടെ ജോലി

  Wipro | വിപ്രോ കോളേജ് വിദ്യാർത്ഥികൾക്കായി 'ടാലന്റ് ഹണ്ട്' നടത്തുന്നു; വിജയികൾക്ക് മികച്ച ശമ്പളത്തോടെ ജോലി

  ഐടി മേഖലയില്‍ ഒരു കരിയര്‍ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവില്‍ പങ്കെടുക്കാം.

  • Share this:
   തുടക്കക്കാരെ (ഫ്രഷേര്‍സ്) കണ്ടെത്തുന്നതിനായി എലൈറ്റ് പ്രോഗ്രാം എന്ന പദ്ധതിയൊരുക്കിയിരിക്കുകയാണ് ഐടി ഭീമനായ വിപ്രോ. രാജ്യത്തുടനീളെ കഴിവുള്ള ജീവനക്കാരെ കണ്ടെത്താന്‍ വേണ്ടിയാണ് ഇത്തരം പരിപാടി സംഘടിപ്പിക്കുന്നത്. എഞ്ചിനീയറിംഗ് ബിരുദധാരികള്‍ക്കിടയില്‍ നിന്നും 2021-ലെ ഏറ്റവും മികച്ചവരെ റിക്രൂട്ട് ചെയ്യുന്നതിനാണ് ഐടി സര്‍വീസ് പ്രൊവൈഡര്‍ എലൈറ്റ് എന്‍ടിഎച്ച് 2021 സംഘടിപ്പിക്കുന്നത്. വിജയികളെ ഐടി കന്പനിയുടെ പ്രോജക്റ്റ് എഞ്ചിനീയര്‍മാരുടെ തസ്തികയിലേക്ക് തിരഞ്ഞെടുക്കും.

   ഐടി മേഖലയില്‍ ഒരു കരിയര്‍ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവില്‍ പങ്കെടുക്കാം. എഞ്ചിനീയറിംഗ് അല്ലെങ്കില്‍ ടെക്‌നോളജിയില്‍ ബിരുദമോ അഞ്ച് വര്‍ഷത്തെ സംയോജിത-എംടെക് ബിരുദമോ ഉള്ളവര്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.

   യോഗ്യതാ മാനദണ്ഡം

   ഉദ്യോഗാര്‍ത്ഥികള്‍ 10, 12 ക്ലാസുകളില്‍ ഏതെങ്കിലും അംഗീകൃത വിദ്യാഭ്യാസ ബോര്‍ഡില്‍ നിന്ന് കുറഞ്ഞത് 60% മാര്‍ക്കോടെ വിജയിച്ചിരിക്കണം. ബിരുദത്തില്‍, അപേക്ഷകര്‍ക്ക് കുറഞ്ഞത് 65% മാര്‍ക്ക് ഉണ്ടായിരിക്കണം. ഫുള്‍ ടൈം കോഴ്‌സുകള്‍ക്ക് മാത്രമേ യോഗ്യതയുള്ളൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഈ റിക്രൂട്ട്മെന്റ് ഡ്രൈവില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ അനുവാദമുള്ളൂ.

   തിരഞ്ഞെടുപ്പ് പ്രക്രിയ

   യോഗ്യരായ ഓരോ ഉദ്യോഗാര്‍ത്ഥിക്കും മൂന്ന് ഘട്ടങ്ങളുള്ള ഒരു ഓണ്‍ലൈന്‍ അസ്സസ്‌മെന്റില്‍ പങ്കെടുക്കേണ്ടതുണ്ട്. ലോജിക്കല്‍ എബിലിറ്റി, ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി, ഇംഗ്ലീഷ് (അല്ലെങ്കില്‍ വെര്‍ബല്‍) കഴിവ് എന്നിവ ഉള്‍പ്പെടുന്ന അഭിരുചിക്കുള്ളതായിരിക്കും ആദ്യ ഘട്ട ടെസ്റ്റ്. ഇത് 48 മിനിറ്റ് ദൈര്‍ഘ്യമുള്ള ടെസ്റ്റ് ആയിരിക്കും.

   രണ്ടാമത്തേത് 20 മിനിറ്റ് ദൈര്‍ഘ്യമുള്ള എഴുത്ത് പരീക്ഷയോ ഉപന്യാസ രചനാ മത്സരമോ ആയിരിക്കും. മൂന്നാം ഘട്ടം 60 മിനിറ്റ് ഓണ്‍ലൈന്‍ പ്രോഗ്രാമിംഗ് ടെസ്റ്റായിരിക്കും. അതില്‍ കോഡിംഗിനായി ജാവ, സി, സി ++ അല്ലെങ്കില്‍ പൈത്തണ്‍ എന്നിവയില്‍ നിന്ന് ഏതെങ്കിലും പ്രോഗ്രാമിംഗ് ഭാഷകള്‍ തിരഞ്ഞെടുക്കാം.

   ഓണ്‍ലൈന്‍ മൂല്യനിര്‍ണയത്തില്‍ വിജയിക്കുന്നവര്‍ക്ക് സാങ്കേതിക അഭിമുഖങ്ങളിലും എച്ച്ആര്‍ ഇന്റര്‍വ്യൂവിലും പങ്കെടുക്കണം. രജിസ്റ്റര്‍ ചെയ്ത ഇ-മെയിലുകള്‍ അല്ലെങ്കില്‍ രജിസ്‌ട്രേഷന്‍ സമയത്ത് നല്‍കിയിരിക്കുന്ന മറ്റ് ആശയവിനിമയ മാര്‍ഗങ്ങള്‍ വഴി ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ത്ഥികളെ വിവരം അറിയിക്കും.

   ഇതുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് എന്തെങ്കിലും ചോദ്യങ്ങളോ ആശങ്കകളോ ഉണ്ടെങ്കില്‍,' എലൈറ്റ് എന്‍ടിഎച്ച് 2021 'എന്ന് സബ്ജക്റ്റ് ലൈനില്‍ നല്‍കി Campus@wipro.com- എന്ന ഇമെയില്‍ ഐഡി വഴി മാനേജരെ ബന്ധപ്പെടാം. മെയില്‍ അയച്ച് മൂന്ന് പ്രവൃത്തി ദിവസത്തിനുള്ളില്‍ മറുപടി ലഭിക്കുമെന്നാണ് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നത്.

   വിപ്രോ എലൈറ്റ് എന്‍ ടി എച്ച് 2021 കൂടുതല്‍ വിവരങ്ങള്‍ കമ്പനി വെബ്‌സൈസൈറ്റില്‍ ലഭ്യമാണ്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ കമ്പനി വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ ടാലന്റ് ഹണ്ടില്‍ പങ്കെടുക്കേണ്ട രീതികളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ മനസിലാക്കാന്‍ കഴിയും.
   Published by:Jayashankar AV
   First published:
   )}