നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • Wipro Hiring | എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് വിപ്രോയില്‍ തൊഴിലവസരം; 3.5 ലക്ഷം രൂപ വാർഷിക ശമ്പളം

  Wipro Hiring | എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് വിപ്രോയില്‍ തൊഴിലവസരം; 3.5 ലക്ഷം രൂപ വാർഷിക ശമ്പളം

  കോഴ്സുകള്‍ പാസായവര്‍ക്കും കോഴ്സിന്റെ അവസാന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കും ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.

  • Share this:
   പ്രമുഖ ഐടി കമ്പനിയായ വിപ്രോ (Wipro), എന്‍ജിനീയറിംഗ് ബിരുദധാരികള്‍ക്കായി നിരവധി പുതിയ ഒഴിവുകള്‍ (Vacancy) പ്രഖ്യാപിച്ചു. ഫാഷന്‍ ടെക്നോളജി, ടെക്സ്റ്റൈല്‍ എഞ്ചിനീയറിംഗ്, അഗ്രികള്‍ച്ചര്‍, ഫുഡ് ടെക്നോളജി എന്നിവ ഒഴികെയുള്ള വിപ്രോയുടെ എല്ലാ വിഭാഗങ്ങളിലേക്കും നിയമനം (Hiring) നടത്തുന്നതായി കമ്പനി അറിയിച്ചിട്ടുണ്ട്.

   2020, 2021 വര്‍ഷങ്ങളില്‍ എന്‍ജിനീയറിങ് (Engineering) കോഴ്സുകള്‍ പാസായവര്‍ക്കും കോഴ്സിന്റെ അവസാന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കും ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. 2022 ജനുവരി 31 വരെ അപേക്ഷകൾ സമർപ്പിക്കാം. വിപ്രോയുടെ ഔദ്യോഗിക വെബ്സൈറ്റായ www.wipro.com സന്ദർശിച്ച്, 'കരിയര്‍' പേജ് മുഖേന ഓണ്‍ലൈനായി അപേക്ഷകള്‍ സമർപ്പിക്കാവുന്നതാണ്.

   വിപ്രോ റിക്രൂട്ട്മെന്റ് 2021: യോഗ്യതാമാനദണ്ഡം

   വിദ്യാഭ്യാസ യോഗ്യത: അപേക്ഷകർ അവരുടെ യൂണിവേഴ്‌സിറ്റി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരംകുറഞ്ഞത് 6 CGPAയ്‌ക്കോ 60 ശതമാനത്തിനോ തത്തുല്യമായ മാർക്കോടെ ബിഇ/ബിടെക്ക് അല്ലെങ്കില്‍ എംഇ/എംടെക്ക് (5 വര്‍ഷത്തെ ഇന്റഗ്രേറ്റഡ് കോഴ്‌സ്) പാസായിരിക്കണം. ജോലി വാഗ്ദാനം ലഭിക്കുന്നത് വരെ ഒരു ബാക്ക്ലോഗ് മാത്രമേ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉണ്ടാകാന്‍ പാടുള്ളൂ. അപേക്ഷകര്‍ അവരുടെ 10, 12 ക്ലാസ് പരീക്ഷകളില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്ക് നേടിയിരിക്കണം.

   കൂടാതെ, ഉദ്യോഗാര്‍ത്ഥികള്‍ക്ക് മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ വിദ്യാഭ്യാസത്തില്‍ (10 മുതല്‍ ബിരുദം വരെ) വിടവ് ഉണ്ടാകരുത്. അപേക്ഷകര്‍ ഇന്ത്യന്‍ പൗരന്മാരോ പിഐഒ അല്ലെങ്കില്‍ ഒസിഐ കാര്‍ഡുള്ളവരോ ആയിരിക്കണം. നേപ്പാള്‍, ഭൂട്ടാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അപേക്ഷകര്‍ അവരുടെ പൗരത്വ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടതുണ്ട്. കൂടാതെ, കഴിഞ്ഞ 6 മാസത്തിനിടെ വിപ്രോ നടത്തിയ ഒരു സെലക്ഷന്‍ പ്രക്രിയയിലും പങ്കെടുക്കാത്തവരായിരിക്കണം അപേക്ഷിക്കേണ്ടത്.

   പ്രായപരിധി: ജോലിക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ 25 വയസ്സിന് താഴെ പ്രായമുള്ളവരായിരിക്കണം.

   വിപ്രോ റിക്രൂട്ട്മെന്റ് 2021: തിരഞ്ഞെടുക്കല്‍ പ്രക്രിയ

   ഓണ്‍ലൈന്‍ മൂല്യനിര്‍ണ്ണയ പരീക്ഷയും തുടര്‍ന്ന് ബിസിനസ് ചര്‍ച്ചയും ഉള്‍പ്പെടുന്ന രണ്ട് ഘട്ട പ്രക്രിയയിലൂടെയുള്ള മൂല്യനിര്‍ണ്ണയത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. മൂല്യനിര്‍ണ്ണയ പരീക്ഷയിലൂടെ ഉദ്യോഗാർത്ഥിയുടെ അഭിരുചി, എഴുത്തിലൂടെയുള്ളആശയവിനിമയം, പ്രോഗ്രാമിംഗ് എന്നിവ കമ്പനി വിലയിരുത്തും.

   തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളെ പ്രോ-റേറ്റാ അടിസ്ഥാനത്തില്‍ 75,000 രൂപയ്ക്ക് 12 മാസത്തെ സേവന കരാറോടെ പ്രോജക്ട് എഞ്ചിനീയര്‍മാരായി നിയമിക്കും. 3.5 ലക്ഷം രൂപയുടെ വാര്‍ഷിക ശമ്പള പാക്കേജിനും ജോലിക്ക് ചേര്‍ന്ന് 6 മാസത്തിന് ശേഷം 25,000 രൂപ ബോണസിനും തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് അര്‍ഹതയുണ്ട്.
   Published by:Karthika M
   First published:
   )}