മാനേജ്‌മെന്റ് (Managment), അഡ്മിസ്‌ട്രേഷന്‍ (Administration), നിയമം (Law) എന്നീ വിഭാഗങ്ങളില്‍ 26.4 ശതമാനം പേര്‍ ബിരുദം (degree) നേടുന്നുണ്ടെന്ന് സർവ്വേ റിപ്പോർട്ട്. എന്നാല്‍ ഈ കണക്കിൽ സ്ത്രീകള്‍ (women), പുരുഷന്മാരേക്കാള്‍ 2 ശതമാനം കൂടുതലാണെന്നാണ് അടുത്തിടെ പുറത്തു വന്ന ഒരു സര്‍വ്വേ (survey) റിപ്പോർട്ട് വെളിപ്പെടുത്തുന്നത്. എന്നാല്‍, മറുവശത്ത് മാസ്റ്റേഴ്‌സ് തലത്തില്‍ 33.7 ശതമാനം പുരുഷന്മാര്‍ ബിസിനസ് (business), അഡ്മിനിസ്‌ട്രേഷന്‍, നിയമം എന്നിവ പഠിക്കുന്നുണ്ട്. ബിരുദാനന്തര ബിരുദം ഈ വിഷയങ്ങളിൽ നേടുന്ന സ്ത്രീകളുടെ എണ്ണം 29.4 ശതമാനം മാത്രമാണ്.
ഗ്രാജ്വേറ്റ് മാനേജ്‌മെന്റ് അഡ്മിഷന്‍സ് കൗണ്‍സില്‍ (GMC) ആണ് ഗ്ലോബല്‍ ഡൈവേഴ്‌സിറ്റി ഓഫ് ടാലന്റ്‌സ്- അച്ചീവ്‌മെന്റ്‌സ് ആന്റ് റെപ്രസെന്റേന്റീവ്‌സ് എന്ന ഈ റിപ്പോര്‍ട്ട്, പുറത്തുവിട്ടിരിക്കുന്നത്. ബിസിനസിലോ അഡ്മിനിസ്‌ട്രേഷനിലോ നിയമത്തിലോ ബിരുദാനന്തര ബിരുദമുള്ള 20നും 34നും ഇടയ്ക്ക് പ്രായമുള്ള 25,000ത്തിലധികം ആളുകളെയാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയത്.
ബിസിനസ് ബിരുദധാരികൾ കുറവ് യൂറോപ്പിൽ; കൂടുതൽ ഏഷ്യയിൽ
യൂറോപ്പിൽ നിന്നുള്ള ബിസിനസിൽ ബിരുദം നേടിയിട്ടുള്ള സ്ത്രീകൾ 38.4 ശതമാനം മാത്രമാണ്. ഇത് ആഗോള ശരാശരിയായ 44.8 ശതമാനത്തേക്കാൾ കുറവാണ്.
ബിസിനസ് ബിരുദധാരികൾ ഏറ്റവും കൂടുതലുള്ളത് കിഴക്കന്‍ എഷ്യ, പസഫിക്ക് മേഖലകളി നിന്നുള്ളവരാണ്. 51.7 ശതമാനം സ്ത്രീകൾ ഈ പ്രദേശങ്ങളിൽ നിന്ന് ബിസിനസ് ബിരുദധാരികളായിട്ടുണ്ട്. യൂറോപ്പിലെ കൂടുതല്‍ സ്ത്രീകളും വൈകിയാണ് ബിസിനസ്സ് സ്‌കൂളുകളിലെത്തിപ്പെടുന്നത്. ആഫ്രിക്കന്‍ അമേരിക്കക്കാര്‍ക്ക് ജിഎംഇ പങ്കാളിത്ത നിരക്ക് 3 ശതമാനം മാത്രമാണെന്നും സര്‍വേയിൽ പറയുന്നു.
ബിസിനസ് പ്രതിഭകൾ കിഴക്കൻ ഏഷ്യയിലും പസഫിക്കിലും
പഠനം നടത്തിയ ഏഴ് മേഖലകളില്‍, ബിനിനസ് പ്രതിഭകള്‍ ഏറ്റവും കൂടുതലുള്ളത് കിഴക്കന്‍ ഏഷ്യയിലും പസഫിക്കിലും ആണ്. ബിസിനസ്, അഡ്മിനിസ്‌ട്രേഷന്‍, നിയമം എന്നിവയിലെ ബാച്ചിലര്‍ ബിരുദം നേടിയിട്ടുള്ളവരുടെ ഏറ്റവും വലിയ കേന്ദ്രം കൂടിയാണിവിടം. ബിസിനസ് പ്രതിഭകളെ ബിരുദ തലത്തില്‍ ഏറ്റവും അധികം സംഭാവന ചെയ്യുന്നത് ഇന്ത്യയും ചൈനയുമാണ്. അമേരിക്കയ്ക്കാണ് മൂന്നാം സ്ഥാനം. പാക്കിസ്ഥാനും തുര്‍ക്കിയുമാണ് മറ്റ് രണ്ട് മേഖലകള്‍.
ആഗോളതലത്തില്‍, ബിരുദാനന്തര ബിരുദമുള്ള 61 മില്യണോ അതിലധികമോ ആളുകളില്‍, ഏകദേശം 24 ശതമാനം പേര്‍ക്ക് ജിഎംഇ ബിരുദമുണ്ട്. ലാറ്റിന്‍ അമേരിക്ക (33.1%), മിഡില്‍ ഈസ്റ്റ് (27.6%), കിഴക്കല്‍ ഏഷ്യ, പസഫിക് (26.6%) എന്നിങ്ങനെയാണ് കണക്കുകൾ. കൊളംബിയയില്‍ 65.5 ശതമാനവും ഡൊമിനിക്ക് റിപ്പബ്ലിക്കില്‍ 64.5 ശതമാനവുമാണ് ഈ വിഷയങ്ങളിൽ ബിരുദമുള്ളവരുടെ എണ്ണം. വലിയ ശതമാനം സ്ത്രീകളും 20നും 34നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികളാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.