• HOME
  • »
  • NEWS
  • »
  • career
  • »
  • ആദ്യ റാങ്കുകാർ വനിതകൾ; കെ.എ.എസ് റാങ്ക് പട്ടിക പ്രഖ്യാപിച്ചു

ആദ്യ റാങ്കുകാർ വനിതകൾ; കെ.എ.എസ് റാങ്ക് പട്ടിക പ്രഖ്യാപിച്ചു

സ്ട്രീം ഒന്നിൽ ആദ്യ നാല് റാങ്കും വനിതകൾ നേടി.

News18

News18

  • Last Updated :
  • Share this:
    തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ്(കെഎഎസ്) റാങ്ക് പട്ടിക പ്രഖ്യാപിച്ചു. ആദ്യ റാങ്കുകൾ വനിതകൾക്കാണ്. മൂന്ന് സ്ട്രീമുകളായി നടന്ന പരീക്ഷയിൽ ഒന്നും രണ്ടും സ്ട്രീമിൽ വനിതകൾ ഒന്നാം റാങ്ക് നേടി.

    പി.എസ്.സി. ചെയര്‍മാന്‍ അഡ്വ. എം.കെ. സക്കീര്‍ ആണ് പട്ടിക പ്രഖ്യാപിച്ചത്. സ്ട്രീം ഒന്നിൽ ആദ്യ നാല് റാങ്കും വനിതകൾ നേടി. സ്ട്രീം ഒന്നിലെ മെയിന്‍ ലിസ്റ്റില്‍ 122 പേര്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

    852 പേരാണ് അഭിമുഖത്തിന് യോഗ്യത നേടിയിരുന്നത്. മൂന്ന് സ്ട്രീമുകളിലായി 30 പേരെയാകും ആദ്യം നിയമിക്കുക. ബാക്കിയുള്ള ഒഴിവിലേക്ക് അടുത്ത ബാച്ചില്‍ നിന്ന് നിയമനം നടത്തും. റാങ്ക് പട്ടികയ്ക്ക് ഒരു വര്‍ഷത്തെ കാലാവധിയുണ്ട്.

    ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ഐ.എ.എസിന് സമാനമായി ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് രണ്ട് വര്‍ഷത്തെ പ്രത്യേക പരിശീലനം നല്‍കും. ആദ്യ ബാച്ച് നവംബര്‍ ഒന്നിന് ജോലിയില്‍ പ്രവേശിക്കാവുന്ന തരത്തിലാണ് പി.എസ്.സിയുടെ നടപടികള്‍.

    സ്ട്രീം ഒന്ന്

    ഒന്നാം റാങ്ക്- മാലിനി എസ്, രണ്ടാം റാങ്ക്- നന്ദന എസ് പിള്ള, മൂന്നാം റാങ്ക്- ഗോപിക ഉദയന്‍, നാലാം റാങ്ക്- ആതിര എസ്.വി, അഞ്ചാം റാങ്ക് ഗൗതമന്‍ എം. എന്നിവര്‍ക്കാണ്.
    Also Read-2000, 500 രൂപ നോട്ടുകളിൽ നിന്ന് ഗാന്ധിജിയെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എംഎൽഎ

    സ്ട്രീം രണ്ട്

    ഒന്നാം റാങ്ക്- അഖില ചാക്കോ, രണ്ടാം റാങ്ക്- ജയകൃഷ്ണന്‍ കെ.ജി, മൂന്നാം റാങ്ക്- പാര്‍വതി ചന്ദ്രന്‍ എല്‍, നാലാം റാങ്ക്- ലിപു എസ് ലോറന്‍സ്, അഞ്ചാം റാങ്ക്- ജോഷ്വാ ബെനറ്റ് ജോണ്‍

    സ്ട്രീം മൂന്ന്

    ഒന്നാം റാങ്ക്- അനൂപ് കുമാര്‍ വി, രണ്ടാം റാങ്ക്-അജീഷ് കെ, മൂന്നാം റാങ്ക്-പ്രമോദ് ജി.വി, നാലാം റാങ്ക്-ചിത്രലേഖ കെ.കെ, അഞ്ചാം റാങ്ക്- സനോപ് എസ്.
    Published by:Naseeba TC
    First published: