• HOME
  • »
  • NEWS
  • »
  • career
  • »
  • വനിതാ നഴ്സുമാർക്ക് ഒമാനിൽ തൊഴിലവസരം

വനിതാ നഴ്സുമാർക്ക് ഒമാനിൽ തൊഴിലവസരം

40 വയസു വരെ പ്രായമുളള ബി.എസ്.സി (നഴ്‌സിംങ്)/ജി.എൻ.എം യോഗ്യതയുളള വനിതകൾക്കാണ് അവസരം.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    മസ്കറ്റ്: ഒമാനിൽ വനിത നഴ്‌സുമാർക്ക് തൊഴിലവസരം.

    ഒമാനിലെ പ്രമുഖ ആശുപത്രി ശൃംഖലയായ ലൈഫ് ലൈൻ ഹോസ്പിറ്റലിലേക്ക് ലേബർ റൂം/ ഓപ്പറേഷൻ തിയേറ്റർ വിഭാഗത്തിൽ വനിതാ നഴ്‌സുമാരെ നോർക്ക റൂട്ട്‌സ് മുഖേന തെരഞ്ഞെടുക്കും.

    40 വയസു വരെ പ്രായമുളള ബി.എസ്.സി (നഴ്‌സിംങ്)/ജി.എൻ.എം യോഗ്യതയുളള വനിതകൾക്കാണ് അവസരം. ലേബർ റൂം/ഓപ്പറേഷൻ തിയറ്ററിൽ അഞ്ച് മുതൽ 10 വർഷം വരെ പ്രവൃത്തിപരിചയം എന്നിവ ഉണ്ടായിരിക്കണം. 375 മുതൽ 400 ഒമാനി റിയാൽ വരെ (ഏകദേശം 67,500 രൂപ മുതൽ 72,100 രൂപവരെ)ശമ്പളം ലഭിക്കും.

    ഹയർ സെക്കൻഡറി പരീക്ഷയിലെ ആൾമാറാട്ടം: അധ്യാപകൻ കീഴടങ്ങി; പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി

    താൽപര്യമുള്ളവർ വിശദമായ ബയോഡാറ്റ norka.oman@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ 2019 ജൂൺ 30ന് മുമ്പ് സമർപ്പിക്കണമെന്ന് നോർക്ക റൂട്സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

    കൂടുതൽ വിവരങ്ങൾ www.norkaroots.org യിലും ടോൾഫ്രീ നമ്പറായ 1800 425 3939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്ത് നിന്നും) ലഭിക്കും.

    First published: