നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • World’s Most Trusted Profession | ലോകത്തിലെ ഏറ്റവും വിശ്വസനീയമായ പ്രൊഫഷൻ ഡോക്ടർമാരുടേത്; ഏറ്റവും പിന്നിൽ രാഷ്ട്രീയക്കാരെന്ന് സർവേഫലം

  World’s Most Trusted Profession | ലോകത്തിലെ ഏറ്റവും വിശ്വസനീയമായ പ്രൊഫഷൻ ഡോക്ടർമാരുടേത്; ഏറ്റവും പിന്നിൽ രാഷ്ട്രീയക്കാരെന്ന് സർവേഫലം

  ശരാശരി 64 ശതമാനം പേർ ഡോക്ടർമാരെ ഏറ്റവും വിശ്വസനീയരായ പ്രൊഫഷണലുകളായി തിരഞ്ഞെടുത്തു. 61 ശതമാനം പേ‍‍ർ ശാസ്ത്രജ്ഞരെയും 55 ശതമാനം പേ‍ർ അധ്യാപകരെയും തിരഞ്ഞെടുത്തു.

  • Share this:
   ലോകമെമ്പാടുമുള്ള വിവിധ തൊഴിൽ മേഖലകളിൽ ഏറ്റവും വിശ്വസനീയമായ പ്രൊഫഷൻ ഡോക്ടർമാരുടേതെന്ന് സ‍ർവ്വേ റിപ്പോ‍ർട്ട്. ഇപ്‌സോസ് ഗ്ലോബൽ ട്രസ്റ്റ്‌വെർത്തിനെസ് ഇൻഡക്‌സ് (Ipsos Global Trustworthiness Index 2021) ആണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്. സ‍ർവ്വേ റിപ്പോ‍ർട്ട് അനുസരിച്ച് പല രാജ്യങ്ങളിലും ഡോക്ടർമാ‍ർക്കിടയിലാണ് വിശ്വാസ്യതയിൽ വർദ്ധനവുണ്ടായിരിക്കുന്നത്. ഈ വർദ്ധനവിന് പ്രധാന കാരണം കോവിഡ് -19 മഹാമാരിയാണ്.

   ആഗോളതലത്തിൽ നടത്തിയ സ‍ർവ്വേയിൽ 28 തൊഴിൽ മേഖലകളുടെ വിശ്വാസ്യതയാണ് പരിശോധിച്ചത്. ഇതിൽ ശരാശരി 64 ശതമാനം പേർ ഡോക്ടർമാരെ ഏറ്റവും വിശ്വസനീയരായ പ്രൊഫഷണലുകളായി തിരഞ്ഞെടുത്തു. 61 ശതമാനം പേ‍‍ർ ശാസ്ത്രജ്ഞരെയും 55 ശതമാനം പേ‍ർ അധ്യാപകരെയും തിരഞ്ഞെടുത്തു. രണ്ടും മൂന്നും സ്ഥാനങ്ങളിൽ യഥാക്രമം ശാസ്ത്രജ്ഞരും അധ്യാപകരുമാണ്. പട്ടികയിൽ ഏറ്റവും പിന്നിൽ രാഷ്ട്രീയക്കാരാണ്. രാഷ്ട്രീയക്കാർ വിശ്വാസയോഗ്യരാണെന്ന് ശരാശരി 10 ശതമാനം പേർ മാത്രമേ വിശ്വസിക്കുന്നുള്ളൂ. 14 ശതമാനം പേർ മാത്രമേ മന്ത്രിമാ‍ർ വിശ്വസനീയരാണെന്ന് പറയുന്നുള്ളൂ.

   രാജ്യാടിസ്ഥാനത്തിൽ, ഡോക്ടർമാരെ വിശ്വസിക്കുന്നതിൽ ബ്രിട്ടൻ ആണ് മുൻപന്തിയിലുള്ളത്. ബ്രിട്ടനിലെ 72 ശതമാനം പേർ ഡോക്ടർമാ‍ർ വിശ്വസ്തരെന്ന് റേറ്റുചെയ്തു. ഡച്ചുകാരും (71 ശതമാനം) കാനഡക്കാരും (70 ശതമാനം) ഡോക്ടർമാരെ വളരെയധികം വിശ്വസിക്കുന്നുണ്ട്.

   Also read- TEJAS | ഒരു ലക്ഷം പേര്‍ക്ക് ഗൾഫ് രാജ്യങ്ങളിൽ ജോലി; തേജസ് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍

   ആഗോളതലത്തിൽ ആളുകൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രൊഫഷനുകൾ

   • ഡോക്ടർമാർ

   • ശാസ്ത്രജ്ഞർ

   • അധ്യാപകർ


   ആഗോളതലത്തിൽ ആളുകൾക്ക് ഏറ്റവും കുറവ് താത്പര്യമുള്ള പ്രൊഫഷനുകൾ

   • സർക്കാർ മന്ത്രിമാർ

   • പരസ്യ എക്‌സിക്യൂട്ടീവുകൾ

   • രാഷ്ട്രീയക്കാർ


   കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഡോക്ടർമാരിലുള്ള വിശ്വാസത്തിൽ വലിയ മാറ്റങ്ങൾ പല രാജ്യങ്ങളിലും കാണപ്പെടുന്നുണ്ട്. ഹംഗറിയിലും ചിലിയിലും, 2019 നും 2021 നും ഇടയിൽ ഡോക്ടർമാരുടെ വിശ്വസ്തതയിലുള്ള അനുപാതം 19 ശതമാനം വർദ്ധിച്ചു. അതേ കാലയളവിൽ സൗദി അറേബ്യ, പോളണ്ട്, ബ്രസീൽ, റഷ്യ എന്നിവിടങ്ങളിലും വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

   എന്നാൽ, ഡോക്ടർമാരെ വിശ്വാസയോഗ്യരായി കാണുന്നതിൽ കുറവ് രേഖപ്പെടുത്തിയ ചില രാജ്യങ്ങളുമുണ്ട്. ദക്ഷിണ കൊറിയക്കാർ വെറും 38 ശതമാനം മാത്രമാണ് ഈ പ്രൊഫഷനിലെ ആളുകളെ വിശ്വസിക്കുന്നത്. അതുപോലെ, ജപ്പാനീസ് ജനതയിൽ 52 ശതമാനം മാത്രമാണ് ഡോക്ടർമാരെ വിശ്വസിക്കുന്നത്. 2019 നും 2021 നും ഇടയിൽ ഡോക്ടർമാരുടെ വിശ്വാസ്യതയിൽ ഇടിവ് രേഖപ്പെടുത്തിയ ഏക രാജ്യം മെക്‌സിക്കോയാണ്. ഇവിടെ വിശ്വാസം 71 ശതമാനത്തിൽ നിന്ന് 66 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ മൂന്ന് വർഷവും പട്ടികയിൽ ഏറ്റവും താഴെയുള്ളത് രാഷ്ട്രീയക്കാർ ഉൾപ്പെടെയുള്ളവരുടെ തൊഴിൽ മേഖലകളാണ്.

   Also read- Wipro Hiring | എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് വിപ്രോയില്‍ തൊഴിലവസരം; 3.5 ലക്ഷം രൂപ വാർഷിക ശമ്പളം

   Scholarship | മെഡിക്കല്‍, എഞ്ചിനീയറിംഗ് ഉന്നത വിദ്യാഭ്യാസത്തിന് 65,000 രൂപയുടെ സ്‌കോളര്‍ഷിപ്പ്; അപേക്ഷകൾ ക്ഷണിച്ചു

   ഗുരുഗ്രാം (Gurugram) ആസ്ഥാനമായുള്ള എന്‍ജിഒയായ (NGO) ലോട്ടസ് പെറ്റല്‍ ഫൗണ്ടേഷന്റെ (Lotus Petal Foundation) ഉന്നത വിദ്യാഭ്യാസത്തിനുള്ള സ്‌കോളര്‍ഷിപ്പിനായി (Scholarships) അപേക്ഷകൾ ക്ഷണിച്ചു. മെഡിസിന്‍, എഞ്ചിനീയറിംഗ്, നഴ്സിംഗ്, ഫാര്‍മസി എന്നീ മേഖലകളില്‍ ഉന്നത വിദ്യാഭ്യാസം നേടാനാഗ്രഹിക്കുന്ന, പ്രത്യേകിച്ചും സാമ്പത്തികമായി ദുർബലരായ വിഭാഗങ്ങളിൽപ്പെട്ടപെണ്‍കുട്ടികളിൽ നിന്നാണ് രണ്ടാമത്തെ വിന്നി സണ്‍ സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമിനായി (Winnie Sun Scholarship Programme) അപേക്ഷ ക്ഷണിച്ചത്. അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 31 ആണ്.
   Published by:Naveen
   First published: