നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • Year Ender 2021 | 2021ല്‍ തൊഴില്‍ അന്വേഷകരിൽ അധികവും തിരഞ്ഞത് പ്രൊഫസർ ജോലി; അപേക്ഷകരുടെ എണ്ണത്തിൽ കുതിച്ചുചാട്ടം

  Year Ender 2021 | 2021ല്‍ തൊഴില്‍ അന്വേഷകരിൽ അധികവും തിരഞ്ഞത് പ്രൊഫസർ ജോലി; അപേക്ഷകരുടെ എണ്ണത്തിൽ കുതിച്ചുചാട്ടം

  സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വീണ്ടും മെച്ചപ്പെട്ടു തുടങ്ങിയത് ബാങ്കിങ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഇന്‍ഷുറന്‍സ് (BFSI) മേഖലകൾക്കും ഉണര്‍വ് നല്‍കിയിട്ടുണ്ട്

  • Share this:
   ഇന്ത്യയിലെ യുവജനങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ ഏറ്റവും പ്രിയം അധ്യാപനവൃത്തിയോടാണ് (Teaching). കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ തൊഴില്‍ അന്വേഷകര്‍ (job seekers) ഏറ്റവും കൂടുതല്‍ തിരഞ്ഞത് അധ്യാപന ജോലിയ്ക്കുള്ള അവസരങ്ങള്‍ ആയിരുന്നു.

   2021 ല്‍ പ്രൊഫസര്‍ (professor) തസ്തികയിലേക്കുള്ള അപേക്ഷകളുടെ എണ്ണത്തില്‍ വന്‍ കുതിച്ചുചാട്ടമുണ്ടായി. ഡിസംബര്‍ 2020 നും ഡിസംബർ 2021നും ഇടയില്‍ പ്രൊഫസര്‍ തസ്തികയ്ക്കായി പോസ്റ്റ് ചെയ്യപ്പെട്ട അവസരങ്ങളിൽ2,448 ശതമാനം വര്‍ധനയുണ്ടായതായി ഓണ്‍ലൈന്‍ എംപ്ലോയ്‌മെന്റ് പ്ലാറ്റ്‌ഫോമായ ഇന്‍ഡീഡ് (Indeed) വെളിപ്പെടുത്തി.

   പ്രൊഫസര്‍ തസ്തികയോട് സമാനമായ താല്‍പ്പര്യമാണ് തൊഴില്‍ അന്വേഷകരില്‍ നിന്നും ഉണ്ടായത്. ഈ തസ്തികയിലേക്ക് അപേക്ഷിച്ചവരുടെ എണ്ണത്തില്‍ 1,576 ശതമാനം വര്‍ധനയാണ് ഉണ്ടായത്. കൂടാതെ പ്രൊഫസര്‍, വായ്പ ഓഫീസര്‍മാര്‍, റിക്രൂട്ട്മെന്റ് മാനേജര്‍മാര്‍, പാക്കേജര്‍മാര്‍ മുതലായ തസ്തികകളിലേക്ക് അനുയോജ്യരായ ഉദ്യോഗാർത്ഥികൾക്കുള്ള ആവശ്യകത വിവിധ സ്ഥാപനങ്ങളില്‍ വർദ്ധിച്ചിട്ടുണ്ട്.

   സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വീണ്ടും മെച്ചപ്പെട്ടു തുടങ്ങിയത് ബാങ്കിങ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഇന്‍ഷുറന്‍സ് (BFSI) മേഖലകൾക്കും ഉണര്‍വ് നല്‍കിയിട്ടുണ്ട്. ഈ മേഖലയിലും നിരവധി തൊഴില്‍ അവസരങ്ങള്‍ ഉണ്ടായി തുടങ്ങി. ക്രെഡിറ്റ് മാനേജര്‍ (496 ശതമാനം), ലോണ്‍ ഓഫീസര്‍ (189 ശതമാനം), ബ്രാഞ്ച് മാനേജര്‍ (186 ശതമാനം) എന്നിങ്ങനെയാണ് വിവിധ തസ്തികളിലെ ഒഴിവുകളില്‍ ഉണ്ടായിരിക്കുന്ന വര്‍ധന.

   സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ടമേഖലകളിലെ നിയമനത്തിന് വേണ്ടിയുള്ള അപേക്ഷകളിലും വര്‍ധന പ്രകടമാണ്. സീനിയര്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ (70 ശതമാനം), സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ (33 ശതമാനം), ഫുള്‍ സ്റ്റാക്ക് ഡെവലപ്പര്‍ (10 ശതമാനം) തുടങ്ങിയ സാങ്കേതിക ജോലികള്‍ക്കായുള്ള അപേക്ഷകളിലും ഇതേ കാലയളവില്‍ ശക്തമായ വളര്‍ച്ച ഉണ്ടായിട്ടുണ്ട്.

   കോവിഡ് 19 വാക്‌സിനേഷന്‍ ആരംഭിച്ചതോടെ തൊഴിലന്വേഷകര്‍ക്കിടയില്‍ താല്‍പര്യം വര്‍ധിച്ച ചില മേഖലകള്‍ ഉണ്ട്. ഇവന്റ് കോര്‍ഡിനേറ്റര്‍ (715 ശതമാനം), അവതാരകന്‍ (562 ശതമാനം), ടാക്സി ഡ്രൈവര്‍ (499 ശതമാനം), കസ്റ്റമര്‍ സര്‍വീസ് സൂപ്പര്‍വൈസര്‍ (475 ശതമാനം) തുടങ്ങിയ ജോലികള്‍ക്ക് വേണ്ടി അന്വേഷിക്കുന്നവരുടെ എണ്ണം ഇതോടെ ഉയര്‍ന്നു.

   2020 ഡിസംബറിനും 2021 ഡിസംബറിനും ഇടയില്‍ തൊഴില്‍ അന്വേഷകരുടെ താല്‍പര്യം കുറഞ്ഞ മേഖലകളും ഉണ്ട്. ഓര്‍ഡര്‍ പ്രോസസര്‍ (-70 ശതമാനം), കോള്‍ സെന്റര്‍ പ്രതിനിധി (-61 ശതമാനം), കളക്ഷന്‍ ഏജന്റ് (-59 ശതമാനം), മെഷീന്‍ ഓപ്പറേറ്റര്‍ (-59 ശതമാനം) , ഫിറ്റര്‍ (-55 ശതമാനം), വെല്‍ഡര്‍ (-52 ശതമാനം), ഗ്രൗണ്ട് സ്റ്റാഫ് (-94 ശതമാനം), ഹോര്‍ട്ടികള്‍ച്ചര്‍ മാനേജര്‍ (-80 ശതമാനം), പ്രൊക്യുര്‍മെന്റ് അസിസ്റ്റന്റ് (-75 ശതമാനം), ഫ്‌ളോര്‍ സൂപ്പര്‍വൈസര്‍ (-71 ശതമാനം) മെറ്റീരിയല്‍ മാനേജര്‍ (-71 ശതമാനം) എന്നീ തസ്തികകളാണ്ഇതില്‍ ഉള്‍പ്പെടുന്നത്.

   അതേസമയം, ടെക്നോളജി സ്ഥാപനങ്ങള്‍ 2020 ഒക്ടോബറിനെ അപേക്ഷിച്ച് 2021 ഒക്ടോബറില്‍ പുതുമുഖങ്ങളുടെ നിയമനം 30 ശതമാനം വര്‍ധിപ്പിച്ചു. ഇക്കാലയളവില്‍ തൊഴില്‍ അന്വേഷകര്‍ തിരഞ്ഞ മികച്ച പ്രാഫൈലുകളില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍മാരും ഫുള്‍-സ്റ്റാക്ക് ഡെവലപ്പര്‍മാരും ഉള്‍പ്പെടുന്നു.

   ഏറ്റവും കൂടുതല്‍ പേര്‍ തൊഴില്‍ അന്വേഷിച്ച നഗരങ്ങളില്‍ ബാംഗ്ലൂര്‍, മുംബൈ, ഹൈദരാബാദ് എന്നിവയാണ് മുന്‍ നിരയില്‍. തൊട്ടു പിന്നിലായി പൂണെയും ചെന്നൈയും ഉണ്ട്.
   Published by:Karthika M
   First published:
   )}