HOME » NEWS » Career » YOGA AS A CAREER OPTION ALL YOU NEED TO KNOW JK

ശാരീരിക, മാനസിക ആരോ​ഗ്യം മാത്രമല്ല, 'യോ​ഗ'യിലൂടെ മികച്ച കരിയർ കൂടി കണ്ടെത്താം

ശരീരവും ആത്മാവും മനസ്സും തമ്മിലുള്ള സംയോജനത്തിലൂടെ മനുഷ്യന് മികച്ച ശാരീരിക, മാനസിക ആരോഗ്യം നൽകുന്നു എന്നതാണ് യോഗയുടെ സങ്കൽപ്പം

News18 Malayalam | news18-malayalam
Updated: June 11, 2021, 3:17 PM IST
ശാരീരിക, മാനസിക ആരോ​ഗ്യം മാത്രമല്ല, 'യോ​ഗ'യിലൂടെ മികച്ച കരിയർ കൂടി കണ്ടെത്താം
Yoga
  • Share this:
തിരക്കേറിയ ജീവിതക്രമവും മറ്റും കാരണം ഇന്നത്തെ കാലത്ത് വളരെയധികം ആത്മസംഘർഷം അനുഭവിക്കുന്നവരാണ് മിക്ക ആളുകളും. ജോലി സ്ഥലത്തെ ടെൻഷൻ, ഉയർന്ന രക്തസമ്മർദ്ദം എന്നിവ കാരണം ജീവിതം അനാരോഗ്യകരമായി മാറുമ്പോഴും വേണ്ടത്ര ശ്രദ്ധ കൊടുക്കാൻ ഇവർക്ക് കഴിയാറില്ല. എന്നാൽ, ഇത്തരത്തിലുള്ള പല ശാരീരിക മാനസിക പ്രശ്നങ്ങൾക്ക് പരിഹാരമായി യോഗ പരിശീലിക്കുന്നത് നല്ലൊരു മാർ​ഗമാണെന്ന് വിദഗ്ധർ പറയുന്നു. ശരീരവും ആത്മാവും മനസ്സും തമ്മിലുള്ള സംയോജനത്തിലൂടെ മനുഷ്യന് മികച്ച ശാരീരിക, മാനസിക ആരോഗ്യം നൽകുന്നു എന്നതാണ് യോഗയുടെ സങ്കൽപ്പം. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ യോഗയുടെ പ്രചാരം വർദ്ധിച്ചതോടെ ഈ മേഖലയിലുള്ള തൊഴിൽ സാധ്യതകളും വർദ്ധിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനമനുസരിച്ച് ഇന്ത്യയിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിക്കാൻ തുടങ്ങിയ ശേഷമാണ് യോ​ഗക്ക് പ്രചാരം വർദ്ധിച്ചത്.

നല്ലൊരു കരിയർ ഓപ്ഷനായാണ് യോഗ ഇപ്പോൾ പരി​ഗണിക്കപ്പെടുന്നത്. രാജ്യത്തെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളും യോഗ സംബന്ധമായ വിവിധ തരം കോഴ്സുകൾ പഠിപ്പിക്കുന്നുണ്ട്. യോഗയിലൂടെ ഫിറ്റ്നസ് നിലനിർത്തുന്നതോടൊപ്പം ശാരീരിക, മാനസിക ആരോഗ്യവും മെച്ചപ്പെടുത്താം. ശരീരത്തെയും മനസ്സിനെയും നിയന്ത്രിക്കുന്നതിലൂടെ ആത്മ ശാന്തി നേടിയെടുക്കുന്നതാണ് യോഗയുടെ രീതി. അടുത്തകാലത്തായി യോഗ ഒരു കരിയർ ഓപ്ഷനായി തിരഞ്ഞെടുക്കുന്ന വിദ്യാർഥികളുടെയും എണ്ണം വർധിച്ചിട്ടുണ്ട്.

Also Read-കോവിഡ് രോഗികളുടെ മുടികെട്ടി, താടി വടിച്ച് നൽകി ആരോഗ്യപ്രവർത്തകർ; കൈയ്യടിച്ച് സോഷ്യൽ മീഡിയ

യോഗയിൽ വൈദ​ഗ്ധ്യവും, മറ്റു വിവിധ തരം വ്യായാമ മുറകളെക്കുറിച്ച് പഠിച്ചതിനു ശേഷവും ഒരാൾക്ക് ഇതൊരു പ്രൊഫഷനായി സ്വീകരിക്കാവുന്നതാണ്. യോഗ ഇൻസ്ട്രക്ടർക്ക് വിവിധ യോ​ഗാസനങ്ങളും ബ്രീതിങ് ടെക്നിക്കുകളും (പ്രാണയാമ) പഠിപ്പിച്ച് മികച്ച വരുമാനം നേടാം.

യോഗ ഇൻസ്ട്രക്ടർ ആകാൻ വേണ്ട വൈദഗ്ധ്യം:

യോഗ ഇൻസ്ട്രക്ടർ ആവാൻ ആഗ്രഹിക്കുന്ന ഒരാൾ പ്രാഥമികമായി നല്ലൊരു വാ​ഗ്മി കൂടിയാവണം. കേൾവിക്കാർക്ക് തങ്ങളുടെ കാഴ്ചപ്പാടുകൾ കൃത്യമായി മനസ്സിലാക്കി കൊടുക്കുന്നതിന് വേണ്ടിയാണിത്. യോ​ഗയിൽ അറിവ് വേണ്ടതോടൊപ്പം പുതിയ ടെക്നിക്കുകളും മറ്റും പഠിച്ചെടുക്കുന്നതിലും യോഗ ഇൻസ്ട്രക്ടർ മികവ് കാണിക്കണം.

യോഗ സംബന്ധമായ കോഴ്സുകൾ പഠിപ്പിക്കുന്ന സ്ഥാപനങ്ങൾ:

മൊറാർജി ദേശായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗ, ഡൽഹി: യോഗയിൽ പാർട്ട് ടൈം കോഴ്സുകൾ, ഡിപ്ലോമ കോഴ്സുകൾ, ഡിഗ്രി കോഴ്സുകൾ എന്നിവ നടത്തുന്ന പ്രമുഖ സ്ഥാപനമാണിത്.
ഭാരതീയ വിദ്യാഭവൻ, ഡൽഹി: ആറുമാസത്തെ സർട്ടിഫിക്കറ്റ് കോഴ്സും ഒരു വർഷത്തെ ഡിപ്ലോമ കോഴ്സും നടത്തുന്നു.
ദേവ സംസ്കൃതി വിശ്വവിദ്യാലയ, ഹരിദ്വാർ: യോഗ പഠിക്കാൻ താല്പര്യമുള്ള വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റ് കോഴ്സ് മുതൽ പിഎച്ച്ഡി വരെയുള്ള വിവിധ കോഴ്സുകൾ ഇവിടെയുണ്ട്.
ഗുരുകുൽ കാൻ​ഗ്രി യൂണിവേഴ്സിറ്റി, ഹരിദ്വാർ: യോഗയിൽ സർട്ടിഫിക്കറ്റ് ഡിപ്ലോമ കോഴ്സുകൾ പഠിപ്പിക്കുന്നു.
ദ യോഗ ഇൻസ്റ്റിറ്റ്യൂട്ട്, സാന്താ ക്രൂസ്, മുംബൈ: സർട്ടിഫിക്കറ്റ് കോഴ്സ് മുതൽ ഡിഗ്രി തലം വരെയുള്ള കോഴ്സുകൾ ഇവിടെയുണ്ട്.

കരിയർ സാധ്യതകൾ:

ഇക്കാലത്ത് വിവിധ ആശുപത്രികൾ, ജിമ്മുകൾ, ഹെൽത്ത് കെയർ സെന്റർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിവിധ കമ്പനികൾ, ഹൗസിംഗ് സൊസൈറ്റികൾ എന്നിവിടങ്ങളിൽ യോഗ ഇൻസ്ട്രക്ടറുടെ ആവശ്യമുണ്ട്. വിവിധ ടിവി ചാനലുകൾ തങ്ങളുടെ ഷോയിലേക്ക് യോഗ ഇൻസ്ട്രക്ടർമാരെ ക്ഷണിക്കാറുണ്ട്. ഇത്തരം വഴികളിലൂടെ യോ​ഗയിൽ നിന്നും നല്ലൊരു വരുമാന മാർഗ്ഗം ഉണ്ടാക്കിയെടുക്കാൻ സാധിക്കും.
Published by: Jayesh Krishnan
First published: June 11, 2021, 3:17 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories