നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • career
  • »
  • മൂന്ന് അഡ്മിറ്റ് കാർഡുകളിൽ ഒരേ ഫോട്ടോ, ഡൽഹി പൊലീസ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് പരീക്ഷയിൽ വ്യാപക തട്ടിപ്പ്

  മൂന്ന് അഡ്മിറ്റ് കാർഡുകളിൽ ഒരേ ഫോട്ടോ, ഡൽഹി പൊലീസ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് പരീക്ഷയിൽ വ്യാപക തട്ടിപ്പ്

  മൂന്ന് പരീക്ഷ കേന്ദങ്ങളിൽ നിന്നായി 24 പേരാണ് പരീക്ഷയിൽ തട്ടിപ്പ് നടത്തിയതിന് കഴിഞ്ഞ ദിവസം പിടിയിലായത്. ഈ മൂന്ന് പേരെ കൂടാതെ 11 പേരെ കൂടി തിരിച്ചറിഞ്ഞിട്ടുണ്ട് എന്ന് റിക്രൂട്ട്മെന്റ് സെൽ ഡിസിപി ശ്വേത പറഞ്ഞു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ഡൽഹി പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ വ്യാപക തട്ടിപ്പ്. ബുധനാഴ്ച്ച നടന്ന കായിക ക്ഷമതാ പരീക്ഷക്കുള്ള ഉദ്യോഗാർത്ഥികളുടെ രേഖകൾ പരിശോധിക്കുന്നതിനിടെ ഒരേ ചിത്രമുള്ള മൂന്ന് ഹാൾ ടിക്കറ്റുകളാണ് പൊലീസ് കണ്ടെത്തിയത്. ഉത്തർപ്രദേശിൽ നിന്നുള്ള സഹോദരൻമാർ ഉൾപ്പടെ മൂന്ന് പേർ 27 ലക്ഷം രൂപ നൽകിയാണ് തങ്ങൾക്ക് പകരം മറ്റൊരാളെ കായിക ക്ഷമതാ പരീക്ഷക്ക് അയച്ചത്.

   ഗൊരഖ്പൂരിൽ നിന്നുള്ള നിലേഷ് കുമാർ ഖൈരവ, നവീൻ കുമാർ ഖൈരവ, സതീഷ് കുമാർ എന്നിവർ ഡൽഹി ബാബാ ഹരിദാസ് നഗറിലുള്ള ജഹോർദ കലാനിൽ നിന്നാണ് പിടിയിലായത്. അഡ്മിറ്റ് കാർഡുകൾ പരിശോധിക്കുന്നതിനിടെയാണ് ഒരേ ഫോട്ടോ മൂന്ന് കാർഡുകളിൽ ഉള്ളതായി ശ്രദ്ധയിൽ പെട്ടത്. എഴുത്ത് പരീക്ഷയുടെ അഡ്മിറ്റ് കാർഡും, കായിക ക്ഷമതാ പരീക്ഷക്കുള്ള അഡ്മിറ്റ് കാർഡും പരിശോധിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. ഈ വർഷം ആദ്യമായി കായിക ക്ഷമതാ പരീക്ഷക്ക് എത്തുന്നവരും പ്രത്യേകം ഫോട്ടോഗ്രാഫ് അഡ്മിറ്റ് കാർഡിൽ പതിക്കേണ്ടതുണ്ടായിരുന്നു. പിടിയിലായവരെ ചോദ്യം ചെയ്ത് കൂടുതൽ വിവരങ്ങൾ ശേഖരിക്കുമെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

   മൂന്ന് പരീക്ഷ കേന്ദങ്ങളിൽ നിന്നായി 24 പേരാണ് പരീക്ഷയിൽ തട്ടിപ്പ് നടത്തിയതിന് കഴിഞ്ഞ ദിവസം പിടിയിലായത്. ഈ മൂന്ന് പേരെ കൂടാതെ 11 പേരെ കൂടി തിരിച്ചറിഞ്ഞിട്ടുണ്ട് എന്ന് റിക്രൂട്ട്മെന്റ് സെൽ ഡിസിപി ശ്വേത പറഞ്ഞു. പ്രദീപ് കുമാർ (27), രോഹിത് കുമാർ (22), സച്ചിൻ കുമാർ (22), ദീപക് കുമാർ (22), സതവീർ സിംഗ് (21), റിങ്കു കുമാർ (19), റിങ്കു കുമാർ മീന (24), അരവിന്ദ് കുമാർ (22), ഹാർ പ്രസാദ് (26), ഉമേഷ് കുമാർ മീന (22), മോനു കുമാർ (20) എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

   Also Read- 'തെറ്റ് പറ്റിപ്പോയി, ഇനി വീഴ്ച ഉണ്ടാകില്ല'; ചാനൽ ചർച്ചക്കിടെ മാസ്ക് കൊണ്ട് മുഖം തുടച്ചതിൽ ഖേദ പ്രകടനവുമായി ചിത്തരഞ്ജൻ എംഎൽഎ

   കമ്പ്യൂട്ടർ അടിസ്ഥാനമാക്കിയുള്ള എഴുത്ത് പരീക്ഷിൽ ആൾമാറാട്ടം നടന്നിട്ടുണ്ടെന്നും ഓരോ ഘട്ടത്തിലും ധാരാളം പരിശോധനകൾ നടക്കുന്നതിനാൽ ഇത്തരക്കാരെ പിടികൂടാനാകുമെന്നും ഡിസിപി ശ്വേത പറഞ്ഞു.

   പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാ തട്ടിപ്പുകളിലും വിശദമായി അന്വേഷണം നടത്തുമെന്നും ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും ഡൽഹി നോർത്ത് ഈസ്റ്റ് ഡിജിപി സഞ്ജയ് കുമാർ പറഞ്ഞു. ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ആളുകൾ എല്ലാം തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുണ്ട്. 16 എഫ്ഐആറുകളാണ് പരീക്ഷയിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

   Also Read- വെള്ളം കുടിക്കുന്നതിനിടെ അബദ്ധത്തിൽ കൃത്രിമ പല്ല് വിഴുങ്ങി; ചെന്നൈ സ്വദേശിനിക്ക് ദാരുണാന്ത്യം

   2020 ഡിസംബറിലാണ് ഡൽഹി പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്കുള്ള എഴുത്ത് പരീക്ഷ നടന്നത്. 15 ലക്ഷത്തോളം പേരാണ് പരീക്ഷക്കായി അപേക്ഷിച്ചിരുന്നത്. ഇതിൽ വിജയിച്ച 67,740 പേർക്കാണ് കായിക ക്ഷമതാ പരീക്ഷ നടത്തുന്നത്. എഴുത്ത് പരീക്ഷക്കിടെ ബ്ലൂടൂത്ത് ഉപകരണങ്ങളും മറ്റും ഉപയോഗിച്ച് കോപ്പിയടിച്ചതിന് 9 പേർ അറസ്റ്റിലായിരുന്നു.

   ഡൽഹിയിലെ മൂന്ന് ഇടങ്ങളിലായാണ് ഉദ്യോഗാർത്ഥികളുടെ കായിക ക്ഷമതാ പരീക്ഷ നടത്തുന്നത്.
   Published by:Rajesh V
   First published:
   )}