• HOME
 • »
 • NEWS
 • »
 • career
 • »
 • Career | കരിയറിൽ യുവാക്കൾ ശമ്പളത്തേക്കാൾ പ്രാധാന്യം നൽകുന്നത് വ്യക്തിഗത സംതൃപ്തിയ്ക്കെന്ന് പഠനം

Career | കരിയറിൽ യുവാക്കൾ ശമ്പളത്തേക്കാൾ പ്രാധാന്യം നൽകുന്നത് വ്യക്തിഗത സംതൃപ്തിയ്ക്കെന്ന് പഠനം

ചെറുപ്പക്കാർ തങ്ങൾക്കിഷ്ടമില്ലാത്ത ജോലിയിൽ തുടരുന്നതിനേക്കാൾ തൊഴിൽ രഹിരായിരിക്കാനാണ് താത്പര്യപ്പെടുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

 • Share this:
  പ്രൊഫഷണൽ കരിയറിന്റെ (Career) കാര്യത്തിൽ യുവാക്കൾക്ക് നിലവിലുള്ള മുൻഗണനകൾ അല്ല പിന്തരുന്നതെന്ന് ഗവേഷണ റിപ്പോർട്ട്. ചെറുപ്പക്കാർ തങ്ങൾക്കിഷ്ടമില്ലാത്ത ജോലിയിൽ (Job) തുടരുന്നതിനേക്കാൾ തൊഴിൽ രഹിതരായിരിക്കാനാണ് താത്പര്യപ്പെടുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

  റാൻഡ്‌സ്റ്റാഡ് എംപ്ലോയ്‌മെന്റ് ഏജൻസി 34 രാജ്യങ്ങളിൽ നിന്നുള്ള 35,000 ആളുകൾക്കിടയിലാണ് ഗവേഷണം നടത്തിയത്. തൊഴിൽമേഖലകളെക്കുറിച്ചുള്ള യുവാക്കളുടെ വീക്ഷണത്തെക്കുറിച്ചാണ് പഠനം നടത്തിയത്. 18-35 വയസ് പ്രായമുള്ളവരിൽ മൂന്നിലൊന്ന് പേരും തൊഴിൽ അന്വേഷിക്കുന്നുണ്ടെന്ന് ഗവേഷകർ കണ്ടെത്തി. എത്ര ബുദ്ധിമുട്ടേറിയ സാഹചര്യത്തിലും ഒരു കരിയർ നിലനിർത്തി കൊണ്ടുപോകുന്നതിനായി അവരുടെ വ്യക്തിപരമായ വളർച്ചയിൽ വിട്ടുവീഴ്ച ചെയ്യാൻ യുവാക്കൾ തയ്യാറല്ലെന്നും പഠനം വ്യക്തമാക്കുന്നു.

  40% ജെനറേഷൻ ഇസഡ് (Gen Zs) എന്ന 25 വയസ്സിൽ താഴെ ഉള്ളവരും 25 വയസ്സിനും 40 വയസ്സിനും ഇടയിലുള്ള 38% പേരും പറയുന്നത് തങ്ങളെ അസന്തുഷ്ടരാക്കുന്ന ഒരു ജോലിയിൽ തുടരുന്നതിലും നല്ലത് തൊഴിൽരഹിതരാകുന്നതാണെന്നാണ്.

  മുൻ തലമുറകളിൽ നിന്ന് വ്യത്യസ്തമായി, തൊഴിൽ മേഖലയിൽ പുതുതായി പ്രവേശിക്കുന്നവരും തങ്ങളുടെ ആവശ്യങ്ങൾ വ്യക്തമാക്കുന്നവരാണ്. സ്ഥിരമായ കരാറുകളിൽ അവർ തൃപ്തരല്ല. അവർക്ക് താൽപ്പര്യമുള്ള മേഖലയിൽ പ്രവർത്തിക്കാൻ അവർ ആഗ്രഹിക്കുന്നു. ഇത് അവരെ നിരന്തരം പുതിയ കാര്യങ്ങൾ പഠിക്കാൻ അനുവദിക്കുന്നു. 18നും 35നും ഇടയിൽ പ്രായമുള്ള മിക്കവരും വൈവിധ്യവും തുല്യതയും വളർത്തിയെടുക്കാൻ ശ്രമിക്കാത്ത ഒരു കമ്പനിയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നില്ല.

  ജനറേഷൻ ഇസഡിന്റെയും മില്ലേനിയലുകളുടെയും മുൻ‌ഗണനകൾ മുൻഗാമികളെ അമ്പരപ്പിക്കുമെങ്കിലും അവർ തൊഴിൽ മേഖലയെ പുനർനിർവചിക്കാൻ ആഗ്രഹിക്കുന്നവരാണെന്നാണ് പഠനം വെളിപ്പെടുത്തുന്നത്. അവർ ചെയ്യുന്ന ജോലിയിൽ അസന്തുഷ്ടരാണെന്ന് തോന്നിയാൽ അവർ ആ ജോലി ഉപേക്ഷിക്കാൻ മടിക്കില്ലെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

  ഇന്ത്യയിൽ ചെറുപ്പക്കാര്‍ ഇന്ന് ജോലി അന്വേഷിച്ചുള്ള (job seekers) പരക്കം പാച്ചിലിലാണ്. കോവിഡിന്റെ (Covid 19) വരവോടു കൂടി ഒട്ടുമിക്ക തൊഴില്‍ മേഖലകളിലും തൊഴിലവസരങ്ങളിൽ ഗണ്യമായ കുറവ് വന്നിട്ടുണ്ട്. തൊഴിലാളികളുടെ എണ്ണം കുറച്ചും ഷിഫ്റ്റുകള്‍ വെട്ടിച്ചുരുക്കിയുമാണ് പല സ്ഥാപനങ്ങളുംകോവിഡ് കാലത്ത് മുന്നോട്ടു പോയിരുന്നത്. എന്നാൽ നിലവിൽ സ്ഥിതിഗതികളിൽ മാറ്റം വന്നിട്ടുണ്ടെങ്കിലും തൊഴിൽ അന്വേഷകരുടെ എണ്ണം വളരെ കൂടുതലാണ്.ദേശീയ തലത്തിലും, സംസ്ഥാന തലത്തിലും പല തൊഴില്‍ പോര്‍ട്ടലുകളും ഇന്ന് നിലവിലുണ്ട്.

  ഇന്‍ഡീഡ് (Indeed), നൗകരി.കോം (Naukri.com), ലിങ്ക്ഡിന്‍ (LinkedIn) തുടങ്ങിയവയാണ് അവയില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ജോബ് പോര്‍ട്ടലുകള്‍. കോവിഡ് മാഹിമാരിയോടു കൂടി പാര്‍ട്ട് ടൈം ജോലികളും, വര്‍ക്ക് അറ്റ് ഹോം ജോലികളും ധാരാളം വർദ്ധിച്ചിട്ടുണ്ട്. ജോബ് പോര്‍ട്ടലുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നവരുടെ എണ്ണവും കുത്തനെ വര്‍ധിച്ചിട്ടുണ്ട്. കോവിഡിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടവരും ആദ്യമായി ജോലി തേടുന്നവരും ഇക്കൂട്ടത്തിലുണ്ട്. സെപ്റ്റംബറില്‍ ദേശീയ കരിയര്‍ സര്‍വീസസ് പോര്‍ട്ടലില്‍ (national career services portal) പുതിയ തൊഴിലന്വേഷകരുടെ (employers) എണ്ണത്തില്‍ കുത്തനെ വര്‍ദ്ധനവ് രേഖപ്പെടുത്തിയിരുന്നു.
  Published by:Sarath Mohanan
  First published: