പത്തനംതിട്ട: ലോക്ക് ഡൗണിനു പുറമെ പത്തനംതിട്ട ജില്ലയിൽ നിരോധനാജ്ഞയും പ്രഖ്യാപിച്ചു. അവശ്യ സാധനങ്ങൾക്ക് അല്ലാതെ ജനങ്ങൾ പുറത്തിറങ്ങരുതെന്ന് ജില്ലാ കളക്ടർ പിബി നൂഹു ഉത്തരവിട്ടു. വീടുകളിൽ നിരീക്ഷണത്തിൽ കഴിയവെ പുറത്തിറങ്ങി നടന്ന 16 പേർക്കെതിരെ കേസെടുക്കുമെന്നും കളക്ടർ വ്യക്തമാക്കി. നിലവിൽ 10 പേരാണ് ജില്ലയിൽ രോഗബാധിതരായുള്ളത്.
അതേസമയം ജില്ലയിൽ പുതുതായി രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കേണ്ട ആവശ്യമില്ലെന്നും കളക്ടർ അറിയിച്ചു. ഇദ്ദേഹം അധികം ആൾക്കാരുമായി സമ്പർക്കം നടത്തിയിട്ടില്ല.
ജില്ലയിൽ ഇതുവരെ 15 പേർ ആശുപത്രി ഐസൊലേഷനിലും 4565 പേർ വീടുകളിലും നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.