News18 MalayalamNews18 Malayalam
|
news18-malayalam
Updated: April 12, 2020, 2:35 PM IST
Cornelia Ras
ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് നാശം വിതയ്ക്കുന്നത് തുടരുകയാണ്. കോവിഡ് ഏറ്റവും വെല്ലുവിളി ഉയർത്തുന്നത് പ്രായമായവർക്കാണ്. എന്നാൽ, നെതര്‍ലാന്‍ഡ്സില്‍ ഒരു നൂറ്റിയേഴുകാരി ഈ മഹാമാരിയെ പൊരുതിത്തോല്‍പ്പിച്ചിരിക്കുകയാണ്.
കൊണേലിയ റാസ് എന്ന വയോധിക മാര്‍ച്ച 17നാണ് കൊവിഡ് ബാധിതയായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത്. അതും 107ാം പിറന്നാളിന്റെ തൊട്ടടുത്ത ദിവസം. നാല്പത് പേരാണ് ഇവര്‍ക്കൊപ്പം ആ ദിവസങ്ങളില്‍ വൈറസ് ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത്. അതില്‍ 12 പേരും മരണത്തിന് കീഴടങ്ങി.
100 വയസ് പിന്നിട്ടിരുന്നതിനാല്‍ തന്നെ കൊണേലിയയുടെ കാര്യത്തില്‍ ഡോക്ടര്‍മാര്‍ക്ക് ഒരു ശതമാനം പോലും പ്രതീക്ഷയുണ്ടായിരുന്നില്ല. എന്നാല്‍ കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലാഞ്ഞതിനാല്‍ത്തന്നെ ഓരോ ദിവസം കഴിയുംതോറും അവര്‍ രോഗത്തെ അതിജീവിച്ചുവന്നു. ഒടുവില്‍ ആരോഗ്യവതിയായി ആശുപത്രിയില്‍ നിന്ന് മടങ്ങിയിരിക്കുകയാണിപ്പോള്‍.
You may also like:ഒരു വയസിൽ ഗ്രൗണ്ട് മുഴുവൻ ഓട്ടം; ഒന്നര വയസിൽ നദിയിലെ നീന്തൽ; നടി മഡോണ സെബാസ്റ്റ്യനെ ട്രോളി സോഷ്യൽ മീഡിയ [PHOTOS]ലോക്ക് ഡൗൺ | പഞ്ചാബിൽ കർഫ്യു പാസ്സ് ചോദിച്ച പൊലീസുകാരന്റെ കൈപ്പത്തി വെട്ടിമാറ്റി [NEWS]'കെ സുരേന്ദ്രന് എന്തുപറ്റി? അദ്ദേഹത്തിന്റെ തലച്ചോർ സ്പോഞ്ച് പോലെയാണോ?' വിമർശനവുമായി ജ്യോതികുമാർ ചാമക്കാല [NEWS]
കൊവിഡ് 19ല്‍ നിന്ന് രക്ഷപ്പെട്ട് ജീവിതത്തിലേക്ക് തിരിച്ചുവന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി ഈ അമ്മൂമ്മയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 104 വയസുള്ള അമേരിക്കന്‍ സ്വദേശിയായിരുന്നു ഇതിന് മുമ്പ് ഈ റെക്കോര്‍ഡിന് ഉടമയായതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
2643 പേരാണ് നെതര്‍ലാന്‍ഡ്സില്‍ ഇതിനോടകം കൊവിഡ് 19 ബാധിച്ച് മരണമടഞ്ഞത്. 24,413 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുമുണ്ട്. ലോകത്ത് തന്നെ കൊവിഡ് 19 സാരമായ ബാധിച്ച രാജ്യങ്ങളിലൊന്ന് കൂടിയാണ് നെതര്‍ലാന്‍ഡ്സ്.
First published:
April 12, 2020, 2:31 PM IST