ദുബായ്/റിയാദ്: ഗൾഫിലെ അഞ്ച് രാജ്യങ്ങളിലായി കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 103 ആയി. ഒരു ഡോക്ടറും രണ്ട് നഴ്സുമാരും ഇതിൽ ഉൾപ്പെടുന്നു. ഗൾഫിൽ ഏറ്റവുമധികം മലയാളികളുള്ള യുഎഇയിലാണ് ഏറ്റവുമധികം മരണങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
63 മലയാളികളാണ് യുഎഇയില്‍ ഇതുവരെ മരിച്ചത്. ഏപ്രിൽ ഒന്നിന് യുഎഇയില്‍ റിപ്പോർട്ട് ചെയ്ത ആദ്യ കോവിഡ് മരണവും മലയാളിയുടേതായിരുന്നു. തൃശൂർ മൂന്ന് പീടിക സ്വദേശി പരീത്. ഇദ്ദേഹം ഉൾപ്പെടെ 28 പേരാണ് ദുബായിൽ മരിച്ചത്.
അബുദാബിയിൽ-24, , ഷാർജ-4, അജ്മാൻ-3, റാസൽഖൈമ- 3, ഫുജൈറ-1 എന്നിങ്ങനെയാണ് യുഎഇയിലെ വിവിധ എമിറേറ്റ്സുകളിൽ മരിച്ച മലയാളികളുടെ എണ്ണം.
നഴ്സായ കൊല്ലം സ്വദേശി ലാലി തോമസ് ഉൾപ്പെടെ 19 പേർ സൗദിയിലും തിരുവല്ല മഞ്ഞടി സ്വദേശി നഴ്സായ ആനി മാത്യു ഉൾപ്പെടെ 18 പേർ കുവൈറ്റിലും മരിച്ചു. ഒമാനിൽ ചങ്ങനാശ്ശേരി സ്വദേശി ഡോ. രാജേന്ദ്രൻ നായരടക്കം രണ്ട് മലയാളികളാണ് മരിച്ചത്. ഖത്തറിലും ഒരു മലയാളി മരിച്ചു. ഔദ്യോഗിക കണക്കുകൾ പുറത്തു വരുമ്പോൾ മരണ നിരക്ക് ഉയർന്നേക്കാം.
You may also like:LockDown|വിവാഹം നീണ്ടുപോകുന്നു; ക്ഷമനശിച്ച വധു വീട്ടിൽ നിന്ന് ഒളിച്ചോടി; 80 കിലോമീറ്റർ നടന്ന് വരന്റെ അടുത്തെത്തി [photo]Sanitizer Hazard സാനിറ്റൈസർ വാഹനത്തിൽ സൂക്ഷിക്കുന്നവർ ഇക്കാര്യം ശ്രദ്ധിക്കുക; അശ്രദ്ധ അപകടം ക്ഷണിച്ചു വരുത്തും
[NEWS]"ബോംബ് സ്ഫോടനത്തിലൂടെ യോഗി ആദിത്യനാഥിനെ കൊല്ലും; ഭീഷണിപ്പെടുത്തിയ 25കാരൻ അറസ്റ്റിൽ
[NEWS]സൗദിയിൽ കോവിഡ് രോഗികളുടെ എണ്ണം 70,161 ആയി. ഇന്നലെ 11 പേർ കൂടി മരിച്ചതോടെ മരിച്ചവരുടെ എണ്ണം 379 ആയി. യുഎഇയിൽ പെരുന്നാൾ പ്രമാണിച്ച് അബുദാബിയിലെ കോവിഡ് പരിശോധനാ കേന്ദ്രങ്ങൾ അടച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.