• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Hot spots in Kerala | സംസ്ഥാനത്ത് ഇന്ന് പുതിയ 11 ഹോട്ട്സ്പോട്ടുകൾ കൂടി; ഏതൊക്കെയെന്ന് അറിയാം

Hot spots in Kerala | സംസ്ഥാനത്ത് ഇന്ന് പുതിയ 11 ഹോട്ട്സ്പോട്ടുകൾ കൂടി; ഏതൊക്കെയെന്ന് അറിയാം

15 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 660 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പുതുതായി 11 പ്രദേശങ്ങളെ കൂടി ഹോട്ട് സ്‌പോട്ടുകളാക്കി. 15 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 660 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

    കോട്ടയം ജില്ലയിലെ ഭരണങ്ങാനം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 7), തലയോലപ്പറമ്പ് (2), കങ്ങഴ (9), എറണാകുളം ജില്ലയിലെ ആമ്പല്ലൂര്‍ (സബ് വാര്‍ഡ് 14), മുളന്തുരുത്തി (സബ് വാര്‍ഡ് 9, 13), പാറക്കടവ് (സബ് വാര്‍ഡ് 17), തൃശൂര്‍ ജില്ലയിലെ എടത്തുരുത്തി (15), ചേലക്കര (11), പത്തനംതിട്ട ജില്ലയിലെ തോട്ടപ്പുഴശേരി (സബ് വാര്‍ഡ് 6, 13), ഇടുക്കി ജില്ലയിലെ ചക്കുപള്ളം (സബ് വാര്‍ഡ് 2, 13, 14), വയനാട് ജില്ലയിലെ മൂപ്പൈനാട് (സബ് വാര്‍ഡ് 4) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

    കേരളത്തില്‍ ഇന്ന് 8764 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 1139, എറണാകുളം 1122, കോഴിക്കോട് 1113, തൃശൂര്‍ 1010, കൊല്ലം 907, തിരുവനന്തപുരം 777, പാലക്കാട് 606, ആലപ്പുഴ 488, കോട്ടയം 476, കണ്ണൂര്‍ 370, കാസര്‍ഗോഡ് 323, പത്തനംതിട്ട 244, വയനാട് 110, ഇടുക്കി 79 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

    21 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആലപ്പുഴ ഒറ്റമശേരി സ്വദേശി ഫ്രാന്‍സിസ് (68), നീര്‍ക്കുന്നം സ്വദേശി ഗോപി (76), വള്ളിക്കുന്ന് സ്വദേശി അജയകുമാര്‍ (51), കോമന സ്വദേശി പുരുഷന്‍ (81), എറണാകുളം മുളവുകാട് സ്വദേശിനി മേരി ബാബു (69), പുതുവൈപ്പ് സ്വദേശിനി സി.എസ്. പുഷ്പരാജി (38), തോറ്റകാട്ടുകര ടി.എ. മുഹമ്മദ് അഷ്‌റഫ് (68), ഉദയംപേരൂര്‍ സ്വദേശി എന്‍.എന്‍. വിശ്വംഭരന്‍ (65), മലപ്പുറം മഞ്ചേരി സ്വദേശി കൃഷ്ണദാസ് (67), കൊടൂര്‍ സ്വദേശിനി തായുമ്മ (70), വല്ലിലാപുഴ സ്വദേശി മുഹമ്മദ് (87), കോഴിക്കോട് നരിക്കുന്നി സ്വദേശി അബ്ദുറഹ്മാന്‍ (68), ബാലുശേരി സ്വദേശി ആര്യന്‍ (70), പെരുവാറ്റൂര്‍ സ്വദേശി ബീരാന്‍ (47), കണ്ണാങ്കര സ്വദേശി ചെറിയേക്കന്‍ (73), മേപ്പയൂര്‍ സ്വദേശി കുഞ്ഞബ്ദുള്ള (65), വടകര സ്വദേശി സെയ്ദ് അബു തങ്ങള്‍ (68), അവിദനല്ലൂര്‍ സ്വദേശി പ്രഭാകര്‍ (67), പന്നിയങ്കര സ്വദേശി മമ്മൂകോയ (82), കണ്ണൂര്‍ എരഞ്ഞോളി സ്വദേശി അമര്‍നാഥ് (69), കാസര്‍ഗോഡ് ചെങ്കള സ്വദേശി അബ്ദുള്ള (66), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1046 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

    Also Read സംസ്ഥാനത്ത് 8764 പേര്‍ക്കു കൂടി കോവിഡ്; 7226 പേർക്ക് രോഗമുക്തി; 21 മരണം

    ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 36 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 85 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 8039 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 528 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1040, എറണാകുളം 949, കോഴിക്കോട് 1049, തൃശൂര്‍ 950, കൊല്ലം 862, തിരുവനന്തപുരം 680, പാലക്കാട് 575, ആലപ്പുഴ 459, കോട്ടയം 435, കണ്ണൂര്‍ 333, കാസര്‍ഗോഡ് 308, പത്തനംതിട്ട 224, വയനാട് 104, ഇടുക്കി 71 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്
    Published by:Aneesh Anirudhan
    First published: