HOME » NEWS » Corona » 12 PEOPLE ARE DYING EVERY HOUR IN THE NATIONAL CAPITAL

Covid 19 | ഓക്‌സിജന്‍ ക്ഷാമം; ഡല്‍ഹിയില്‍ മണിക്കൂറില്‍ 12 ആളുകള്‍ മരിക്കുന്നു

ഏപ്രില്‍ 19നും 24നും ഇടയില്‍ 1,777 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതനുസരിച്ച് 12 പേര്‍ മണിക്കൂറില്‍ മരിക്കുന്നതായി രേഖകള്‍ സൂചിപ്പിക്കുന്നു

News18 Malayalam | news18-malayalam
Updated: April 25, 2021, 6:31 PM IST
Covid 19 | ഓക്‌സിജന്‍ ക്ഷാമം; ഡല്‍ഹിയില്‍ മണിക്കൂറില്‍ 12 ആളുകള്‍ മരിക്കുന്നു
Covid 19
  • Share this:
ന്യൂഡല്‍ഹി: ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായ ഡല്‍ഹിയില്‍ മണിക്കൂറില്‍ 12 ആളുകള്‍ മരിക്കുന്നതായി ഔദ്യോഗക രേഖകള്‍ ചൂണ്ടിക്കാണിക്കുന്നു. ഏപ്രില്‍ 19നും 24നും ഇടയില്‍ 1,777 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതനുസരിച്ച് 12 പേര്‍ മണിക്കൂറില്‍ മരിക്കുന്നതായി രേഖകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞാഴ്ച 677 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു മണിക്കൂര്‍ അടിസ്ഥാനത്തില്‍ മരണങ്ങളുടെ എണ്ണം ശരാശരി 10 ല്‍ കൂടുതലാണ്.

തിങ്കളാഴ്ച ഡല്‍ഹിയില്‍ 240 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ചൊവ്വാഴ്ച 277 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബുധാനഴ്ച 249 മരണങ്ങളും വ്യഴാഴ്ച 300ലധികം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. വെള്ളി, ശനി ദിവസങ്ങളില്‍ 345ല്‍ മരണങ്ങള്‍ ആയി ഉയര്‍ന്നു. അതേസമയം വ്യഴാഴ്ച 306 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഡല്‍ഹിയില്‍ മണിക്കൂറില്‍ ശരാശരി 13 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച ഇത് ശരാശരി 15 ആയി ഉയര്‍ന്നു.

Also Read- Covid 19 | സംസ്ഥാനത്ത് ഇന്ന് 28469 പേർക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 22.46

ഡല്‍ഹിയില്‍ തിങ്കളാഴ്ച മുതല്‍ പ്രതിദിനം 23,500 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ആകെ കോവിഡ് രോഗികളുടെ എണ്ണം 1.51 ലക്ഷം ആയി ഉയര്‍ന്നു. അതേസമയം തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് ടെസ്റ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു. 24.5 ശതമാനമായി. ശനിയാഴ്ച സദീവ കേസുകളുടെ എണ്ണം 93,080 ആയി. ആഴ്ചയില്‍ ഡല്‍ഹിയുടെ പോസിറ്റീവ് നിരക്ക് 26.12 സതമാനത്തില്‍ നിന്ന് 32.27 ആയി ഉയര്‍ന്നു.

സംസ്ഥാനത്ത് കണ്ടെയ്ന്‍മെന്റ് സോണുകളുടെ എണ്ണവും വര്‍ദ്ധിച്ചു. 64.91 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായത്. ശനിയാഴ്ച 24,802 കണ്ടെയ്ന്‍മെന്റ് സോണുകളാണ് പ്രഖ്യാപിച്ചത്. അതേസമയം രാജ്യത്ത് കോവിഡ് കേസുകളില്‍ ഗണ്യമായ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,49,691 പേര്‍ക്ക് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,69,60,172 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,767 പേര്‍ക്കു കൂടി ജീവന്‍ നഷ്ടപ്പെട്ടതോടെ ആകെ മരണസംഖ്യ 1,92,311-ല്‍ എത്തിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 2,17,113 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തരായത്. ഇതുവരെ 1,40,85,110 പേര്‍ രോഗമുക്തി നേടി. നിലവില്‍ 26,82,751 പേര്‍ ചികിത്സയിലാണ്.

Also Read-Covid Vaccine | 18 വയസ് കഴിഞ്ഞവര്‍ക്കുള്ള വാക്‌സിനേഷന്‍; ഓണ്‍-സൈറ്റ് രജിസ്‌ട്രേഷന്‍ സൗകര്യമില്ലെന്ന് കേന്ദ്രം

പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ 53.0 ശതമാനവും മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളില്‍നിന്നാണ്. ഇതില്‍ 19.21 ശതമാനം കേസുകള്‍ മഹാരാഷ്ട്രയില്‍നിന്നു മാത്രമാണ്. ഏപ്രില്‍ പതിനഞ്ചു മുതല്‍ രണ്ടുലക്ഷത്തില്‍ അധികം പ്രതിദിന വര്‍ധനയാണ് കോവിഡ് രോഗികളുടെ എണ്ണത്തില്‍ രാജ്യത്ത് രേഖപ്പെടുത്തിയിട്ടുള്ളത്. തുടര്‍ച്ചയായ നാലാംദിവസമാണ് രാജ്യത്ത് മൂന്നുലക്ഷത്തില്‍ അധികം പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

വിവിധ സംസ്ഥാനങ്ങളിലെ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. മെഡിക്കല്‍ ഓക്സിജന്‍ ഉള്‍പ്പെടെയുള്ളവയുടെ ക്ഷാമം രോഗികള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നതിലേക്കും വഴിവെച്ചിട്ടുണ്ട്. ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പഞ്ചാബിലെ അമൃത് സറിലും ഡല്‍ഹിയിലും 31 രോഗികള്‍ കൂടി ജീവശ്വാസം കിട്ടാതെ മരിച്ചു. രണ്ടിടങ്ങളിലും സ്വകാര്യ ആശുപത്രികളിലാണ് ഈ ദുരന്തം സംഭവിച്ചത്
Published by: Jayesh Krishnan
First published: April 25, 2021, 6:31 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories