Covid 19 in Kerala| സംസ്ഥാനത്ത് ഇന്ന് 1298 കോവിഡ് കേസുകൾ; 800പേർക്ക് രോഗമുക്തി

ചികിത്സയിലുള്ളത് 11,983 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 18,337

News18 Malayalam | news18-malayalam
Updated: August 6, 2020, 6:19 PM IST
Covid 19 in Kerala| സംസ്ഥാനത്ത് ഇന്ന് 1298 കോവിഡ് കേസുകൾ; 800പേർക്ക് രോഗമുക്തി
News18 Malayalam
  • Share this:
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1298 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരം  219, കോഴിക്കോട് 174, കാസര്‍ഗോഡ് 153, പാലക്കാട് 136, മലപ്പുറം 129,  ആലപ്പുഴ 99, തൃശൂര്‍ 74, എറണാകുളം 73, ഇടുക്കി 58,  വയനാട് 46, കോട്ടയം 40, പത്തനംതിട്ട, കണ്ണൂര്‍ 33 പേര്‍ക്ക് വീതവും, കൊല്ലം 31 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ജൂലൈ 31ന് മരണമടഞ്ഞ കാസര്‍ഗോഡ് മഞ്ചേശ്വരം സ്വദേശിനി ഖദീജ (51), ഓഗസ്റ്റ് 2ന് മരണമടഞ്ഞ കാസര്‍ഗോഡ് ഉപ്പള സ്വദേശിനി ഷഹര്‍ബാനു (73), ഓഗസ്റ്റ് 5ന് മരണമടഞ്ഞ തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി സില്‍വ അടിമൈ (63) എന്നിവരുടെ പരിശോധനാഫലം കോവിഡ് 19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 97 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 170 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1017 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 76 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ‌

Also Read- COVID 19| തിരുവനന്തപുരം അഞ്ചുതെങ്ങ് മേഖലയിൽ സ്ഥിതി ഗുരുതരം

തിരുവനന്തപുരം 210, കാസര്‍ഗോഡ് 139, കോഴിക്കോട് 128, മലപ്പുറം  109, ആലപ്പുഴ 94, തൃശൂര്‍ 62, പാലക്കാട് 61, എറണാകുളം  54,  വയനാട് 44, കോട്ടയം 36, കൊല്ലം, ഇടുക്കി, കണ്ണൂര്‍ ജില്ലകളിലെ 23 പേര്‍ക്ക് വീതം, പത്തനംതിട്ട  11  എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്.

29 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. കാസര്‍ഗോഡ് 8, തിരുവനന്തപുരം 7, കോഴിക്കോട് 5, എറണാകുളം 3, വയനാട് 2, കൊല്ലം, പത്തനംതിട്ട, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

തൃശൂര്‍ ജില്ലയിലെ 3 കെ.എസ്.ഇ. ജീവനക്കാര്‍ക്കും, എറണാകുളം ജില്ലയിലെ ഒരു ഐഎന്‍എച്ച്എസ് ജീവനക്കാരനും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 800 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. എറണാകുളം 146, തിരുവനന്തപുരം 137,  മലപ്പുറം 114, കാസര്‍ഗോഡ് 61,  കോട്ടയം 54,  കൊല്ലം 49,തൃശൂര്‍ 48, പത്തനംതിട്ട 46 , പാലക്കാട്  41, ആലപ്പുഴ 30, ഇടുക്കി, വയനാട് 20, കണ്ണൂര്‍ 18, കോഴിക്കോട് 16  പരിശോധനാഫലം ആണ് നെഗറ്റീവ് ആയത്. ഇതോടെ 11,983 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 18,337 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,48,039 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,36,602 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,437 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1390 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 25,205 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 9,08,355 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 6346 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,32,306 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1615 പേരുടെ ഫലം വരാനുണ്ട്.
Published by: Rajesh V
First published: August 6, 2020, 5:59 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading