LockDown | മെയ് 3 ന് ശേഷം രാജ്യത്തെ മൂന്ന് മേഖലകളായി തിരിക്കും; കേരളത്തിൽ കണ്ണൂരും കോട്ടയവും റെഡ് സോണിൽ
ഗ്രീൻ സോണുകളിൽ വരുന്ന ജില്ലകളിൽ കാര്യമായ ഇളവുണ്ടാകും. ഓറഞ്ച് സോണിൽ ഭാഗികമായ ഇളവും അനുവദിക്കും.റെഡ് സോണുകളായി നിശ്ചയിച്ച 130 ജില്ലകളിൽ നിലവിലെ നിയന്ത്രണങ്ങൾ കർശനമായി തുടരും.

lockdown
- News18 Malayalam
- Last Updated: May 1, 2020, 11:21 AM IST
ന്യൂഡൽഹി: മെയ് 3 ന് ശേഷം ലോക്ക്ഡൗണിൽ കൂടുതൽ ഇളവ് നൽകുമെന്ന് കേന്ദ്ര സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നതാണ്. രാജ്യത്തെ മൂന്ന് സോണുകൾ ആക്കി തിരിച്ചു ഇളവുകൾ അനുവദിക്കുന്ന കാര്യമാണ് കേന്ദ്ര സർക്കാർ പരിഗണിക്കുന്നത്.
റെഡ്, ഓറഞ്ച്, ഗ്രീൻ എന്നിങ്ങനെ കോവിഡ് കേസുകളുടെ അടിസ്ഥാനത്തിൽ ജില്ലകളെ മൂന്ന് സോണുകൾ ആയി തിരിച്ചു. ഇത് സംബന്ധിച്ച കത്ത് കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സുതൻ സംസ്ഥാനങ്ങൾക്ക് കൈമാറി. രാജ്യത്തെ 319 ജില്ലകൾ ഗ്രീൻ സോണിൽ വരും. 284 ജില്ലകൾ ഓറഞ്ച് സോണിൽ വരുമ്പോൾ റെഡ്സോണിൽ ഉൾപ്പെടുന്നത് 130 ജില്ലകളാണ്. ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത, ഹൈദരാബാദ്, ബംഗളൂരു തുടങ്ങി രാജ്യത്തെ പ്രധാന നഗരങ്ങൾ റെഡ് സോണിൽ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
BEST PERFORMING STORIES:ഇതരസംസ്ഥാന തൊഴിലാളികളെ തിരികെയെത്തിക്കാൻ പോയിന്റ് ടു പോയിന്റ് ട്രെയിൻ ഓടിക്കാനുള്ള സാധ്യത തേടി കേന്ദ്രസർക്കാർ [NEWS]രാജ്യത്ത് 24 മണിക്കൂറിനിടെ 73 മരണം; രോഗബാധിതരുടെ എണ്ണം 35000 കടന്നു [NEWS]ആക്ഷേപിക്കാൻ യുഡിഎഫിന് എന്ത് അർഹത? 'സർക്കാരിന്റെ ധൂർത്ത്' ആരോപണങ്ങൾക്ക് മന്ത്രി തോമസ് ഐസക്കിന്റെ മറുപടി [NEWS]
കേരളത്തിൽ 10 ജില്ലകൾ ഓറഞ്ച് സോണിലും 2 വീതം ജില്ലകൾ റെഡ് സോണിലും ഗ്രീൻ സോണിലുമാണ്. കണ്ണൂരും കോട്ടയവുമാണ് റെഡ് സോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എറണാകുളവും വയനാടുമാണ് ഗ്രീൻ സോണിലുള്ളത്.
ഗ്രീൻ സോണുകളിൽ വരുന്ന ജില്ലകളിൽ കാര്യമായ ഇളവുണ്ടാകും. ഓറഞ്ച് സോണിൽ ഭാഗികമായ ഇളവും അനുവദിക്കും.റെഡ് സോണുകളായി നിശ്ചയിച്ച 130 ജില്ലകളിൽ നിലവിലെ നിയന്ത്രണങ്ങൾ കർശനമായി തുടരും.
ഗ്രീന്‍ സോണിനെ ഓറഞ്ച് സോൺ ആയും ഓറഞ്ചിനെ റെഡ് ആയും സംസ്ഥാനങ്ങള്‍ക്കു ആവശ്യമെങ്കിൽ പുനഃനിശ്ചയിക്കാം. കേന്ദ്രം തീരുമാനിച്ച റെഡ്, ഓറഞ്ച് സോണുകളില്‍ സംസ്ഥാനങ്ങൾക്ക് ഇളവ് അനുവദിക്കാനാകില്ല. കോവിഡ് കേസുകളുടെ അടിസ്ഥാനത്തിൽ എല്ലാ ആഴ്ച്ചയും പട്ടിക പുതുക്കുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നു.
റെഡ്, ഓറഞ്ച്, ഗ്രീൻ എന്നിങ്ങനെ കോവിഡ് കേസുകളുടെ അടിസ്ഥാനത്തിൽ ജില്ലകളെ മൂന്ന് സോണുകൾ ആയി തിരിച്ചു. ഇത് സംബന്ധിച്ച കത്ത് കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സുതൻ സംസ്ഥാനങ്ങൾക്ക് കൈമാറി.