• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവര്‍ക്ക് 14 ദിവസം ക്വറന്റീന്‍; വിദഗ്ധ സമിതിയുടെ പഠന റിപ്പോര്‍ട്ട് അംഗീകരിച്ചു

മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവര്‍ക്ക് 14 ദിവസം ക്വറന്റീന്‍; വിദഗ്ധ സമിതിയുടെ പഠന റിപ്പോര്‍ട്ട് അംഗീകരിച്ചു

അതിര്‍ത്തിയിലെത്തുന്നവരെ ആദ്യം മെഡിക്കല്‍ പരിശോധന നടത്തും. രോഗലക്ഷണമില്ലാത്തവരെ 14 ദിവസം വീട്ടില്‍ ക്വറന്റീനിലാക്കും. രോഗലക്ഷണമുണ്ടെങ്കില്‍ പിസിആര്‍ ടെസ്റ്റ് നടത്തി കോവിഡ് ആശുപത്രിയിലാക്കും - മുഖ്യമന്ത്രി

News18 Malayalam

News18 Malayalam

  • Share this:
    തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർക്ക് 14 ദിവസം വീടുകളില്‍ ക്വറന്റീന്‍ ഉണ്ടായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് സംബന്ധിച്ച് പഠനം നടത്താന്‍ ഡോ.ബി. ഇക്ബാലിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. ഈ പഠന റിപ്പോര്‍ട്ട് ലഭിച്ചു. ഇത് സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. ഇതിലാണ് വീടുകളില്‍ 14 ദിവസത്തെ ക്വറന്റീനെ കുറിച്ച് നിര്‍ദേശിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

    അതിര്‍ത്തിയിലെത്തുന്നവരെ ആദ്യം മെഡിക്കല്‍ പരിശോധന നടത്തും. രോഗലക്ഷണമില്ലാത്തവരെ 14 ദിവസം വീട്ടില്‍ ക്വറന്റീനിലാക്കും. രോഗലക്ഷണമുണ്ടെങ്കില്‍ പിസിആര്‍ ടെസ്റ്റ് നടത്തി കോവിഡ് ആശുപത്രിയിലാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ക്വറന്റീന്‍ സമയത്ത് രോഗലക്ഷണം കണ്ടാലും ഇതേ പോലെ പി.സി.ആര്‍ ടെസ്റ്റ് നടത്തി തുടര്‍ ചികിത്സ നല്‍കും.

    TRENDING:'അതിർത്തിയിൽ പാസ് നൽകുന്നില്ല; KSRTC ​പോലും ഓടി​ക്കില്ലെന്ന മുഖ്യമന്ത്രിയുടെ വാശി നല്ലതല്ല': ചെന്നിത്തല [NEWS]കേരളത്തിലേക്ക് മടങ്ങിവരുന്ന 300 പ്രവാസികളുടെ യാത്രാ ചെലവ് ഏറ്റെടുക്കും: വെൽഫെയർ പാർട്ടി [NEWS]മാലദ്വീപ് കപ്പല്‍ പുറപ്പെട്ടു; നാളെ രാവിലെ കൊച്ചിയിലെത്തും [NEWS]

    വീടുകളിലെ ക്വറന്റീന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലൂടെയും മറ്റും സഹകരണത്തോടെ ഫലപ്രദമായി പൂര്‍ത്തിയാക്കാന്‍ കഴിയുന്നുണ്ടെന്നാണ് സമതിയുടെ വിലയിരുത്തല്‍. തുടര്‍ന്നാണ് കേരളത്തിന്റെ പ്രത്യേക സാഹര്യം കണക്കിലെടുത്ത് വീടുകളിലെ ക്വറന്റീന്‍ നിര്‍ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിശോധനയ്ക്കായി കൂടുതല്‍ ആന്റി ബോഡി കിറ്റിനായി ശ്രമിക്കുന്നുണ്ട്. കിട്ടിയാല്‍ ആന്റി ബോഡി ചികിത്സ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

    പാസില്ലാതെ അതിർത്തിയിൽ എത്തുന്നവരെ തിരിച്ചയക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പാസ് ഇല്ലാതെ, പാസിന് അപേക്ഷിക്കുക പോലും ചെയ്യാതെ അതിർത്തിയിൽ എത്തുന്നവർക്ക് സംസ്ഥാനത്തേക്ക് പ്രവേശനം നൽകില്ല. പാസ് കിട്ടിയാൽ മാത്രമേ നിലവിലുള്ള സ്ഥലത്തുനിന്ന് ആളുകൾ യാത്ര പുറപ്പെടാൻ പാടുള്ളുവെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. പാസ് ഇല്ലാതെ ആളുകൾ എത്തുന്നത് സംസ്ഥാനം ഒരുക്കിയ ക്രമീകരണങ്ങളുടെ താളം തെറ്റിക്കും. ഇത് അനുവദിക്കില്ലെന്നും വ്യവസ്ഥകൾ എല്ലാവരും പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

    Published by:Rajesh V
    First published: