കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ അടക്കം 14 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ്. ആശുപത്രിയിലെ മൂന്ന് വാര്‍ഡുകള്‍ അടച്ചു.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ആറ് ഡോക്ടർമാർ ഉൾപ്പെടെ 14 ആരോഗ്യ പ്രവർത്തകർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരു അസിസ്റ്റൻഡ് പ്രൊഫസര്‍, മൂന്ന് ജൂനിയർ ഡോക്ടർമാർ, രണ്ട് ഹൗസ് സർജൻ, നാല് സ്റ്റാഫ് നഴ്സ്, ഒരു നഴ്സിംഗ് അസിസ്റ്റൻഡ്, ഒരു ഗ്രേഡ് 2 സ്റ്റാഫ്, ഒരു സെക്യൂരിറ്റി ഉദ്യോഗസ്ഥൻ, ഒരു ഫാർമസിസ്റ്റ് എന്നിവർ ആന്റിജന്‍ പരിശോധനയില്‍ പോസിറ്റീവായി.
ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഹൃദയരോഗ, വൃക്കരോഗ, ത്രിതല കാൻസർ സെന്റർ വാർഡുകളായ മൂന്ന്, നാല്, 36 എന്നിവ അടച്ചു പൂട്ടി.
എന്നാൽ ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും എല്ലാവരുടേയും ആരോഗ്യ നില തൃപ്തികരമാണെന്നും മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.
TRENDING:സമൂഹമാധ്യമങ്ങളിൽ തരംഗമായ പാട്ടുകാരി; രേണുകയുടെ പാട്ട് പങ്കുവച്ച് രാഹുല്‍ ഗാന്ധി[NEWS]യുഎസില്‍ മലയാളി നഴ്സിന്റെ കൊലപാതകം; യുവതിക്ക് കുത്തേറ്റത് 17 തവണ; നിലത്തു വീണ് പിടഞ്ഞയാളുടെ ദേഹത്ത് കാറോടിച്ച് കയറ്റി[NEWS]കരോലിയും റൂബിയും ഉമ്മുക്കുൽസു എന്ന പുള്ളിമാനും; വാളയാർ മാൻപാർക്കിലെ കഥ[NEWS]
സ്വകാര്യ ആശുപത്രിയായ മെട്രോ ഹോസ്പിറ്റലിലും 9 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
ആരോഗ്യപ്രവർത്തകർക്ക് രോഗം പകരുന്ന സാഹചര്യത്തിൽ അവരുടെ ചികിത്സക്കായി പ്രത്യേക ചികിത്സാ സൗകര്യമൊരുക്കുമെന്ന് കളക്ടറേറ്റിലെ അവലോകന യോഗത്തിന് ശേഷം മന്ത്രിമാരായ ടി.പി. രാമകൃഷ്ണൻ, എ.കെ. ശശീന്ദ്രൻ എന്നിവർ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.