Hotspots in Kerala | സംസ്ഥാനത്ത് ഇന്ന് 14 പുതിയ ഹോട്ട്സ്പോട്ടുകൾ കൂടി; ആകെ ഹോട്ട്സ്പോട്ടുകൾ 551 ആയി

22 പ്രദേശങ്ങളെ ഹോട്ട്സ്പോട്ടിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് നിലവിൽ ആകെ 551 ഹോട്ട്സ്പോട്ടുകളാണുള്ളത്

News18 Malayalam | news18-malayalam
Updated: September 5, 2020, 6:59 PM IST
Hotspots in Kerala | സംസ്ഥാനത്ത് ഇന്ന് 14 പുതിയ ഹോട്ട്സ്പോട്ടുകൾ കൂടി; ആകെ ഹോട്ട്സ്പോട്ടുകൾ 551 ആയി
News18 Malayalam
  • Share this:
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു പുതിയതായി 14 ഹോട്ട്സ്പോട്ടുകൾ കൂടി. വയനാട്, ആലപ്പുഴ, കൊല്ലം, എറണാകുളം, കോട്ടയം, പാലക്കാട്, പത്തനംതിട്ട ജില്ലകളിലാണ് പുതിയ ഹോട്ട്സ്പോട്ടുകൾ. 22 പ്രദേശങ്ങളെ ഹോട്ട്സ്പോട്ടിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് നിലവിൽ ആകെ 551 ഹോട്ട്സ്പോട്ടുകളാണുള്ളത്. ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചർ വാർത്താകുറിപ്പിലൂടെ അറിയിച്ചതാണ് ഇക്കാര്യം.

പുതിയ ഹോട്ട്സ്പോട്ടുകൾ

വയനാട് ജില്ലയിലെ കണിയമ്പറ്റ (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 6), സുല്‍ത്താന്‍ ബത്തേരി (10, 18, 29, 30, 31, 33), ആലപ്പുഴ ജില്ലയിലെ ചേപ്പാട് (14), തൃശൂര്‍ ജില്ലയിലെ പുതൂര്‍ (സബ് വാര്‍ഡ് 8), പുന്നയൂര്‍ (12), അളഗപ്പനഗര്‍ (സബ് വാര്‍ഡ് 8), കൊല്ലം ജില്ലയിലെ കുളക്കട (സബ് വാര്‍ഡ് 8, 13, 14), എറണാകുളം ജില്ലയിലെ മുളന്തുരുത്തി (സബ് വാര്‍ഡ് 6), അയവന (9), കോട്ടയം ജില്ലയിലെ തൃക്കൊടിത്താനം (2), പാലക്കാട് ജില്ലയിലെ കുഴല്‍മന്ദം (15), കുലുക്കല്ലൂര്‍ (10), വണ്ടാഴി (4), പത്തനംതിട്ട ജില്ലയിലെ കുറ്റൂര്‍ (10) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

ഹോട്ട്സ്പോട്ടിൽനിന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ

വയനാട് ജില്ലയിലെ എടവക (വാര്‍ഡ് 3), തരിയോട് (5, 6), മാനന്തവാടി മുന്‍സിപ്പാലിറ്റി (16), മേപ്പാടി (7 (സബ് വാര്‍ഡ്), 8, 11, 12, 15, 19, 21, 22 ), കൊല്ലം ജില്ലയിലെ ചിതറ (9), ഇളമ്പല്ലൂര്‍ (13), ഇടമുളക്കള്‍ (2, 22), കരീപ്ര (10, 18), എറണാകുളം ജില്ലയിലെ ചേന്നമംഗലം (സബ് വാര്‍ഡ് 1), ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ നോര്‍ത്ത് (സബ് വാര്‍ഡ് 12), മാരാരിക്കുളം നോര്‍ത്ത് (സബ് വാര്‍ഡ് 9, 18), ദേവികുളങ്ങര (സബ് വാര്‍ഡ് 16), പാലമേല്‍ (1), തൃശൂര്‍ ജില്ലയിലെ ഗുരുവായൂര്‍ മുന്‍സിപ്പാലിറ്റി (33, 34), പാവറട്ടി (3, 4, 14 (സബ് വാര്‍ഡ്), കടുകുറ്റി (10), തിരുവനന്തപുരം മാണിക്കല്‍ (18, 19, 20), പുല്ലമ്പാറ (3, 11, 12, 15), വിളവൂര്‍ക്കല്‍ (12), കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത് (14), അത്തോളി (സബ് വാര്‍ഡ് 15), പത്തനംതിട്ട ജില്ലയിലെ പന്തളം തെക്കേക്കര (6) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്.
You may also like:സ്വന്തം വീടാക്രമണം: കോണ്‍ഗ്രസ് നേതാവ് ലീനയെ പ്രതിയാക്കിയേക്കും [NEWS]അശ്ലീല വേഷം ധരിച്ച് വ്യായാമം ചെയ്യാനെത്തിയെന്ന് ആരോപണം; നടിക്കും സുഹൃത്തുക്കൾക്കും നേരെ നാട്ടുകാരുടെ കൈയ്യേറ്റ ശ്രമം [NEWS] ഗർഭിണിയായ ഭാര്യയെ കൊന്ന് ഗംഗ കനാലിൽ തള്ളി; ഉത്തർപ്രദേശിൽ യുവാവ് അറസ്റ്റിൽ [NEWS]
സംസ്ഥാനത്ത് ഇന്ന് 2655 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 2433 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്നു മരിച്ച 11 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം.
Published by: Anuraj GR
First published: September 5, 2020, 6:58 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading