Hotspots in Kerala | സംസ്ഥാനത്ത് പുതിയ 17 ഹോട്ട് സ്പോട്ടുകൾ കൂടി; ഏതൊക്കെയെന്ന് അറിയാം

കേരളത്തില്‍ നിലവിൽ 655 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

News18 Malayalam | news18-malayalam
Updated: September 28, 2020, 6:22 AM IST
Hotspots in Kerala | സംസ്ഥാനത്ത് പുതിയ 17 ഹോട്ട് സ്പോട്ടുകൾ കൂടി; ഏതൊക്കെയെന്ന് അറിയാം
പ്രതീകാത്മക ചിത്രം
  • Share this:
കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പുതിയ 17 ഹോട്ട്സ്പോട്ടുകൾ കൂടി പ്രഖ്യാപിച്ചു. 14 പ്രദേശങ്ങളെ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ കേരളത്തില്‍ നിലവിൽ 655 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ കട്ടക്കാമ്പല്‍ (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 15), അരിമ്പൂര്‍ (സബ് വാര്‍ഡ് 6), മൂരിയാട് (സബ് വാര്‍ഡ് 15), കോട്ടയം ജില്ലയിലെ കങ്ങഴ (13), വെല്ലൂര്‍ (8), വാകത്താനം (3), എറണാകുളം ജില്ലയിലെ ഐകരനാട് (സബ് വാര്‍ഡ് 12), മുളന്തുരുത്തി (സബ് വാര്‍ഡ് 5), പാലക്കാട് ജില്ലയിലെ മുതുതല (8), തേങ്കുറിശി (11, 15), പൂക്കോട്ടുകാവ് (8, 9, 11, 13 (സബ് വാര്‍ഡ്), 4 ), മലപ്പുറം ജില്ലയിലെ ആനക്കയം (5, 6), ചേലാമ്പ്ര (10), ആലപ്പുഴ ജില്ലയിലെ ചമ്പക്കുളം (12), ഇടുക്കി ജില്ലയിലെ പള്ളിവാസല്‍ (8), കോഴിക്കോട് ജില്ലയിലെ നരിക്കുന്ന് (സബ് വാര്‍ഡ് 8), പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂര്‍ (സബ് വാര്‍ഡ് 7) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

Also Read-'മരിച്ചു പോയ ഉണ്ണി' തിരിച്ചുവന്നു; പഞ്ചാബി ഹൗസ് മോഡൽ തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ

കേരളത്തില്‍ കോവിഡ് കേസുകൾ വർധിച്ചു വരികയാണ്. കഴിഞ്ഞ ദിവസം മാത്രം 7445 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 6404 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ബാക്കിയുള്ളവരിൽ 62 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 309 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. ഉറവിടം വ്യക്തമല്ലാത്ത 561 കേസുകളും ഉണ്ട്.

സമ്പർക്ക രോഗബാധിതരിൽ 97 ആരോഗ്യപ്രവർത്തകരും ഉണ്ട്. തിരുവനന്തപുരം 19, കണ്ണൂര്‍ 17, പത്തനംതിട്ട 13, കൊല്ലം, എറണാകുളം, കാസര്‍ഗോഡ് 9 വീതം, കോഴിക്കോട് 6, മലപ്പുറം 5, തൃശൂര്‍ 3, കോട്ടയം 2, ആലപ്പുഴ 1, വയനാട് 4 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

എറണാകുളം ജില്ലയിലെ 12 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.
Published by: Asha Sulfiker
First published: September 28, 2020, 6:22 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading