ഇന്റർഫേസ് /വാർത്ത /Corona / Hotspots in Kerala | സംസ്ഥാനത്ത് 18 പുതിയ ഹോട്ട്സ്പോട്ടുകൾ കൂടി; ഏതൊക്കെയെന്ന് അറിയാം

Hotspots in Kerala | സംസ്ഥാനത്ത് 18 പുതിയ ഹോട്ട്സ്പോട്ടുകൾ കൂടി; ഏതൊക്കെയെന്ന് അറിയാം

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

ഇന്നു 12 പ്രദേശങ്ങളെ ഹോട്ട്സ്പോട്ടിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ആകെ 614 ഹോട്ട്സ്പോട്ടുകളാണ് നിലവിലുള്ളത്

  • Share this:

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 18 ഹോട്ട്സ്പോട്ടുകൾ കൂടി. പത്തനംതിട്ട, തൃശൂർ, ആലപപുഴ, ഇടുക്കി, കോട്ടയം, കൊല്ലം ജില്ലകളിലാണ് പുതിയ ഹോട്ട്സ്പോട്ടുകൾ. 12 പ്രദേശങ്ങളെ ഹോട്ട്സ്പോട്ടിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ആകെ 614 ഹോട്ട്സ്പോട്ടുകളാണ് നിലവിലുള്ളത്. ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ പത്രകുറിപ്പിലൂടെ അറിയിച്ചതാണ് ഇക്കാര്യം.

പുതിയ ഹോട്ട്സ്പോട്ടുകൾ

പത്തനംതിട്ട ജില്ലയിലെ നെടുമ്പ്രം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 5), ആറന്മുള (17), കോന്നി (സബ് വാര്‍ഡ് 16), ഏഴംകുളം (12), റാന്നി അങ്ങാടി (സബ് വാര്‍ഡ് 7), തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട (9), പാവറട്ടി (സബ് വാര്‍ഡ് 3), മുല്ലശേരി (സബ് വാര്‍ഡ് 15), കടുക്കുറ്റി (സബ് വാര്‍ഡ് 9), ആലപ്പുഴ ജില്ലയിലെ മാവേലിക്കര തെക്കേക്കര (സബ് വാര്‍ഡ് 7), അമ്പലപ്പുഴ നോര്‍ത്ത് (16), വീയപുരം (സബ് വാര്‍ഡ 1), ഇടുക്കി ജില്ലയിലെ കാഞ്ചിയാര്‍ (14), കടയത്തൂര്‍ (സബ് വാര്‍ഡ് 3, 4, 8), കോട്ടയം ജില്ലയിലെ ചിറക്കടവ് (11), മുളക്കുളം (8), വയനാട് ജില്ലയിലെ അമ്പലവയല്‍ (സബ് വാര്‍ഡ് 7), കൊല്ലം ജില്ലയിലെ ഉമ്മന്നൂര്‍ (10) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

കേരളത്തില്‍ ഇന്ന് 4167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 926, കോഴിക്കോട് 404, കൊല്ലം 355, എറണാകുളം 348, കണ്ണൂര്‍ 330, തൃശൂര്‍ 326, മലപ്പുറം 297, ആലപ്പുഴ 274, പാലക്കാട് 268, കോട്ടയം 225, കാസര്‍ഗോഡ് 145, പത്തനംതിട്ട 101, ഇടുക്കി 100, വയനാട് 68 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,16,262 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,91,628 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,634 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3282 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

You may also like:Covid 19 | സംസ്ഥാനത്ത് ഇന്ന് 4167 പേർക്ക് കോവിഡ്; 2744 പേർ രോഗമുക്തി നേടി [NEWS]നPayTM | 'നിങ്ങളുടെ പണം സുരക്ഷിതമായിരിക്കും'; പ്ലേ സ്റ്റോറിൽ ഉടൻ മടങ്ങിയെത്തുമെന്ന് പേടിഎം [NEWS] യുവതിക്ക് ഇരുചക്ര വാഹനം ഓടിക്കാനുള്ള ഡ്രൈവിങ് ലൈസൻസ് നിഷേധിച്ചു; പാക് അധികൃതരുടെ വിചിത്ര വാദം [NEWS]

കഴിഞ്ഞ 24 മണിക്കൂറിനിടെ 47,723 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 23,36,217 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,94,451 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

First published:

Tags: Covid 19, Covid 19 in Kerala, Hotspot, Hotspot in Kerala, New hotspot