Hot spots in Kerala | സംസ്ഥാനത്ത് ആകെ 127 ഹോട്ട് സ്‌പോട്ടുകള്‍; ഇന്ന് 19 എണ്ണം കൂടി

10 പ്രദേശങ്ങളെ ഹോട്ട്സ്‌പോട്ട് പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.

News18 Malayalam | news18-malayalam
Updated: June 30, 2020, 6:23 PM IST
Hot spots in Kerala | സംസ്ഥാനത്ത് ആകെ 127 ഹോട്ട് സ്‌പോട്ടുകള്‍; ഇന്ന് 19 എണ്ണം കൂടി
News18
  • Share this:
തിരുവനന്തപുരം: സംസ്ഥാനത്ത് 19 പ്രദേശങ്ങളെ കൂടി കോവിഡ് ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ചു. 10 പ്രദേശങ്ങളെ ഹോട്ട്സ്‌പോട്ട് പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ ഹോട്ട്സ്‌പോട്ടുകളുടെ എണ്ണം 127 ആയി.

കണ്ണൂര്‍ ജില്ലയിലെ പിണറായി (കണ്ടയ്ൻമെന്റ് സോണ്‍ വാര്‍ഡ് 5), കൊട്ടിയൂര്‍ (11), കരിവെള്ളൂര്‍-പെരളം (4, 9), ചെറുകുന്ന് (1), പെരിങ്ങോം-വയക്കര (7), കാടച്ചിറ (3), ഉളിക്കല്‍ (19), ചെങ്ങളായി (14), കതിരൂര്‍ (18), ചെമ്പിലോട് (13, 15), കോളയാട് (5, 6), പാട്യം (9), ആലപ്പുഴ ജില്ലയിലെ ഭരണിക്കാവ് (16), കായംകുളം മുന്‍സിപ്പാലിറ്റി (4, 9), ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റി (14, 15), പാലമേല്‍ (14), വയനാട് ജില്ലയിലെ തിരുനെല്ലി (4,5,9,10,12), എറണാകുളം ജില്ലയിലെ കാഞ്ഞൂര്‍ (12), പാലക്കാട് ജില്ലയിലെ തിരുമുറ്റകോട് (8) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.

TRENDING:തൂത്തുക്കുടി കസ്റ്റഡി കൊലപാതകം: പൊലീസുകാര്‍ക്കെതിരെ തെളിവുണ്ടെന്ന് മദ്രാസ് ഹൈക്കോടതി [NEWS]സംസ്ഥാനത്ത് ഇന്ന് 131 പേര്‍ക്ക് കോവിഡ്; ഒരു മരണം, 75 പേര്‍ രോഗമുക്തരായി [NEWS] 'അളമുട്ടിയാൽ കോൺഗ്രസും കടിക്കും'; ജോസ് വിഭാഗത്തെ എന്തുകൊണ്ട് യു.ഡി.എഫ് പുറത്താക്കി? [NEWS]

കണ്ണൂര്‍ ജില്ലയിലെ കാങ്കോല്‍-ആലപ്പടമ്പ (കണ്ടയ്ൻമെന്റ് സോണ്‍ സബ് വാര്‍ഡ് 6), മാങ്ങാട്ടിടം (സബ് വാര്‍ഡ് 4), മുഴക്കുന്ന് (എല്ലാ വാര്‍ഡുകളും), പാനൂര്‍ (സബ് വാര്‍ഡ് 31), പേരാവൂര്‍ (വാര്‍ഡ് 11), തില്ലങ്കേരി (എല്ലാ വാര്‍ഡുകളും), ഉദയഗിരി (സബ് വാര്‍ഡ് 2), കാസര്‍ഗോഡ് ജില്ലയിലെ ബേഡഡുക്ക (വാര്‍ഡ് 8), ബദിയടക്ക (വാര്‍ഡ് 18), കിനാനൂര്‍-കരിന്തളം (6) എന്നിവയേയാണ് കണ്ടയ്ൻമെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്.
First published: June 30, 2020, 6:23 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading