• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • രാജ്യത്ത് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 2.27 ലക്ഷം ഗര്‍ഭിണികള്‍: കണക്ക് പുറത്ത് വിട്ട് കേന്ദ്ര സര്‍ക്കാര്‍

രാജ്യത്ത് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 2.27 ലക്ഷം ഗര്‍ഭിണികള്‍: കണക്ക് പുറത്ത് വിട്ട് കേന്ദ്ര സര്‍ക്കാര്‍

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ന്യൂഡല്‍ഹി: രാജ്യത്ത് 2.27 ലക്ഷം ഗര്‍ഭിണികള്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതായി കേന്ദ്ര സര്‍ക്കാര്‍, കഴിഞ്ഞ മാസം ജൂലൈ മുതലാണ് രാജ്യത്ത് ഗര്‍ഭിണികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. തമിഴ്നാട്ടിലാണ് ഏറ്റവും കൂടുതല്‍ ഗര്‍ഭിണികള്‍ വാക്‌സിന്‍ സ്വീകരിച്ചത്. നിലവിലെ കണക്കനുസരിച്ച് സംസ്ഥാനത്ത് 78,838 പേര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. കേരളത്തില്‍ 18,432 ഗര്‍ഭിണികളാണ് വാക്‌സിന്‍ എടുത്തിട്ടുള്ളത്.

    ഗര്‍ഭിണികള്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നത് വഴി കോവിഡ് ബാധിതരായല്‍ കൂടുതല്‍ സുരക്ഷിത്വം ലഭിക്കുമെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.

    കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയമാണ് ഗര്‍ഭിണികള്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് നല്‍കാന്‍ അനുമതി നല്‍കിയത്. നിലവിലുള്ള ദേശീയ കോവിഡ് വാക്‌സിനേഷന്‍ പദ്ധതിയ്ക്ക് കീഴില്‍ ഗര്‍ഭിണികളെയും ഉള്‍പ്പെടുത്താന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു.

    Also Read- ഗര്‍ഭിണികള്‍ക്ക് കേന്ദ്രത്തില്‍ നേരിട്ടെത്തിയോ രജിസ്റ്റര്‍ ചെയ്‌തോ കുത്തിവെപ്പെടുക്കാം

    നാഷണല്‍ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓണ്‍ ഇമ്മ്യൂണൈസേഷന്റെ (എന്‍ടിഎജിഐ) ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് ആരോഗ്യ മന്ത്രാലയം ഗര്‍ഭിണികള്‍ക്കും വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചത്. കഴിഞ്ഞമാസമാണ് ഗര്‍ഭിണികളെയും ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷന്‍ ഡ്രൈവിന്റെ ഭാഗമാക്കി.

    ഗര്‍ഭിണിയായിരിക്കെ കോവിഡ് ബാധിക്കുന്നത് ഗര്‍ഭിണികളുടെ ആരോഗ്യസ്ഥിതി വഷളാകാന്‍ കാരണമാകുമെന്നും അവര്‍ക്ക് രോ?ഗ തീവ്രത കൂടാനുള്ള സാധ്യത കൂടുതലാണെന്നും ഇത് ഗര്‍ഭസ്ഥശിശുവിനെയും ബാധിച്ചേക്കാമെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഗര്‍ഭിണികളല്ലാത്ത സ്ത്രീകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കോവിഡ് ബാധിക്കുന്ന ഗര്‍ഭിണികള്‍ക്ക് രോഗ തീവ്രത കൂടുതലായിരിക്കുമെന്നാണ് വിലയിരുത്തല്‍. കൂടാതെ, രോ?ഗം ബാധിക്കുന്ന ഗര്‍ഭിണികള്‍ മാസം തികയാതെ പ്രസവിക്കുന്നതിനും നവജാത ശിശുവിന് കോവിഡ് ബാധിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ഗര്‍ഭിണിയുടെ പ്രായം, ശരീര ഭാരം എന്നിവയൊക്കെ രോഗ തീവ്രതയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

    ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം ഈ ശുപാര്‍ശകള്‍ അംഗീകരിക്കുകയും ഗര്‍ഭിണികള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നതിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കുകയും ചെയ്യുകയായിരുന്നു. ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് ഗര്‍ഭകാലത്ത് ഏത് സമയത്തും അടുത്തുള്ള സര്‍ക്കാര്‍ അല്ലെങ്കില്‍ സ്വകാര്യ കോവിഡ് -19 വാക്‌സിനേഷന്‍ സെന്ററില്‍ നിന്ന് വാക്‌സിന്‍ സ്വീകരിക്കാം. കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം അല്ലെങ്കില്‍ വാക്ക്-ഇന്‍ രജിസ്‌ട്രേഷന്‍ വഴി മാത്രമേ രാജ്യത്ത് ലഭ്യമായ കോവിഡ് വാക്‌സിനുകള്‍ സ്വീകരിക്കാനാകൂ. വാക്‌സിനേഷന് ശേഷം സര്‍ട്ടിഫിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതും കോവിഡ് വാക്‌സിനേഷന്റെ മറ്റ് നടപടിക്രമങ്ങളും ദേശീയ കോവിഡ് വാക്‌സിനേഷന്‍ പ്രോഗ്രാമിന് കീഴില്‍ വാക്‌സിന്‍ സ്വീകരിക്കുന്ന മറ്റ് എല്ലാ വിഭാഗക്കാരുടേതിനും സമാനമാണ്.
    Published by:Jayashankar AV
    First published: