നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • കുവൈത്തില്‍ നിന്ന് വന്ന 2 വയസുകാരന് കോവിഡ്; നഴ്‌സായ അമ്മ ഗര്‍ഭിണി

  കുവൈത്തില്‍ നിന്ന് വന്ന 2 വയസുകാരന് കോവിഡ്; നഴ്‌സായ അമ്മ ഗര്‍ഭിണി

  നഴ്‌സിനെയും മകനെയും കോട്ടയം മെഡിക്കല്‍ കോളജ് ഐസലേഷന്‍ വാര്‍ഡിലേക്കു മാറ്റി.

  covid 19

  covid 19

  • Share this:
   കോട്ടയം: കുവൈത്തില്‍ നിന്നെത്തിയ ഉഴവൂർ സ്വദേശിനിയും ഗര്‍ഭിണിയുമായ  നഴ്‌സിന്റെ 2 വയസ്സുള്ള മകന് കോവിഡ് സ്ഥിരീകരിച്ചു. ഏഴ് മാസം ഗര്‍ഭിണിയായ നഴ്‌സിന്റെ സ്രവ സാംപിള്‍ പരിശോധനാഫലം വന്നിട്ടില്ല. ശനിയാഴ്ച എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഐഎക്‌സ് 0396 വിമാനത്തിലാണ് ഇരുവരും കേരളത്തിലെത്തിയത്.
   You may also like:മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ആശുപത്രി വിട്ടു [NEWS]ട്രെയിൻ മാർഗം കേരളത്തിലെത്തുന്നവർക്കും പാസ് നിർബന്ധമാക്കി [NEWS]ഗുജറാത്ത് മുഖ്യമന്ത്രിയെ മാറ്റിയേക്കാമെന്ന് തെറ്റായ വാർത്ത: മാധ്യമപ്രവർത്തകനെതിരെ രാജ്യദ്രോഹക്കുറ്റം [NEWS]
   നഴ്‌സിനെയും മകനെയും കോട്ടയം മെഡിക്കല്‍ കോളജ് ഐസലേഷന്‍ വാര്‍ഡിലേക്കു മാറ്റി. ഇവരെ കുവൈത്ത് വിമാനത്താവളത്തില്‍ കാറില്‍ കൊണ്ടുവിട്ട കുടുംബ സുഹൃത്തിനും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഇവര്‍ക്കും പരിശോധന നടത്തിയത്.

   ഭര്‍ത്താവ് കുവൈത്തില്‍ അക്കൗണ്ടന്റാണ്. ഭര്‍ത്താവിന്റെ അമ്മ, നെടുമ്പാശേരിയില്‍ നിന്ന് ഇവര്‍ വന്ന കാറിന്റെ ഡ്രൈവര്‍ എന്നിവര്‍ക്ക് അടുത്ത ദിവസം പരിശോധന നടത്തും.

   ചൊവ്വാഴ്ച കേരളത്തിനു പുറത്തുനിന്നു വന്ന 5 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിലെ 3 പേര്‍ക്കും പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ഓരോരുത്തര്‍ക്കുമാണു പുതുതായി രോഗം.

   കുവൈത്തില്‍ നിന്ന് 9ന് എത്തിയ ഗര്‍ഭിണിയും 3 വയസ്സുള്ള മകനുമാണു മലപ്പുറത്തെ രോഗികളില്‍ 2 പേര്‍. ചെന്നൈയില്‍ നിന്ന് വാളയാര്‍ വഴിയെത്തിയ ആള്‍ക്കും മലപ്പുറത്തു രോഗം കണ്ടെത്തി. അബുദാബിയില്‍ നിന്ന് 7ന് എത്തിയ 69 വയസ്സുകാരിക്കാണു പത്തനംതിട്ടയില്‍ രോഗം.


   First published:
   )}